ETV Bharat / health

'എനർജി ഡ്രിങ്കുകൾ അത്ര നല്ലതല്ല'; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകർ - ENERGY DRINKS CAUSES cardiac arrhythmias - ENERGY DRINKS CAUSES CARDIAC ARRHYTHMIAS

എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് കാർഡിയാക് അരിത്‍മിയ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തൽ.

ENERGY DRINKS ISSUES  ENERGY DRINKS CAUSES HEART PROBLEMS  HEALTH NEWS
Representative image (IANS Photo)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 8:40 PM IST

Updated : Jun 7, 2024, 8:52 PM IST

നർജി ഡ്രിങ്കുകൾ കുടിക്കുന്നത് ജന്മനാ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍ ജീവന് തന്നെ ഭീഷണിയായ കാർഡിയാക് അരിത്‍മിയ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ഹാർട്ട് റിഥം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. ഈ പാനീയങ്ങളില്‍ അടങ്ങിയ കഫീനും കൃത്രിമ ചേരുവകളും രോഗികളില്‍ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഹൃദയ സങ്കോചം എന്നിവയ്ക്കെല്ലാം കാരണമാകുന്നുവെന്ന് യുഎസിലെ മയോ ക്ലിനിക്കിലെ ഗവേഷകർ പറഞ്ഞു.

എനർജി ഡ്രിങ്കുകളിൽ ഒരു സെർവിംഗിൽ 80 മില്ലിഗ്രാം മുതൽ 300 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ടെന്ന് അവർ വിശദീകരിച്ചു. എനർജി ഡ്രിങ്കുകളിൽ കഫീൻ കൂടാതെ ടൗറിൻ, ഗ്വാറാന പോലുള്ള മറ്റ് ഉത്തേജക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അവ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ) നിയന്ത്രിക്കുന്നില്ല.

മയോ ക്ലിനിക്കിൽ പെട്ടന്നുണ്ടായ ഹൃദയസ്‌തംഭനത്തെ അതിജീവിച്ച 144 പേരെ പരിശോധിച്ചതില്‍ നിന്ന്, അതിൽ ഏഴ് രോഗികൾ (5 ശതമാനം) ഹൃദയസ്‌തംഭനം വരുന്നതിന് തൊട്ടു മുന്‍പ് വരെ ഒന്നോ അതിലധികമോ എനർജി ഡ്രിങ്കുകൾ കഴിച്ചിരുന്നു എന്ന് കണ്ടെത്തി. എനർജി ഡ്രിങ്കുകളുടെ അമിതമായ ഉപഭോഗം ജനിതകമായി ഹൃദ്രോഗം ഉള്ളവരെ പെട്ടെന്നുള്ള ഹൃദയസ്‌തംഭനത്തിലേക്ക് നയിക്കുന്നുവെന്ന് ക്ലിനിക്കിലെ ജനിതക കാർഡിയോളജിസ്‌റ്റ് മൈക്കൽ ജെ അക്കർമാൻ പറഞ്ഞു.

പഠനത്തിൽ നേരിട്ടുള്ള കാരണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. രോഗികൾ എനർജി ഡ്രിങ്കുകൾ മിതമായ അളവിൽ കഴിക്കണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനർജി ഡ്രിങ്ക് വിപണി വലിയ തോതില്‍ വളർന്നിട്ടുണ്ടെന്നും മൈക്കൽ അഭിപ്രായപ്പെട്ടു. പഠനത്തിലെ കണ്ടെത്തല്‍, ഇത്തരം പാനീയങ്ങളിലെ അളവില്‍ കൂടുതലായ അനിയന്ത്രിതമായ ചേരുവകളുടെയും കഫീനിന്‍റെയും സംയോജിത ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്നും പ്രധാന ഗവേഷകന്‍ പറഞ്ഞു.

ALSO READ : വെജ് താലിയുടെ വില കൂടി, നോൺ വെജിന് വില കുറയുന്നു: പഠനങ്ങൾ പറയുന്നതിങ്ങനെ

Last Updated : Jun 7, 2024, 8:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.