ETV Bharat / health

അമിതഭാരവും പൊണ്ണത്തടിയുമുണ്ടോ? പക്ഷാഘാതത്തിനുളള സാധ്യത കൂടുതലെന്ന് പഠനം - OVERWEIGHT CAUSE PARALYSIS

അമേരിക്കയില്‍ നടത്തിയ പഠനത്തിലൂടെ അമിതഭാരവും പൊണ്ണത്തടിയുമുളള സ്‌ത്രീകളില്‍ പക്ഷാഘാതമുണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

REASONS OF PARALYSIS  PROBLEMS OF OVERWEIGHT  അമിതഭാരവും പൊണ്ണത്തടിയും  പക്ഷാഘാതം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 7:56 AM IST

ഹൈദരാബാദ്: അമിതഭാരവും പൊണ്ണത്തടിയും ആരോഗ്യത്തെ പല വിധത്തില്‍ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. എന്നാല്‍, ഇവ പക്ഷാഘാതത്തിനും കാരണമാകും എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. കൗമാരത്തിലും ഗര്‍ഭകാലത്തും അമിതഭാരവും പൊണ്ണത്തടിയുമുള്ള സ്ത്രീകൾക്ക് മധ്യവയസിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ്റെ പുതിയ പഠനത്തിലൂടെയാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ അഫിലിയേറ്റ് സ്ഥാപനമായ അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്‍ ഫിൻലൻഡിൽ 1966 മുതല്‍ ശേഖരിച്ചുവരുന്ന വിവരങ്ങള്‍ വിശകലം ചെയ്‌ത് നടത്തിയ പഠനത്തിലൂടെയാണ് അമിതവണ്ണവും സ്ട്രോക്കും തമ്മിലുളള ബന്ധം കണ്ടെത്തിയത്. 14 വയസിൽ അമിതഭാരമുള്ള സ്ത്രീകൾക്ക് 55 വയസ് ആകുമ്പോഴേക്കും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തി. 14 വയസിലെ കൂടിയ ശരീര ഭാരം 31 വയസിൽ കുറഞ്ഞാലും 55 വയസില്‍ സ്ട്രോക്ക് വരാനുളള സാധ്യത നിലനില്‍ക്കും എന്നും പഠനത്തില്‍ പറയുന്നുണ്ട്.

14 വയസിൽ സാധാരണ നിലയിലായിരുന്ന ശരീരഭാരം 31 വയസിൽ കൂടിയാലും പക്ഷാഘാതം വരാനുളള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത്തരത്തില്‍ പുരുഷന്മാരിൽ സ്ട്രോക്ക് വരാനുളള സാധ്യതയില്ലെങ്കിലും 31 വയസില്‍ അമിതഭാരമുള്ള സ്ത്രീകളെ അപേക്ഷിച്ച് മസ്‌തിഷ്‌ക രക്തസ്രാവത്തിൽ നിന്ന് സ്ട്രോക്ക് വരാനുളള സാധ്യത പുരുഷന്മാരിൽ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

താൽക്കാലികമായി ശരീരഭാരം കൂടുന്നതും പ്രശ്‌നമാണ്: കുറഞ്ഞ കാലയളവില്‍ മാത്രം അമിതഭാരം ഉണ്ടായിരുന്നാലും അതിന് വലിയ രീതിയിലുളള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ചെറുപ്പത്തിൽ തന്നെ അമിതഭാരവും അമിതവണ്ണവും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണമെന്ന് പഠനം നടത്തിയ ശാസ്‌ത്രജ്ഞ ഉര്‍സ്വല മികോല നിര്‍ദേശിച്ചു. ആരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമവും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പൊണ്ണത്തടിയും അമിതഭാരവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കുട്ടികളിൽ നാണക്കേടും അപകര്‍ഷബോധവും ഉണ്ടാക്കാന്‍ ഇടവരുത്തരുതെന്ന് ഹിതാവു കൂട്ടിച്ചേര്‍ത്തു.

1966-ലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുളള പഠനം: വ്യത്യസ്‌ത പ്രായത്തിലുള്ള ആളുകളില്‍ ഭാരവും സ്‌ട്രോക്കും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ 1966 ല്‍ നോർത്തേൺ ഫിൻലാൻഡ് ബർത്ത് കോഹോർട്ട് ലെ പഠന റിപ്പോര്‍ട്ടാണ് ഗവേഷകര്‍ തെരഞ്ഞെടുത്തത്. അക്കാലത്ത് 12,000 സ്‌ത്രീകള്‍ പഠനത്തിന്‍റെ ഭാഗമായി രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇവര്‍ക്ക് ജനിച്ച 10,000 ത്തില്‍ അധികം കുട്ടകള്‍ക്ക് നിലവില്‍ 50 വയസിന് മുകളിൽ പ്രായമുണ്ട്. കുട്ടിക്കാലം മുതൽ ഗവേഷകർ അവരുടെ ആരോഗ്യ വിവരങ്ങള്‍ പല പഠനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഏറ്റവും പുതിയ പഠനമാണിത്.

ഏകദേശം 39 വര്‍ഷത്തോളം ഇവരുടെ ശരീരഭാരം നിരീക്ഷിച്ചിരുന്നു. 14 വയസിലെയും 31 വയസിലെയും ശരീരഭാരം രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഈ വിവരങ്ങള്‍ വിശകലനം ചെയ്‌തതിലൂടെയാണ് 14 വയസില്‍ പൊണ്ണത്തടിയുള്ളവർക്ക് പക്ഷാഘാതം വരാന്‍ 87% സാധ്യതയുണ്ടെന്നും 31 വയസില്‍ പൊണ്ണത്തടിയുള്ളവർക്ക് പക്ഷാഘാതം വരാന്‍ 167% സാധ്യതയുണ്ടെന്നും കണ്ടെത്തിയത്.

മറ്റ് കാരണങ്ങള്‍: ഉയർന്ന രക്തസമ്മർദം, പ്രമേഹം, പുകവലി തുടങ്ങിയവ പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാം. അത്തരത്തിലുളള ഒരു അപകട ഘടകമാണ് പൊണ്ണത്തടിയും. അഞ്ചില്‍ ഒരാള്‍ക്ക് പക്ഷാഘാതമുണ്ടാകുന്നത് അമിതവണ്ണം മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിതഭാരവും പൊണ്ണത്തടിയും രക്തസമ്മർദം വർധിപ്പിക്കുന്നു. കൂടാതെ, പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും പൊണ്ണത്തടി കൂട്ടുന്നു. ഇവയെല്ലാം പക്ഷാഘാതത്തിന് കാരണമായേക്കാം. അതുകൊണ്ട് ഭാരം നിയന്ത്രണത്തിൽ എപ്പോഴും സൂക്ഷിക്കേണ്ടതാണ്.

ശരീരഭാരം കുറയുന്നതാണ് നല്ലത്: അമിതഭാരമുള്ള ആളുകൾ അവരുടെ ശരീരഭാരത്തിൻ്റെ 7-10% ഭാരം കുറച്ചാലും ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ സങ്കീർണതകൾ വലിയ രീതിയില്‍ കുറയ്ക്കാൻ കഴിയും. അതുകൊണ്ട് അശാസ്ത്രീയമായ മാർഗങ്ങളിലൂടെ പെട്ടന്ന് വലിയ രീതിയില്‍ ഭാരം കുറയ്ക്കാൻ ശ്രമിക്കരുത്. ഭക്ഷണക്രമവും വ്യായാമവും ഉപയോഗിച്ച് ക്രമേണ കുറയ്ക്കുക.

ആരോഗ്യകരമായ ഭക്ഷണം ശിലിക്കുക: കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതാണ്. പഞ്ചസാര, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. കൊളസ്ട്രോൾ വർധിപ്പിക്കുന്ന കൊഴുപ്പുകളും എണ്ണകളും കുറയ്ക്കുന്നതും നല്ലതാണ്. നിങ്ങൾ നോൺ വെജിറ്റേറിയൻ ആണെങ്കിൽ മാംസത്തിനു പകരം മീന്‍ കഴിക്കുന്നതാണ് നല്ലത്. ഉപ്പും എണ്ണയും കുറച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. വ്യായാമം ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കുന്നതും പക്ഷാഘാതം ഒഴിവാക്കാന്‍ സഹായിക്കും.

Also Read: സമ്മർദം അനുഭവപ്പെടുമ്പോൾ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ?; ആ ശീലം അത്ര നല്ലതല്ലെന്ന് പഠനം, കാരണം അറിയാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.