ETV Bharat / health

രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം - BP INCREASES RISK OF STROKES - BP INCREASES RISK OF STROKES

ഉയർന്ന രക്തസമ്മർദ്ദം പക്ഷാഘാതത്തിന് കാരണമാകും എന്ന് പുതിയ പഠനം. ബ്ലാക്ക്, ഹിസ്‌പാനിക് വിഭാഗത്തില്‍പ്പെട്ട ആളുകളിലാണ് പക്ഷാഘാതം വരാനുളള സാധ്യത കൂടുതല്‍. രോഗം നേരത്തെ തിരിച്ചറിയേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.

രക്തസമ്മർദ്ദം പാര്‍ശ്വഫലങ്ങള്‍  പക്ഷാഘാതം  SIDE EFFECTS OF BLOOD PRESSURE  REASONS OF STROKES
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 7:44 PM IST

യർന്ന സിസ്റ്റോളിക് രക്തസമ്മർദ്ദം പക്ഷാഘാതം ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി പുതിയ പഠനം. സിസ്റ്റോളിക് രക്തസമ്മർദ്ദമുളള 40,000 ആളുകളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ മെഡിക്കൽ സ്‌കൂളിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് ന്യൂറോളജി പ്രൊഫസർ ഡെബോറ എയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ശരാശരിയേക്കാൾ കൂടുതല്‍ സിസ്റ്റോളിക് രക്തസമ്മർദ്ദമുളള ആളുകളില്‍ സാധാരണ സ്ട്രോക്കും ഇസ്കെമിക് സ്ട്രോക്കും (തലച്ചോറിലേക്കുള്ള രക്തസ്രാവം തടസപ്പെടുത്തുന്നത്) വരാനുളള സാധ്യത 20 ശതമാനം കൂടുതലാണ്. ഇൻട്രാസെറിബ്രൽ ഹെമറേജ് (തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുന്നത്) വരാന്‍ 31 ശതമാനം കൂടുതല്‍ സാധ്യതയുമുണ്ട്.

ബ്ലാക്ക് വിഭാഗത്തില്‍പ്പെട്ട രോഗികൾക്ക് ഇസ്കെമിക് സ്ട്രോക്ക് വരാനുളള സാധ്യത 20 ശതമാനം കൂടുതലും ഇൻട്രാസെറിബ്രൽ ഹെമറേജിനുള്ള സാധ്യത 67 ശതമാനം കൂടുതലുമാണ്. വൈറ്റ് വിഭാഗത്തില്‍പ്പെട്ട രോഗികളെ അപേക്ഷിച്ച് ഹിസ്‌പാനിക് രോഗികൾക്ക് സബ്അരക്നോയിഡ് ഹെമറേജ് (തലച്ചോറിനും ടിഷ്യൂകൾക്കും ഇടയിലുണ്ടാകുന്ന രക്തസ്രാവം) വരാനുളള സാധ്യത 281% കൂടുതലാണ്. എന്നാല്‍ ഇവരില്‍ മറ്റേതെങ്കിലും തരത്തിലുള്ള സ്ട്രോക്ക് വരാനുളള സാധ്യത വളരെ കുറവാണ്. രക്തസമ്മര്‍ദ്ദവും സ്ട്രോക്കും ഉണ്ടാകുന്നതില്‍ വംശത്തിന് വലിയ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതുവഴി പക്ഷാഘാതവും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും തടയാന്‍ കഴിയും. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം നേരത്തെ തിരിച്ചറിയേണ്ടതും ചികിത്സ നടത്തേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ചും അനിയന്ത്രിത രക്തസമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുളള ബ്ലാക്ക്, ഹിസ്‌പാനിക് വിഭാഗത്തില്‍പ്പെട്ട രോഗികള്‍ എന്നാണ് പ്രൊഫസർ ഡെബോറ എ അഭിപ്രായപ്പെടുന്നത്.

സിസ്റ്റോളിക് രക്തസമ്മർദ്ദത്തെ കുറിച്ചുളള അറിവില്ലായ്‌മയും പരിശോധന നടത്തുന്നതിനുളള ചിലവുമാണ് പ്രതിരോധ നടപടികളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്. രക്തസമ്മർദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ചികിത്സിക്കേണ്ടതിന്‍റെ ആവശ്യകതയും ആളുകളെ പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്. അതുവഴി മാത്രമെ പക്ഷാഘാതം കുറയ്‌ക്കാനാകൂ.

Also Read: ചര്‍മ്മത്തിലും തലയിലും കഠിനമായ ചൊറിച്ചില്‍; അറിയാം സോറിയാസിസ് രോഗത്തെക്കുറിച്ച്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.