സൗന്ദര്യ സംരക്ഷണമെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ചർമ്മത്തെയും മുടിയെയും കുറിച്ചായിരിക്കും. എന്നാൽ ഇതുപോലെ പ്രധാനമാണ് പല്ലുകളുടെ സംരക്ഷണവും. ഏതൊരാളെയും ആകർഷണീയമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ചിരി. എന്നാൽ ചിരി മനോഹരമാകണമെങ്കിൽ പല്ലുകൾ ആരോഗ്യത്തോടെയും വൃത്തിയോടെയും സംരക്ഷിക്കേണ്ടതുണ്ട്. മഞ്ഞ പല്ല് പലരുടെയും ആത്മവിശ്വാസം കെടുത്തുന്നവയാണ്. പല്ലിലെ മഞ്ഞ നിറം അകറ്റാൻ ദന്ത ഡോക്‌ടറെ സമീപിക്കാറാണ് പതിവ്. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ പല്ലിലെ മഞ്ഞ നിറം അകറ്റാൻ നിങ്ങളെ സഹായിക്കും. അവ എന്തൊക്കെയെന്ന് അറിയാം.
പല്ലുകളിലെ മഞ്ഞ നിറത്തിന് കരണമാകുന്നവ
- അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്
- പുകവലി
- മദ്യപാനം
- ചില മരുന്നുകളുടെ ഉപയോഗം
- അമിതമായുള്ള കാപ്പി കുടി
- വാർദ്ധക്യം
- ഇനാമലിന്‍റെ കട്ടി കുറയുക
പല്ലിലെ മഞ്ഞ നിറം അകറ്റാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ ഇതാ
ബേക്കിങ് സോഡ & നാരങ്ങ
പല്ലിലെ കറ നീക്കം ചെയ്യാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിങ് സോഡ. നാരങ്ങയും പല്ലിലെ കറ കളയാൻ സഹായിക്കുന്നു. അതിനാൽ അൽപ്പം ബേക്കിങ് സോഡയിലേക്ക് കുറച്ച് നാരങ്ങ നീര് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഉപയോഗിച്ച് പല്ലു തേക്കാവുന്നതാണ്.
ഗ്രാമ്പൂ
ഗ്രാമ്പു നന്നയി പൊടിച്ച ശേഷം അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്ത് യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ഈ മിശ്രിതം കൊണ്ട് പല്ലു തേക്കുക. ഇത് പല്ലിലെ മഞ്ഞ നിറം മാറാൻ സഹായിക്കുന്നു.
ഉമിക്കരി
പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ മാറാനും മഞ്ഞ നിറം ഇല്ലാതാക്കാനും ഉമിക്കരി ഉപയോഗിക്കാം. ഉമിക്കരി കൊണ്ട് പല്ല് തേക്കുന്നത് പല്ലുകൾ തിളക്കമുള്ളതായി നിലനിർത്താൻ സഹായിക്കുന്നു.
മഞ്ഞൾ
പല്ലിലെ മഞ്ഞ നിറമകറ്റാൻ മഞ്ഞൾ നിങ്ങളെ സഹായിക്കുന്നു. ദിവസവും പല്ലു തേക്കാനായി മഞ്ഞൾ ഉപയോഗിക്കാം. പല്ലിലെ മഞ്ഞ നിറം അകറ്റാൻ നല്ല ഒരു മാർഗമാണിത്.
ഉപ്പ്
മഞ്ഞ നിറം മാറാൻ അൽപ്പം ഉപ്പ് കൊണ്ട് പല്ലു തേക്കുന്നത് ഗുണം ചെയ്യുന്നു.
ആപ്പിൾ സിഡർ വിനഗർ
പല്ലുകൾക്ക് സ്വാഭാവിക നിറം ലഭിക്കാൻ ആപ്പിൾ സിഡർ വിനഗറിന്‍റെ ഉപയോഗം ഗുണം ചെയ്യുന്നു. ഇത് വെള്ളത്തിൽ ചേർത്ത് വായ കഴുകുന്നത് പല്ലുകളിലെ മഞ്ഞ നിറം അകറ്റാൻ സഹായിക്കുന്നു. എന്നാൽ ഇതിന്‍റെ അമിത ഉപയോഗം പല്ലിന്‍റെ ഉപരിതലത്തെ മോശമായി ബാധിക്കുന്നു. അതിനാൽ പതിവായി ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.