തണുപ്പ് കാലത്ത് രോഗങ്ങൾ വരുന്നത് സാധാരണയാണ്. അത്തരത്തിൽ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സന്ധിവേദന. ഏതുപ്രായക്കാരെയും എപ്പോൾ വേണമെങ്കിൽ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. എന്നാൽ മുപ്പതു കഴിഞ്ഞവരിലാണ് സന്ധിവേദന കൂടുതലും കണ്ടുവരുന്നത്. കൈകളിലും കാലുകളിലും മരവിപ്പ്, വേദന, കടച്ചിൽ തുടങ്ങീ നിരവധി പ്രശ്‌നങ്ങളാണ് ഇത് മൂലം പലരും നേരിടുന്നത്. പ്രായം, പരിക്ക്, വ്യായാമക്കുറവ് തുടങ്ങീ പല കാരണങ്ങളാൽ സന്ധിവേദന ഉണ്ടാകാം. എന്നാൽ ആരംഭത്തിലെ കണ്ടെത്താനായാൽ ചികിത്സിച്ച് ബദ്ധമാക്കാവുന്ന രോഗമാണിത്. കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ച് സന്ധിവേദന രൂക്ഷമാകാറുണ്ട്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. അതിനാൽ തണുപ്പ് കാലത്ത് സന്ധിവേദന രൂക്ഷമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വിറ്റാമിൻ ഡി
ശൈത്യകാലത്ത് പൊതുവെ എല്ലാവരിലും കണ്ടുവരുന്ന പ്രശ്‌നമാണ് വിറ്റാമിൻ ഡി യുടെ കുറവ്. സന്ധിവേദന വർധിപ്പിക്കാൻ കാരണമാകുന്ന ഒരു ഘടകമാണിത്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ കാൽസ്യത്തെ ആഗിരണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. അതിനാൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകുമ്പോൾ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കാതെ വരുകയും എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ ശൈത്യകാലത്ത് വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പടുത്താം.
ജലാംശം നിലനിർത്തുക
തണുപ്പ് കാലത്ത് വെള്ളം കുടിക്കാൻ മടി കാണിക്കുന്നവരാണ് പലരും. എല്ലുകളുടെ ആരോഗ്യ നിലനിർത്താൻ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിവന്‍റെ മൊത്തം ആരോഗ്യം നിലനിർത്താനും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. അതിനാൽ ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
പോഷകാഹാരം
ശൈത്യകാലത്ത് പോക്ഷകഹാരം കഴിക്കേണ്ടത് പ്രധാനമാണ്. വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും ഇവ സഹായിക്കും.
വ്യായാമം
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. വ്യായാമത്തിന്‍റെ അഭാവം സന്ധിവേദന ഉൾപ്പെടെ പലതരം അസ്ഥി സംബന്ധമായ രോഗങ്ങൾക്ക് കാരണമാകും. അതിനാൽ ദിവസേന വ്യായാമം പതിവാക്കുക.
കട്ടിയുള്ള വസ്ത്രങ്ങൾ
തണുപ്പ് കാലത്ത് കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ താപനില നിലനിർത്താൻ സഹായിക്കും.
Also Read : എല്ലുകളുടെ ബലം കൂട്ടണോ ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ നാല് ഭക്ഷണങ്ങൾ