ETV Bharat / international

അപകീര്‍ത്തിക്കേസില്‍ ട്രംപിന് വന്‍ തിരിച്ചടി; ജീന്‍ കാരോളിന് അറുനൂറ് കോടിയിലേറെ രൂപ പിഴ നല്‍കാന്‍ കോടതി വിധി - ട്രംപിന് 600കോടിയിലേറെ രൂപ പിഴ

മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുകയും അവര്‍ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്‌താവനകള്‍ നടത്തുകയും ചെയ്‌ത ട്രംപ് വലിയ തുക അവര്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

Trump must pay83 million  Jean Carroll defamation case  ജീന്‍കരോളിനെതിരെയുള്ള അപകീര്‍ത്തി  ട്രംപിന് 600കോടിയിലേറെ രൂപ പിഴ
Donald Trump must pay additional USD 83.3 million to E. Jean Carroll in defamation case, jury says
author img

By PTI

Published : Jan 27, 2024, 9:17 AM IST

ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തക ജീന്‍ കാരോള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് വന്‍ തുക പിഴയിട്ട് കോടതി. ജീന്‍ കാരോള്‍ ആവശ്യപ്പെട്ടതിന്‍റെ എട്ട് മടങ്ങ് തുകയാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ 83.3 ദശലക്ഷം ഡോളര്‍ (6,92,40,25,115 ഇന്ത്യന്‍ രൂപ) നഷ്‌ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇവര്‍ക്കെതിരെ സാമൂഹ മാധ്യമങ്ങളിലൂടെ ട്രംപ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് കേസിന് വഴി തെളിച്ചത്. ദീര്‍ഘകാലം ട്രംപിന്‍റെ ഉപദേശകയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ജീന്‍. അതേസമയം, കോടതി നടപടി പരിഹാസ്യമാണെന്നാണ് ട്രംപിന്‍റെ പ്രതികരണം (Jean Carroll in Defamation Case).

ട്രംപ് മാന്‍ഹാട്ടനില്‍ വച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന ജീനിന്‍റെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ലൈംഗിക പീഡനത്തിനും അപകീര്‍ത്തിപ്പെടുത്തലിനുമുള്ള ശിക്ഷയായാണ് കോടതി വന്‍ തുക നഷ്‌ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോടതി ഉത്തരവില്‍ താന്‍ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട് (Trump Says He Would Appeal).

രണ്ട് വനിതകള്‍ അടങ്ങിയ ഏഴംഗ ബഞ്ചാണ് ജീന്‍ കാരോളിന്‍റെ പരാതിയില്‍ വിധി പറഞ്ഞത്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ അഭിഭാഷകന്‍റെ കൈപിടിച്ച് ജീന്‍ കരഞ്ഞിരുന്നു. എന്നാല്‍, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയാറായില്ല. പിന്നീട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു ജീനിന്‍റെ ആദ്യ പ്രതികരണം. കോടതി വിധി ഓരോ സ്‌ത്രീകളുടെയും വിജയമാണെന്ന് അവര്‍ പറയുഞ്ഞു. ഓരോ സ്‌ത്രീയെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ഓരോരുത്തരുടെയും വന്‍ പരാജയമാണ് ഇതെന്നും കുറിപ്പില്‍ ജീന്‍ വ്യക്‌തമാക്കി.

വിചാരണക്കോടതിയില്‍ ട്രംപ് നേരത്തെ തന്നെ ഹാജരായിരുന്നു. എന്നാല്‍ അന്തിമ വാദത്തില്‍ കാരോളിന്‍റെ അഭിഭാഷകന്‍ നിരത്തിയ ന്യായങ്ങളോട് ട്രംപ് കോടതി മുറിയില്‍ പൊട്ടിത്തെറിച്ചു. തന്‍റെ അഭിഭാഷകനോട് എതിര്‍വാദങ്ങള്‍ നിരത്താനും ആവശ്യപ്പെട്ടു. എന്നാല്‍ വിധി പ്രഖ്യാപിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ട്രംപ് കോടതി മുറിയില്‍ നിന്നിറങ്ങിപ്പോയി.

വിധി അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞതാണെന്ന് പിന്നീട് ട്രംപ് പുറത്ത് വിട്ട വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. നമ്മുടെ നിയമ സംവിധാനം നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്നതായും ട്രംപ് കുറ്റപ്പെടുത്തി. നിയമ സംവിധാനത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. കാരോളിനെതിരെയുള്ള ആദ്യ വിചാരണ വേളയില്‍ ട്രംപ് ഹാജരായിരുന്നില്ല. എന്നാല്‍ പിന്നീട് ഇതില്‍ അയാള്‍ ഖേദം പ്രകടിപ്പിച്ചു.

ഒന്‍പത് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാരോളിന് അനുകൂലമായ കോടതി വിധി ഉണ്ടാകുന്നത്. നേരത്തെ കാരോളിന്‍റെ ആരോപണങ്ങള്‍ സിവില്‍ കോടതി തള്ളിയിരുന്നു. എന്നാല്‍ കഴിഞ്ഞ മെയ് മാസം മറ്റൊരു കോടതി കാരോളിന് അന്‍പത് ലക്ഷം ഡോളര്‍ നല്‍കാന്‍ വിധിച്ചു. ട്രംപ് ബലാത്‌സംഗം നടത്തിയെന്ന് തെളിഞ്ഞില്ലെങ്കിലും കാരോളിനെ ലൈംഗികമായി ഉപയോഗിക്കുകയും അവരാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തന്നെ നയിച്ചതെന്ന മട്ടിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തതിനായിരുന്നു കോടതിയുടെ ഈ വിധി. എന്നാല്‍ ഈ വിധിയിലും ട്രംപ് അപ്പീല്‍ നല്‍കി.

Also Read: Trump Fined For Making Out-Of-Court Statement : ന്യൂയോർക്ക് സിവിൽ തട്ടിപ്പ്; കോടതിക്ക് പുറത്ത് നടത്തിയ പരാമർശത്തിൽ ട്രംപിന് 10,000 ഡോളര്‍ പിഴ

ഒരു തട്ടിപ്പ് കേസിലും ട്രംപ് വിധി കാത്ത് കഴിയുകയാണ്. ട്രംപ് അനധികൃതമായി സമ്പാദിച്ച 3700 ലക്ഷം ഡോളര്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന കേസിലെ വിധിയാണ് വരാനുള്ളത്. സ്വത്ത് പെരുപ്പിച്ച് കാട്ടി വായ്‌പ എടുത്തു എന്നാണ് കേസ്. പണമായോ തത്തുല്യമായ വസ്‌തുക്കളായോ തനിക്ക് 2940 ലക്ഷം ഡോളര്‍ അടയ്ക്കാനാകുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. തനിക്ക് ഇഷ്‌ടം പോലെ പണമുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.