ETV Bharat / health

മദ്യവും മയക്കുമരുന്നും മൂലം ഒരു വര്‍ഷം മൂന്ന് ദശലക്ഷത്തിലധികം മരണം; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത് - WHO REPORT ON DEATH DUE TO DRUG USE

author img

By ETV Bharat Kerala Team

Published : Jun 26, 2024, 11:47 AM IST

2019 ൽ മൂന്ന് ദശലക്ഷത്തിലധികം പേരുടെ ജീവൻ നഷ്‌ടപ്പെട്ടത് പ്രതിവർഷത്തെ മുഴുവൻ മരണങ്ങളിൽ 4.7 ശതമാനത്തിൽ 2.6 ദശലക്ഷം മരണങ്ങളും മദ്യപാനം മൂലവും 0.6 ദശലക്ഷം മരണങ്ങൾ മയക്കുമരുന്ന് ഉപയോഗം മൂലവുമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ റിപ്പോർട്ട്.

ലോകാരോഗ്യ സംഘടന  WHO  WHO REPORT  DEATH DUE TO DRUG USE AND ALCOHOL
Representative Image (ETV Bharat)

ന്യൂഡൽഹി: മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും കാരണം 2019 ൽ മൂന്ന് ദശലക്ഷത്തിലധികം പേരുടെ ജീവൻ നഷ്‌ടപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2019 ലെ ഡാറ്റയെ അടിസ്ഥാനമാക്കി മദ്യം, ആരോഗ്യം, ലഹരിവസ്‌തുക്കളുടെ ഉപയോഗ വൈകല്യങ്ങളുടെ ചികിത്സ എന്നിവയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സ്‌റ്റാറ്റസ് റിപ്പോർട്ട് കാണിക്കുന്നത് ആ വര്‍ഷത്തെ മുഴുവൻ മരണങ്ങളുടെ 4.7 ശതമാനമായ 2.6 ദശലക്ഷം മരണങ്ങളും മദ്യപാനം മൂലമാണെന്നാണ്. 0.6 ദശലക്ഷം മരണങ്ങൾ മയക്കുമരുന്ന് ഉപയോഗം മൂലവും സംഭവിച്ചു.

'ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തിഗത ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും മാനസികാരോഗ്യ അവസ്ഥകൾ വർധിപ്പിക്കുകയും ദശലക്ഷക്കണക്കിന് തടയാവുന്ന മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് കുടുംബങ്ങൾക്കും സമൂഹത്തിനും മേൽ കനത്ത ഭാരം ചുമത്തുന്നു. അപകടങ്ങൾ, പരിക്കുകൾ, അക്രമങ്ങൾ എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു.' ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

'ആരോഗ്യകരവും സമത്വവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന്, മദ്യപാനത്തിൻ്റെ ഉപയോഗം കുറയ്ക്കണം. ലഹരിവസ്‌തുക്കളുടെ ഉപയോഗത്താലുണ്ടാകുന്ന വൈകല്യങ്ങൾക്കുള്ള ചികിത്സയ്ക്കായുളള പ്രവർത്തനങ്ങൾ നാം അടിയന്തിരമായി ചെയ്യണംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ മദ്യപാനം മൂലമുണ്ടാകുന്ന മരണനിരക്ക് ഏറ്റവും കൂടുതലാണെന്നും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട 1.6 ദശലക്ഷം മരണങ്ങൾ സാംക്രമികേതര രോഗങ്ങൾ മൂലം സംഭവിച്ചതാണ്. അതിൽ 4,74,000 മരണങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങളും 401,000 കാൻസർ മൂലവുമാണ്.

7,24,000 മരണങ്ങൾ ട്രാഫിക് അപകടങ്ങൾ, സ്വയം ഉപദ്രവിക്കൽ, വ്യക്തിഹത്യകൾ എന്നിവയിൽ നിന്നുള്ള പരിക്കുകൾ മൂലമാണ്. 284,000 മരണങ്ങൾ എച്ച്ഐവി/എയ്‌ഡ്‌സ്, ക്ഷയം തുടങ്ങിയ സാംക്രമിക രോഗങ്ങളുമാണ്. 2019-ൽ മദ്യപാനം മൂലമുണ്ടാകുന്ന മരണങ്ങളുടെ ഏറ്റവും ഉയർന്ന അനുപാതം (13 ശതമാനം) 20-39 വയസ് പ്രായമുള്ള യുവാക്കളിലാണെന്ന് റിപ്പോർട്ട് പറയുന്നു.

Also Read: സ്‌തനാർബുദ ചികിത്സയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ അക്യുപങ്‌ചർ; പഠനം പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.