ETV Bharat / health

ഉപ്പിലും പഞ്ചസാരയിലും ഒളിഞ്ഞിരിക്കുന്ന 'വിഷം'; പ്രമുഖ ബ്രാന്‍ഡുകളുടെ പാക്കറ്റുകളിലും മൈക്രോപ്ലാസ്‌റ്റിക് - Indians Are Having Microplastics

author img

By ETV Bharat Kerala Team

Published : Aug 17, 2024, 7:22 AM IST

ഉപ്പും പഞ്ചസാരയും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന രണ്ട് ഭക്ഷണ പദാർത്ഥങ്ങളാണ്. എന്നാൽ ഇപ്പോൾ വിൽക്കുന്ന ഉപ്പിൻ്റെയും പഞ്ചസാരയുടെയും ബ്രാൻഡുകളിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയതായി ഏറ്റവും പുതിയ ഗവേഷണത്തിൽ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ പുറത്തുവന്നു.

INDIANS EATING MICROPLASTICS  HARMFUL EFFECTS OF SALT AND SUGAR  മൈക്രോപ്ലാസ്റ്റിക്  DISADVANTAGES OF SALT AND SUGAR
Representative image (ETV Bharat)

ന്നത്തെ കാലത്ത് ഒരു ഭക്ഷണവും വിശ്വസിച്ച് കഴിക്കാൻ പറ്റില്ലെന്നും, ഒന്നും ശുദ്ധമല്ലെന്നുമാണ് ആളുകൾ പറയാറുള്ളത്. ഏതൊരു വസ്‌തു എടുത്തുനോക്കിയാലും അതിൽ മായം കണ്ടെത്തുന്ന അവസ്ഥയാണ്. നമ്മുടെ നിത്യ ജീവിതത്തിന്‍റെ പ്രധാന ഭാഗമാണ് ഉപ്പിന്‍റെയും പഞ്ചസാരയുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. അടുത്തിടെ നടന്ന ഒരു പഠനം പറയുന്നതനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന പ്രമുഖ ബ്രാന്‍റുകളുടെ ഉപ്പ്, പഞ്ചസാര പാക്കറ്റുകളില്‍ പോലും മൈക്രേപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.

പാരിസ്ഥിക ഗവേഷണ സ്ഥാപനമായ ടോക്‌സിക്‌സ് ലിങ്ക് ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. 'ഉപ്പിലും പഞ്ചസാരയിലുമുള്ള മൈക്രോപ്ലാസ്റ്റിക്‌സ്' എന്ന പേരിൽ അവര്‍ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. പൊടിയുപ്പ് ഉപ്പ്, കല്ലുപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുൾപ്പെടെ 10 തരം ഉപ്പുകൾ പരീക്ഷണത്തിനെടുത്തു. ഇതുകൂടാതെ ഓൺലൈൻ വഴിയും പ്രാദേശിക വിപണികളിൽ നിന്നും വാങ്ങുന്ന അഞ്ച് ഇനം പഞ്ചസാരയും പരിശോധിച്ചു.

എല്ലാ ഉപ്പുകളിലും പഞ്ചസാര സാമ്പിളുകളിലും നാരുകൾ, തരികൾ, ഫിലിമുകൾ, ചെറു കഷണങ്ങൾ എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള മൈക്രോ പ്ലാസ്‌റ്റിക് സാന്നിധ്യം കണ്ടെത്തി. ഈ മൈക്രോപ്ലാസ്‌റ്റിക്‌സിൻ്റെ വലിപ്പം 0.1 mm മുതൽ 5 mm വരെയാണ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അയോഡൈസ്‌ഡ് ഉപ്പിലാണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്‌റ്റിക്‌ കണ്ടെത്തിയത് എന്ന കാര്യമാണ് ഞെട്ടിക്കുന്നത്.

തങ്ങളുടെ പഠനത്തിലെ എല്ലാ ഉപ്പ്, പഞ്ചസാര സാമ്പിളുകളിലും ഗണ്യമായ അളവിൽ മൈക്രോപ്ലാസ്‌റ്റിക് കണ്ടെത്തിയിരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ടോക്‌സിക്‌സ് ലിങ്കിന്‍റെ അസോസിയേറ്റ് ഡയറക്‌ടർ സതീഷ് സിൻഹ പറഞ്ഞു. ഇത് മനുഷ്യന്‍റെ ആരോഗ്യത്തിൽ മൈക്രോപ്ലാസ്‌റ്റിക് ചെലുത്തുന്ന സ്വാധീനത്തെ എടുത്തുകാണിക്കുന്നു. ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അടിയന്തിരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കിലോഗ്രാമിൽ എത്ര മൈക്രോ പ്ലാസ്‌റ്റിക്

അയോഡൈസ്‌ഡ് ഉപ്പിന്‍റെ ഏറ്റവും ഉയർന്ന മൈക്രോപ്ലാസ്‌റ്റിക് സാന്ദ്രത ഒരു കിലോഗ്രാമിന് 89.15 കഷണങ്ങൾ ആയിരുന്നു, അതേസമയം കല്ലുപ്പില്‍ ഒരു കിലോഗ്രാമിന് 6.70 കഷണങ്ങളാണ് കണ്ടെത്തിയത്. പഞ്ചസാര സാമ്പിളുകളിൽ ഒരു കിലോഗ്രാമിന് 11.85 മുതൽ 68.25 വരെ കഷണങ്ങൾ വരെ സാന്ദ്രതയുണ്ട്, ഏറ്റവും ഉയർന്ന അളവിലുള്ള മൈക്രോപ്ലാസ്‌റ്റിക് നോൺ-ഓർഗാനിക് പഞ്ചസാരയിൽ കാണപ്പെടുന്നു.

മൈക്രോപ്ലാസ്‌റ്റിക് അകത്തുചെന്നാല്‍: മുൻപ് നടന്ന പഠനങ്ങളടക്കം കാണിക്കുന്നത് ഒരു ഇന്ത്യക്കാരൻ പ്രതിദിനം ശരാശരി 10.98 ഗ്രാം ഉപ്പും ഏകദേശം 10 ടീസ്‌പൂൺ പഞ്ചസാരയും ഉപയോഗിക്കുന്നു എന്നാണ്. ഇത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന പരിധിയേക്കാൾ വളരെ കൂടുതലാണ്. ഇത്തരം നിത്യോപയോഗ ഉത്പന്നങ്ങളിലെ മൈക്രോപ്ലാസ്‌റ്റിക് സാന്നിധ്യം കൂടുതൽ ആശങ്കകൾ ഉയർത്തുന്നു.

Also Read : കുറഞ്ഞ ചെലവിൽ കൂടുകൽ പോഷകം; അറിയാം വാഴപ്പഴത്തിന്‍റെ ഗുണങ്ങൾ - Benefits Of Banana Eating

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.