ETV Bharat / health

തമാശ പറച്ചിലുകള്‍ കുടുംബ ബന്ധങ്ങളുടെ ആഴം കൂട്ടുമോ...?; പഠനം പറയുന്നതിങ്ങനെ - HUMOR IS A PARENTING TOOL - HUMOR IS A PARENTING TOOL

തമാശ പറച്ചിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിലുള്ള വൈകാരിക ബന്ധം വളർത്തുമെന്ന് പഠനങ്ങൾ. പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

GOOD PARENTING TIPS  രക്ഷാകർതൃത്വം  BEST PARENTING TOOLS  എങ്ങനെ മികച്ച രക്ഷാകർത്താവ് ആവാം
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 15, 2024, 3:00 PM IST

Updated : Aug 15, 2024, 4:16 PM IST

മാശ പറച്ചിലും ചിരിയുമൊക്കെ മാനസികാരോഗ്യത്തിന് ഒരു നല്ല മരുന്നാണെന്ന് പറയാറുണ്ടല്ലോ.. അതുപോലെ, തമാശ പറച്ചിൽ ഒരു നല്ല പാരന്‍റിങ് ടൂൾ കൂടെയാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനങ്ങൾ. പെൻസിൽവാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടേതാണ് പുതിയ കണ്ടെത്തൽ. മക്കളുമായി തമാശകൾ പറയുന്നത് വഴി മക്കൾക്കും രക്ഷാകർത്താക്കൾക്കുമിടയിലുള്ള വൈകാരിക ബന്ധം ഊഷ്‌മളമാകും.

ഇത് ബന്ധങ്ങൾക്കിടയിൽ ആശയവിനിമയത്തിലുള്ള വിടവ് കുറയ്‌ക്കും. തമാശ പറച്ചിലുകൾ കുടുംബ ബന്ധത്തിന്‍റെ ആഴം കൂട്ടുമെന്നാണ് പഠനം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ കണ്ടെത്തലുകൾ ഗവേഷകർ 'PLOS വൺ' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. തമാശകൾ പറയുന്നത് വഴി മാനസിക സമ്മർദം ഒഴിവാക്കാനാകുമെന്ന് പെൻ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ പീഡിയാട്രിക്‌സ് ആൻഡ് ഹ്യുമാനിറ്റീസ് പ്രൊഫസർ ബെഞ്ചമിൻ ലെവി പറഞ്ഞു.

രക്ഷാകർതൃത്വത്തിൽ പിരിമുറുക്കമുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്. രക്ഷാകർത്താക്കളുടെ മാനസിക പിരിമുറുക്കം കുറയ്‌ക്കാനും തമാശ പറച്ചിലുകൾ വഴി സാധിക്കും. 18 നും 45 നും ഇടയിൽ പ്രായമുള്ള 312 ആളുകളിലാണ് സർവേ നടത്തിയത്. പകുതിയിലധികം പേരും മക്കളുമൊത്ത് തമാശ പറയുന്നവരാണ്. ഇത് ദോഷത്തേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Also Read: കരച്ചിലടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് സ്‌മാർട്ട്‌ഫോൺ നല്‍കാറുണ്ടോ?; പതിയിരിക്കുന്നത് 'വന്‍ അപകടം'

Last Updated : Aug 15, 2024, 4:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.