ന്യൂഡൽഹി: എം പോക്‌സിന്‍റെ പുതിയ വകഭേദമായ ക്ലേഡ് I, ക്ലേഡ് II നേക്കാൾ വൈറസ് ബാധയുള്ളതും ദ്രുതഗതിയിൽ പടരാൻ സാധ്യതയുള്ളതാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര. ഇന്ത്യയിൽ എം പോക്‌സിന്‍റെ കൂടുതൽ വ്യാപനം തടയുന്നതിനും രോഗ വ്യാപനം കുറയ്‌ക്കുന്നതിനും ചില പ്രത്യേക നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ ക്ലേഡ് ഐബി എംപോക്‌സ് അണുബാധ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആഫ്രിക്കൻ ഇതര രാജ്യമാണ് ഇന്ത്യയെന്ന് അപൂർവ ചന്ദ്ര പറഞ്ഞു.
'2022ൽ എം പോക്‌സിന്‍റെ വകഭേദമായ ക്ലേഡ് II മൂലമാണ് വൈറസ് പടർന്നത്. 2024 ലെ പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇൻ്റർനാഷണൽ കൺസേൺ (PHEIC) എം പോക്‌സ് വൈറസ് ക്ലേഡ് I മായി ബന്ധപ്പെട്ടതാണ്, ഇത് എം പോക്‌സ് ക്ലേഡ് II നേക്കാൾ കൂടുതൽ വൈറസ് ബാധയുള്ളതും പെട്ടെന്ന് പകരുന്നതുമാണ്. അടുത്തിടെ ആഫ്രിക്കയ്ക്ക് പുറത്ത്, സ്വീഡനിലും തായ്‌ലൻഡിലും എം പോക്‌സ് ക്ലേഡ് I b റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്ലേഡ് I b എം പോക്‌സ് അണുബാധ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആഫ്രിക്കൻ ഇതര രാജ്യമാണ് ഇന്ത്യ', എന്ന് അപൂർവ ചന്ദ്ര എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞു.
ലഭ്യമായ വിവരങ്ങളനുസരിച്ച് മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് ക്ലേഡ് I b ക്ക് ഉള്ളത്. ക്ലേഡ് II bയിലെ മരണനിരക്ക് ഒരുശതമാനമായിരുന്നെങ്കിൽ ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പത്തുശതമാനം കൂടുതലാണ്. മുമ്പത്തെ എംപോക്‌സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപന രീതികളെക്കുറിച്ചും സമയബന്ധിതമായ റിപ്പോർട്ടിംഗിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും സമൂഹങ്ങളെ ബോധവാന്മാരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അപൂർവ ചന്ദ്ര തൻ്റെ കത്തിൽ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജനങ്ങൾക്കിടയിലുള്ള ഏത് പരിഭ്രാന്തിയും തടയേണ്ടത് നിർണായകമാണ്. പൊതുജനാരോഗ്യ തയ്യാറെടുപ്പ്, പ്രത്യേകിച്ച് സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും ആരോഗ്യ സൗകര്യങ്ങളുടെ തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ അവലോകനം ചെയ്യുണമെന്നും അപൂർവ ചന്ദ്ര അറിയിച്ചു.
സംശയാസ്‌പദമായതും സ്ഥിരീകരിച്ചതുമായ കേസുകളുടെ പരിചരണത്തിനായി ആശുപത്രികളിലെ ഐസൊലേഷൻ സൗകര്യങ്ങൾ, ആവശ്യമായ ലോജിസ്‌റ്റിക്‌സിൻ്റെ ലഭ്യത എന്നിവ കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
എംപോക്‌സിൻ്റെ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ സാമ്പിളുകൾ ഉടൻ തന്നെ നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം. അതിന്‍റെ ഫലം പോസിറ്റീവ് ആണെങ്കിൽ അവരിൽ ക്ലേഡ് നിർണ്ണയിക്കാൻ ജീനോം സീക്വൻസിംഗിനായി ഒരു സാമ്പിൾ ഐസിഎംആർ-എൻഐവിയിലേക്ക് അയയ്ക്കണമെന്നും അപൂർവ ചന്ദ്ര പറഞ്ഞു. രാജ്യത്തുടനീളമുള്ള ഐസിഎംആർ പിന്തുണയ്ക്കുന്ന 36 ലാബുകളും ഐസിഎംആർ സാധൂകരിച്ച മൂന്ന് വാണിജ്യ പിസിആർ കിറ്റുകളും ഉള്ള ശക്തമായ ഡയഗ്നോസ്‌റ്റിക് ടെസ്‌റ്റിങ് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരും, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകുമെന്നും അപൂർവ ചന്ദ്ര വ്യക്തമാക്കി.
Also Read: വ്യാപനം അതിവേഗത്തില്‍, മലപ്പുറത്ത് സ്ഥിരീകരിച്ചത് 'എം പോക്‌സ് ക്ലേഡ് വണ്‍ ബി'; രാജ്യത്ത് ആദ്യം