ETV Bharat / health

ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കാം വിളർച്ചയോട് നോ പറയാം; ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടവ - hemoglobin deficiency cause anemia

author img

By ETV Bharat Health Team

Published : Sep 6, 2024, 9:31 AM IST

രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്. അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് അനീമിയയെ പ്രതിരോധിക്കാൻ സഹായിക്കുന്നു

IRON HEMOGLOBIN DEFICIENCY  HEMOGLOBIN DEFICIENCY  IRON DEFICIENCY  ANEMIA DISEASE
Representative Image ((IANS))

ചില ആളുകളിൽ ഒരു ദിവസം മുഴുവൻ ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്. ഒരു ജോലിയും ചെയ്യാൻ കഴിയാത്ത വിധം നിങ്ങളുടെ ശരീരം തളർച്ച നേരിടുന്നെങ്കിൽ ഉടൻ തന്നെ ഹീമോഗ്ലോബിൻ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിൽ ചുവന്ന രക്താണുക്കൾ (ആർബിസി) അഥവാ ഹീമോഗ്ലോബിൻ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കിൽ വിളർച്ച. അനീമിക്കായ ഒരാളിൽ രക്തകോശങ്ങളുടെ അളവ് സാധാരണ നിലയിൽ താഴെയായിരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്. സ്ത്രീകളിൽ ആർത്തവചക്രമാണ് അനീമിയ ഉണ്ടാകാൻ പ്രധാന കാരണം. എന്നാൽ ഭക്ഷണക്രമത്തിൽ നല്ല പോഷകാഹരങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ഹീമോഗ്ലോബിൻ അളവ് കുറയാതെ നിലനിർത്താൻ സാധിക്കും.

ശരീരത്തിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇരുമ്പിൻ്റെ കുറവ് മൂലമാണ് സ്ത്രീകളിൽ വിളർച്ചയുണ്ടാകാൻ കാരണമെന്ന് സർ ഗംഗാറാം ഹോസ്‌പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ മൊഹ്‌സിൻ വാലി പറയുന്നു. ഭക്ഷണത്തിൽ നിന്ന് ആവശ്യമായ അയേൺ ലഭിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമപ്രേദേശങ്ങളിലെയും അമ്മമാർ നേരിടുന്ന ഒരു സാധാരണ പ്രശ്‌നമായി വിളർച്ച മാറിക്കഴിഞ്ഞു. ആരോഗ്യം സംബന്ധിച്ചുള്ള ശ്രദ്ധക്കുറവും വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെ അഭാവവും മൂലമാണ് ഇവരിൽ വളർച്ച ബാധിക്കുന്നത്.

അയേൺ അളവ് കുറയുമ്പോൾ ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. അതിൽ പൊതുവെ കാണപ്പെടുന്ന ഒന്നാണ് ക്ഷീണം. ഇതിനു പുറമെ തലവേദന അസ്വസ്ഥത എന്നിവയും അനുഭവപ്പെടാറുണ്ട്. അയേണിന്‍റെ കുറവ് വയറിൽ അൾസറിനും കാരണമാകാറുണ്ട്. ഇന്ന് 30 മുതൽ 40 ശതമാനം വരെ ഇന്ത്യക്കാർ ഇരുമ്പിൻ്റെ കുറവ് അനുഭവിക്കുന്നുന്നവരാണെന്ന് ഡോ മൊഹ്‌സിൻ പറഞ്ഞു.

എന്നാൽ അയേൺ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളം കഴിക്കുന്നത് വളർച്ചയെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പച്ച ഇലക്കറികൾ, പഴങ്ങൾ, അത്തിപ്പഴങ്ങൾ എന്നിവ കഴിക്കാൻ ഡോ മൊഹ്‌സിൻ നിർദേശിക്കുന്നു. പയറുവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ ഇരുമ്പ് ലഭിക്കാൻ സഹായിക്കും.

എന്നാൽ വിളർച്ചയെ പ്രതിരോധിക്കാൻ ഇതുകൊണ്ട് മാത്രം സാധിക്കില്ല. അയേൺ ഗുളികകൾ കഴിച്ചും ശരീരത്തിലെ അയേണിന്‍റെ അളവ് വർദ്ധിപ്പിക്കാം. കൂടാതെ 'വിറ്റാമിൻ സി' അടങ്ങിയ ഓറഞ്ച്, മുസമ്പി, മാങ്ങ, പേരക്ക, പപ്പായ, നെല്ലിക്ക, പെെനാപ്പിൾ, നാരങ്ങ, സ്‌ട്രോബെറി, ഇലക്കറികൾ, ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അനീമിയയെ തടയാൻ വളരെയധികം സഹായിക്കുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ഈ സമയത്ത് ആപ്പിൾ കഴിക്കുന്നവരാണോ? ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.