ETV Bharat / health

മാംസാഹാരത്തോടൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കാമോ ? അറിയേണ്ടതെല്ലാം - IS IT GOOD NON VEG FOOD WITH DAIRY

ഇറച്ചി, മത്സ്യം എന്നിവയോടൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ ഇതിന്‍റെ വാസ്‌തവം എന്തെന്ന് അറിയാം.

NON VEGETARIAN FOOD WITH DAIRY  DAIRY FOOD  മാംസാഹാരവും പാലുത്പ്പന്നങ്ങളും  DAIRY FOOD WITH NON VEGETARIAN
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Nov 21, 2024, 2:42 PM IST

നോൺ വെജ് ഭക്ഷണങ്ങളോടൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കരുതെന്ന് പലപ്പോഴായി കേട്ടിട്ടുള്ളവരായിരിക്കും നമ്മൾ ഓരോരുത്തരും. ഇറച്ചി, മത്സ്യം എന്നിവയോടൊപ്പം പാൽ ഉത്പന്നങ്ങൾ ചേരുമ്പോൾ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്ന പ്രശ്‍നം. എന്നാൽ ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? അറിയാം.

നോൺ വെജ് ഭക്ഷണങ്ങൾക്കൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് വയറു സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നത് മിഥ്യ ധാരണയാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ന്യൂട്രീഷ്യനിസ്‌റ്റ് അമിത ഗാദ്രെ പറയുന്നത്. ഇത് ഒരു തരത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാകില്ലെന്ന് അവർ ചൂണ്ടി കാട്ടുന്നു.

പാലിലും ഇറച്ചിയിലും അടങ്ങിയിട്ടുള്ള പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങിയവ കത്തിച്ചുകളയാൻ ശരീരം പ്രത്യേകം എൻസൈമുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കില്ലെന്ന് ന്യൂട്രീഷ്യനിസ്‌റ്റ് അമിത ഗാദ്രെ പറയുന്നു. എന്നാൽ പാൽ ഉത്പന്നങ്ങളോട് അലർജിയുള്ള ആളുകൾ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അവർ നിർദേശിക്കുന്നു.

ഡയറി ഉത്പന്നങ്ങളുടെയും നോൺ വെജ് ഭക്ഷണങ്ങളുടെയും കോമ്പിനേഷൻ ലോകത്തുടനീളം ജനപ്രിയമാണ്. മാംസവും പാലും ഒരുമിച്ച് കഴിക്കുന്നത് ഒരു ദോഷവും ഉണ്ടാകില്ലെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാതെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് സുരക്ഷിതമെന്നും ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാദ്രെ പറയുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പ്രതിരോധശേഷി കൂട്ടും പ്രമേഹ സാധ്യത കുറയ്ക്കും; അറിയാം ഈ പഴത്തിന്‍റെ ആരോഗ്യഗുണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.