ETV Bharat / health

ആരോഗ്യകരമായി പൊറോട്ട കഴിക്കാം; ഇതാ ചില പൊടിക്കൈകൾ - Is Porotta good for your gut - IS POROTTA GOOD FOR YOUR GUT

പൊറോട്ട മലയാളികളുടെ പ്രിയ ഭക്ഷണമാണ്. പക്ഷേ നിരന്തരം പൊറോട്ട കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്തുകൊണ്ട് മൈദ അപകടകരിയാകുന്നു എന്ന് ചോദിച്ചാല്‍ അത് പ്രോസസ് ചെയ്‌ത് എടുക്കുന്ന രീതിയും അതിന് ഉപയോഗിക്കുന്ന രാസവസ്‌തുക്കളുമാണ്.

OROTTA  HEALTH ISSUES OF POROTTA  പൊറോട്ട  പൊറോട്ട ആരോഗ്യത്തിന് നല്ലതോ
- (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 6:45 PM IST

നല്ല മൊരിഞ്ഞ ഒരു പൊറോട്ട എടുത്ത് ബീഫിന്‍റെ ചാറില്‍ മുക്കി ഒരു പീസ് ബീഫും വച്ച് കഴിച്ചാല്‍ എന്ന് ടൊവിനോ പറയുമ്പോള്‍ ടൊവിനോയോടൊപ്പം വായില്‍ വെളളം നിറയാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍, അമിതമായി പൊറോട്ട കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് പശുക്കള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളിയുടെ പ്രിയഭക്ഷണം ഇത്ര പ്രശ്‌നക്കാരനാണോ? അറിയാം പൊറോട്ടയെ കുറിച്ച്.

പൊറോട്ട എങ്ങനെ ആരോഗ്യകരമായി കഴിക്കാം

ഫൈബര്‍ പോലെ ആരോഗ്യത്തിന് ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും ഇല്ലാത്ത ഭക്ഷണമായതുകൊണ്ട് പൊറോട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഫൈബര്‍ കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുക:

പൊറോട്ട എപ്പോഴും ഫൈബര്‍ കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ പോലുള്ള നാരുകളുള്ള ഭക്ഷണങ്ങൾ അവശ്യ പോഷകങ്ങളാൽ സമ്പുഷ്‌ടമാണെന്ന് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്‌ക്കുണ്ട്. അതുകൊണ്ടു തന്നെ പൊറോട്ടയുടെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാന്‍ നാരുകളുള്ള ഭക്ഷണങ്ങള്‍ സഹായിക്കുന്നു.

എന്തൊക്കെയാണ് ഫൈബറുളള ഭക്ഷണത്തിന്‍റെ ഗുണങ്ങള്‍

  • ദഹനം സുഗമമാക്കുന്നു: നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുളള ദഹന പ്രശ്‌നങ്ങള്‍ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
  • ഡയബറ്റിസ് നിയന്ത്രിക്കുന്നു: നാരുകൾ പഞ്ചസാരയുടെ ആഗിരണം പതുക്കെയാക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ശരീരഭാരം നിയന്ത്രിക്കുന്നു: ഉയർന്ന നാരുകളുള്ള ഭക്ഷണത്തില്‍ കലോറി കുറവാണ്. ഇവ വെശുപ്പ് കുറയ്‌ക്കുകയും അമിതവണ്ണം വയ്‌ക്കുന്നത് തടയുകയും ചെയ്യുന്നു.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ഡയറ്ററി ഫൈബർ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

നാരുകളുള്ള ഭക്ഷണങ്ങളോടൊപ്പം പൊറോട്ട എങ്ങനെ കഴിക്കാം

പൊറോട്ടയും ഫൈബർ ഭക്ഷണങ്ങളും ഫലപ്രദമായി കഴിക്കാനുളള ചില വഴികൾ ഇതാ:

  • വെജിറ്റബിൾ കറികള്‍: നാരുകളാൽ സമ്പന്നമായ പലതരം വെജിറ്റബിൾ കറികളോടൊപ്പം പൊറോട്ട കഴിക്കുക. ചീര, കോളിഫ്‌ളവർ, വെണ്ടയ്‌ക്ക തുടങ്ങിയവയുടെ കറികൾ മികച്ച ചോയ്‌സുകളാണ്.
  • സലാഡുകൾ: തക്കാളി, സവാള, വെള്ളരി, കാരറ്റ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാലഡുകള്‍ പൊറോട്ടയ്‌ക്ക് ഒപ്പം കഴിക്കുക. ഇതിലൂടെ വിറ്റാമിന്‍, ഫൈബര്‍, ധാതുക്കൾ എന്നിങ്ങനെ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങള്‍ ശരീരത്തിന് ലഭിക്കും.
  • ഹോള്‍ ഗ്രെയിൻ: പ്രോസസ് ചെയ്‌ത മൈദ ഉപയോഗിച്ച് പൊറോട്ട ഉണ്ടാക്കാതെ ഗോതമ്പ് ഉപയോഗിച്ച് പൊറോട്ട ഉണ്ടാക്കി കഴിക്കുന്നതും മറ്റൊരു ആരോഗ്യകരമായി രീതിയാണ്. മൈദയെ അപേക്ഷിച്ച് കൂടുതൽ നാരുകളും പോഷകങ്ങളും അടങ്ങിയതാണ് ഹോൾ ഗ്രെയിൻ ഗോതമ്പ്.
  • പയർ വർഗ്ഗങ്ങള്‍: പയർ, ബീൻസ്, കടല എന്നിവയില്‍ വലിയ അളവില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ പൊറോട്ടയിലെ ഉയർന്ന കലോറി സന്തുലിതമാക്കാൻ സഹായിക്കുന്നു

2. ആരോഗ്യകരമായ എണ്ണ ഉപയോഗിക്കുക:

ഹൈഡ്രജനേറ്റഡ് ഓയിലുകൾ അല്ലെങ്കിൽ നെയ്യ് എന്നിവയ്ക്ക് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുക. ട്രാന്‍സ്‌ഫാറ്റ് ഉപയോഗിക്കാത്ത പൊറോട്ട മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

3. എണ്ണയുടെ ഉപയോഗം കുറയ്‌ക്കുക:

എണ്ണയുടെ അളവ് കുറയ്ക്കുന്നത് പൊറോട്ടയിലെ മൊത്തത്തിലുള്ള കലോറി കുറയ്ക്കും. അതുകൊണ്ട് എണ്ണയുടെ അളവ് പരിമിതപ്പെടുത്തുക.

4. ഫ്രൈ ചെയ്യേണ്ട ബേക്ക് ചെയ്യാം:

പരമ്പരാഗതമായി പൊറോട്ട എണ്ണ ഉപയോഗിച്ച് പൊരിച്ചെടുക്കുന്നതിന് പകരം ബേക്ക് ചെയ്‌ത് എടുക്കുന്നതു വഴി കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.

5. മാവ് കുഴച്ച് അധികനേരം മാറ്റിവയ്‌ക്കേണ്ട!

പൊറോട്ട മാവ് കുഴച്ച് മണിക്കൂറുകള്‍ മൂടിവക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍ എന്ന പ്രോട്ടീന്‍ അടിയുന്നു. അത് ഒഴിവാക്കാന്‍ ഒരുപാട് സമയം മാവ് മൂടിവയ്ക്കുന്നത് കുറയ്ക്കുക.

6. കലോറി കൂടിയ ഭക്ഷണം ഒഴിവാക്കുക:

ബീഫ്, ചിക്കന്‍ ഫ്രൈ എന്നിവയോടൊപ്പം പൊറോട്ട കഴിക്കാതിരിക്കുക. ഇത്തരം ഭക്ഷണത്തിലെ വലിയ അളവിലുളള കലോറി കൂടുതല്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

7. പതിവായി കഴിക്കാതിരിക്കുക:

പതിവായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അത് ഒഴിവാക്കുക.

പൊറോട്ടയ്ക്ക് എന്താണ് പ്രശ്‌നം

ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന് വിശേഷിപ്പിക്കുന്ന ഗോതമ്പില്‍ നിന്നാണ് പൊറോട്ടയ്ക്ക് ആവശ്യമായ മൈദമാവ് ഉണ്ടാക്കുന്നത്. പിന്നെ എന്തുകൊണ്ട് മൈദ അപകടകരിയാകുന്നു എന്ന് ചോദിച്ചാല്‍ അത് പ്രോസസ് ചെയ്‌ത് എടുക്കുന്ന രീതിയും അതിന് ഉപയോഗിക്കുന്ന രാസവസ്‌തുക്കളുമാണ്.

ഗോതമ്പിലെ പോഷകപൂര്‍ണമായ തവിടും ധാതുക്കളും നശിപ്പിച്ചാണ് മൈദയുണ്ടാക്കുന്നത്. കൂടാതെ, മാവ് വെളുപ്പിച്ചെടുക്കുന്നതിനായി ബെന്‍സൈല്‍ പെറോക്സൈഡ്, അലാക്‌സാന്‍ തുടങ്ങിയ രാസവസ്‌തുക്കളും ഉപയോഗിക്കുന്നുണ്ട്. അലാക്‌സാന്‍ പ്രമേഹമുണ്ടാക്കുന്നതിനും ശരീരത്തിലെ ജലാംശം കുറയ്‌ക്കുന്നതിനും കാരണമാകുന്ന രാസവസ്‌തുവാണ്.

കൂടാതെ, ഫൈബര്‍ തുടങ്ങി ആരോഗ്യത്തിന് ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും ഇല്ലാത്ത ഭക്ഷണമാണ് പൊറോട്ട. പൊറോട്ടയില്‍ ആകെയുളളത് കലോറിയാണ്. സാധാരണ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ കലോറി ഉളളതുകൊണ്ടു തന്നെ ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. കൂടാതെ ഫൈബര്‍ ഇല്ലാത്തതിനാല്‍ പൊറോട്ട ദഹിക്കാന്‍ സമയമെടുക്കും. ഇത് മലബന്ധം പോലുളള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. നാരുകളില്ലാത്ത ഭക്ഷണവുമാണ് പൊറോട്ട. അതുകൊണ്ട് സ്ഥിരമായി ഇത് വയറിലെത്തിയാല്‍ അസിഡിറ്റി ഉണ്ടാകാനും സാധ്യതയുണ്ട്.

പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന മറ്റ് സാധനങ്ങള്‍ മൈദ, എണ്ണ, മുട്ട, ട്രാന്‍സ്‌ഫാറ്റുകള്‍ എന്നിവയാണ്. ഇവ പൊറോട്ടയുടെ രുചി കൂട്ടുമെങ്കിലും ശരീരത്തിന് നല്ലതല്ല. പൊറോട്ട ക്രിസ്‌പിയാകാനാണ് ട്രാൻഫാറ്റ് ചേർക്കുന്നത്. വനസ്‌പതി പോലുള്ളവയാണ് ട്രാന്‍സ്‌ഫാറ്റായി ഉപയോഗിയ്ക്കുന്നത്. വെജിറ്റബിള്‍ ഓയിലില്‍ ഹൈഡ്രജന്‍ മോളിക്യൂളുകള്‍ കടത്തി വിട്ട് ഉണ്ടാക്കുന്ന ഇവ കരളിന് ദോഷമാണ്. ഇത് നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും മോശം കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദയാഘാതം പോലുളള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

പൊറോട്ട എങ്ങനെ കേരളത്തിലെത്തി

പുരാതന പശ്ചിമേഷ്യയിൽ നിന്നുള്ള അറബ് വ്യാപാരികൾക്കൊപ്പം പൊറോട്ട കേരളത്തിലെ വടക്കേ മലബാറില്‍ എത്തുകയായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. പശ്ചിമേഷ്യയുമായി കേരളത്തിന് എല്ലാകാലത്തും വ്യാപാരബന്ധം ഉണ്ടായിരുന്നു. മാത്രമല്ല ശുദ്ധീകരിച്ച ഗോതമ്പ്മാവ് കൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. കേരളം ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമല്ല അതിനാൽ തന്നെ അതിൻ്റെ ഉത്ഭവം കടലിന് അപ്പുറത്താണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Also Read: അമിതമായി പൊറോട്ട ഉള്ളിൽ ചെന്നു; വെളിനല്ലൂരിൽ അഞ്ച് പശുക്കൾ ചത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.