ETV Bharat / international

ഇറാൻ-ഇസ്രയേൽ സംഘർഷം : ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ - Air India suspends flights

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് 2024 ഏപ്രിൽ 30 വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിർത്തിവച്ചതായി എയർ ഇന്ത്യ

FLIGHTS TO TEL AVIV  IRAN ISRAEL CONFLICT  SUSPENSION OF FLIGHTS  വിമാനങ്ങൾ നിർത്തിവച്ച്‌ എയർ ഇന്ത്യ
AIR INDIA SUSPENDS FLIGHTS
author img

By ETV Bharat Kerala Team

Published : Apr 19, 2024, 5:28 PM IST

ന്യൂഡല്‍ഹി : ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതിഗതികൾ കണക്കിലെടുത്താണ്‌ 2024 ഏപ്രിൽ 30 വരെ സര്‍വീസ്‌ നിര്‍ത്തിവച്ചത്‌. മേഖലയിലെ സംഘർഷങ്ങൾക്കിടയില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ്‌ തീരുമാനം.

'ഞങ്ങൾ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ബുക്കിംഗ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാർക്ക് പിന്തുണയേകി കൊണ്ട്‌ കാലാവധി നീട്ടുകയാണെന്നും എയർ ഇന്ത്യയുടെ വക്താവ് പറഞ്ഞു.

ഈ കാലയളവില്‍ റീഷെഡ്യൂളിംഗ്, ക്യാൻസലേഷൻ ചാർജുകളിൽ ഒറ്റത്തവണ ഇളവ് ലഭിക്കും. തങ്ങളുടെ ഉപയോക്താക്കളുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുള്ള പ്രതിബദ്ധത എയർ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നതായും കമ്പനി അറിയിച്ചു.

ALSO READ: ദുബായിലെ മഴക്കെടുതി : 180 യാത്രികരുമായി പോയ എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലേക്ക് മടങ്ങി

യാത്രാക്രമീകരണങ്ങളിൽ സഹായത്തിനായും എയർ ഇന്ത്യയുടെ ഉപയോക്തൃ സേവനവുമായി ബന്ധപ്പെടാനും വിമാനക്കമ്പനി യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.