ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്‌സ് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കോംഗോ ഉൾപ്പെടെയുള്ള 13 ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കി പോക്‌സ് പടർന്നുപിടിക്കുകയാണ്. ഇതിനോടകം 14,000 കേസുകളും 524 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്‌സ് മൂലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ട്രെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകാരോഗ്യ സംഘടന ആഫ്രിക്കയിലെ മങ്കിപോക്‌സ് പകർച്ച തടയുന്നതിന് വേണ്ടി അശ്രാന്തം പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ കാര്യ ഗൗരവത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കുകയും പൊതുജനങ്ങളിൽ മറ്റ് ഭീതി കുറക്കുന്നതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്ക് മങ്കിപോക്‌സ് പടരുന്നത് തടയുന്നതിനും മറ്റും ഏകോപിതമായ അന്താരാഷ്‌ട്ര ശ്രമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര ആരോഗ്യ നിയമത്തിന് കീഴിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള മുന്നറിയിപ്പാണ് പൊതു ആരോഗ്യ അടിയന്തരാവസ്ഥ.
എമർജൻസി കമ്മിറ്റിയുടെ ഉപദേശപ്രകാരം പ്രാദേശിക സുരക്ഷക്കായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ആഫ്രിക്കൻ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്റർസും വിന്യസിച്ചിരുന്നു.
വൈറൽ സാമ്പിളുകൾ ക്രമപ്പെടുത്തുന്നതിന് ഞങ്ങൾ ലബോറട്ടറികളെ പിന്തുണയ്ക്കുന്നു. കേസ് അന്വേഷണവും കോൺടാക്റ്റ് ട്രെയ്‌സിങ്, റിസ്‌ക് കമ്മ്യൂണിക്കേഷൻ, കമ്മ്യൂണിറ്റി ഇടപഴകൽ എന്നിവയെ പിന്തുണയ്ക്കുന്നു, ഞങ്ങൾ ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുകയും ഉചിതമായ പരിചരണം നൽകുന്നതിന് ഡോക്‌ടർമാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു, വാക്‌സിനുകൾ ആക്‌സസ് ചെയ്യാനും അവ നടപ്പിലാക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കാനും ഞങ്ങൾ രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.