ETV Bharat / health

ചൂടാണ്, കുടിനീർ മറക്കണ്ട; ദിവസവും എത്ര വെള്ളം കുടിക്കണമെന്ന് അറിയുമോ? - how much water to drink in a day

വേനല്‍ക്കാലമാണ്, രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ചൂട് വർധിക്കുകയാണ്. കടുത്ത ചൂടിൽ ആരോഗ്യത്തോടെയിരിക്കാൻ വെള്ളം കുടിക്കാൻ മറക്കല്ലേ... നിർജ്ജലീകരണം ഒഴിവാക്കാൻ വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കണം. ഒരു ദിവസം എത്ര വെള്ളം കുടിക്കണമെന്ന് നോക്കാം.

summer health tips  how much water should drink  Benefits of drinking water  how much water human need how much water to drink in a day
water
author img

By ETV Bharat Kerala Team

Published : Mar 16, 2024, 11:23 AM IST

വേനൽ ഇതാ കൺമുന്നില്‍ കത്തിജ്വലിക്കുകയാണ്. ദിവസം കഴിയുന്തോറും ചൂടിന്‍റെ കാഠിന്യവും ഏറിവരുന്നു. വേനല്‍ ചൂടിനെ നേരിടാന്‍ ജാഗ്രതയും മുന്‍കരുതലും വേണ്ടതുണ്ട്. 'കുടിനീർ' തന്നെയാണ് അതിൽ പ്രധാനം. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന്‍റെ കാഠിന്യം വർധിക്കുമ്പോൾ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

ആരോഗ്യവും ഒപ്പം ശരീരത്തിൽ ജലാംശവും നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അപ്പോൾ എല്ലാവരുടെയും മനസിലുയരുന്ന ചോദ്യം ഒരു ദിവസം എത്ര വെള്ളം കുടിക്കണം എന്നാകും. ഓരോ വ്യക്തികൾക്കനുസരിച്ച് ശരീരത്തിൽ വേണ്ട ദ്രാവകത്തിൻ്റെ ആവശ്യകത മാറുന്നതിനാൽ ഇതിന് പ്രത്യേക ഉത്തരമില്ല എന്നതാണ് വാസ്‌തവം.

എന്നിരുന്നാലും മിക്ക ആളുകൾക്കും ദിവസവും ആറ് ഗ്ലാസ് വെള്ളം ആവശ്യമാണ്. സാധാരണയായി, ആരോഗ്യമുള്ള ഒരാൾ നാല് മുതൽ ആറ് ഗ്ലാസ് വെള്ളം വരെ ഉപയോഗിക്കുന്നു. എന്നാൽ ഈ അളവിൽ വ്യത്യാസമുണ്ടായേക്കും, കാരണം മറ്റ് പാനീയങ്ങളിൽ നിന്നും ഭക്ഷണ സ്രോതസുകളിൽ നിന്നും ഒരാൾക്ക് എത്രമാത്രം ജലാംശം ലഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണിത്.

വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ: ശരീരത്തിലെ എല്ലാ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കാൻ ജലം ആവശ്യമാണ്. ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ സ്‌പെഷ്യൽ ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച്, ആരോഗ്യകരമായ ഭക്ഷണവുമായി ബന്ധപ്പെട്ട 6-ആഴ്‌ച പ്ലാനിൽ (6-Week Plan for Healthy Eating) വെള്ളത്തിന്‍റെ സുപ്രധാന 'ജോലിക'ളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നിങ്ങളുടെ കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും കൊണ്ടുപോകുക, മൂത്രസഞ്ചിയിൽ നിന്ന് ബാക്‌ടീരിയകളെ പുറന്തള്ളുക, ദഹനത്തെ സഹായിക്കുക, മലബന്ധം തടയുക, രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുക, സന്ധികൾ കുഷ്യൻ ചെയ്യുക തുടങ്ങി നിരവധി സുപ്രധാന ജോലികൾ വെള്ളം നിർവഹിക്കുന്നു.

കൂടാതെ അവയവങ്ങളുടെയും കോശങ്ങളുടേയും സംരക്ഷണം, ശരീര താപനില നിയന്ത്രിക്കുക, ഇലക്‌ട്രോലൈറ്റ് (സോഡിയം) ബാലൻസ് നിലനിർത്തുക തുടങ്ങിയ 'പണി'കളുമുണ്ട്. ഇവയൊക്കെ സുഗമമായി നടക്കുന്നതിന് നാം ധാരാളമായി വെള്ളം കുടിക്കണം.

ഒരാൾക്ക് എത്ര വെള്ളം ആവശ്യമാണ്: ആരോഗ്യമുള്ള പുരുഷന്മാർക്ക് പ്രതിദിനം ശരാശരി 15.5 ഗ്ലാസ് ജലവും (3.7 ലിറ്റർ) സ്‌ത്രീകൾക്ക് ഏകദേശം 11.5 ഗ്ലാസ് (2.7 ലിറ്റർ) ജലവുമാണ് ആവശ്യമുള്ളത്. അതായത് ചായ, കാപ്പി, ജ്യൂസുകൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ദ്രാവക സ്രോതസുകളെ ആശ്രയിച്ച് ഒരാൾക്ക് നാലോ ആറോ ഗ്ലാസ് പ്ലെയിൻ വാട്ടർ മാത്രമേ ആവശ്യമുള്ളൂ എന്നർഥം.

മറ്റ് ഘടകങ്ങൾ കാരണം ഒരാൾക്ക് കൂടുതൽ വെള്ളം ഉപയോഗിക്കാം:

  • വ്യായാമം മൂലം ഒരാൾക്ക് വിയർപ്പിലൂടെ വെള്ളം നഷ്‌ടപ്പെടുകയാണെങ്കിൽ, വെള്ളം കുടിക്കുന്നതിന്‍റെ അളവ് കൂട്ടണം. മാരത്തണുകളിൽ പങ്കെടുക്കുന്ന വ്യക്തികൾ പലപ്പോഴും ജലത്തിൻ്റെയും സോഡിയത്തിൻ്റെയും നഷ്‌ടത്തെ മറികടക്കേണ്ടതുണ്ട്.
  • വെള്ളത്തിൻ്റെ ഉപഭോഗത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം പുറത്തെ താപനിലയാണ്. പുറത്ത് താപനില ഉയരുമ്പോൾ ശരീരത്തിലെ ജലനിരപ്പ് ക്രമീകരിക്കണം. ചൂടുള്ള അന്തരീക്ഷ താപനിലയിൽ, നിങ്ങൾക്ക് വേഗത്തിൽ ദാഹം അനുഭവപ്പെടാം.
  • വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയും മരുന്നുകളെയും ആശ്രയിച്ചിരിക്കുന്നു. തൈറോയ്‌ഡ് രോഗമോ വൃക്ക, കരൾ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ, അത്തരക്കാർ ജലത്തിൻ്റെ അളവ് വർധിപ്പിക്കണം.
  • വെള്ളം കുടിക്കുന്നത് ഒരാളുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. ചെറുപ്പക്കാർക്ക് തോന്നുന്നതുപോലെ പ്രായമായ ആളുകൾക്ക് ദാഹം അനുഭവപ്പെടില്ല.

ശരിയായ അളവിൽ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്‌ടർമാരിൽ നിന്നും അഭിപ്രായം തേടാവുന്നതാണ്. വെള്ളം കുടിക്കാത്ത പക്ഷം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഒരാൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ, നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കടും മഞ്ഞ നിറത്തിലുള്ള മൂത്രം, ബലഹീനത, കുറഞ്ഞ രക്തസമ്മർദ്ദം, തലകറക്കം എന്നിവയാണ് നിർജ്ജലീകരണത്തിൻ്റെ ലക്ഷണങ്ങൾ. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കാൻ ശ്രമിക്കുക.

നിർജ്ജലീകരണം ഒഴിവാക്കാൻ, ദിവസം മുഴുവൻ ദ്രാവകങ്ങൾ ക്രമേണ കുടിക്കുക. ഓരോ ഭക്ഷണത്തിനുമൊപ്പം വെള്ളം ഉൾപ്പെടുത്തുക. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങൾ, സലാഡുകൾ തുടങ്ങിയ ജലസമൃദ്ധമായ ഭക്ഷണങ്ങളിൽ നിന്നും ശരീരത്തിന് ദ്രാവകം ലഭിക്കും.

റിപ്പോർട്ട് അനുസരിച്ച്, നീണ്ട നേരത്തെ ആയാസകരമായ ശാരീരിക പ്രവർത്തനങ്ങളും ചൂടും ജലനഷ്‌ടം വർധിപ്പിക്കും, അതിനാൽ ഇവരിൽ ദൈനംദിന ദ്രാവക ആവശ്യങ്ങളും വർധിച്ചേക്കാം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന വ്യക്തികൾക്ക് പ്രതിദിനം ആറ് ലിറ്ററോ അതിലധികമോ വെള്ളം ആവശ്യമാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. അതോടൊപ്പം കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കാൻ ശ്രദ്ധിക്കുക.

(ശ്രദ്ധിക്കുക: ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ, നാഷണൽ അക്കാദമിക് സയൻസ്, എഞ്ചിനീയറിംഗ്, മെഡിസിൻ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.