ETV Bharat / health

ചൂടിനെ സൂക്ഷിക്കൂ... ഹൃദയത്തെ സംരക്ഷിക്കൂ... ; അമിതചൂട് ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളിലൊന്നെന്ന് പഠനം - HEAT AND HEART DISEASE - HEAT AND HEART DISEASE

ഹൃദ്രോഗത്തിന്‍റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ് ഉയർന്ന ചൂടെന്നെന്ന് ഡോ. ഡാനിയൽ ഡബ്ല്യു റിഗ്‌സ്.

HEART DISEASE  SUMMER  HEALTH  RELATIONSHIP BETWEEN HEAT AND HEART
Beware of the heat...Take care of your heart
author img

By ETV Bharat Kerala Team

Published : Apr 2, 2024, 10:02 PM IST

ഹൈദരാബാദ്: വേനലിൽ ചുട്ട് പൊള്ളുകയാണ് നാട്. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങിയവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് അമിതമായ ചൂട് കാരണം നേരിടേണ്ടി വരുന്നത്. ഈ കൊടും ചൂട് നമ്മുടെ ഹൃദയത്തെ ബാധിക്കുമെന്നത് എന്നാൽ നാം ഏറ്റവും ഭയക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യമാണ്.

ഹൃദ്രോഗത്തിന് കാരണമായേക്കുന്ന അപകട ഘടകങ്ങളാണ് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, അമിതഭാരം എന്നിവ. ഉയർന്ന താപനിലയുടെ സ്വാധീനവും ഇക്കാര്യത്തിൽ ഗണ്യമായതാണെന്നാണ് ഏറ്റവും പുതിയ പഠന ഫലങ്ങൾ കാണിക്കുന്നത്. ഉയർന്ന താപനില രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും, വീക്കം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് കേടുവരുത്തുകയും ചെയ്യുന്നു.

വേനൽക്കാലത്ത് അമിതമായ ചൂട് കാരണം സൂര്യതാപം, ഉറക്കമില്ലായ്‌മ, ചൊറിച്ചിൽ, തലവേദന, ചർമ്മത്തിലെ ചുണങ്ങ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. എന്നാൽ ഇത് മാത്രമല്ല പ്രശ്‌നം എന്നതിന് ഉദാഹരണമാണ് ഹൃദ്രോഗം. നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടെങ്കിൽ, അമിതമായ ചൂട് മൂലം അത് കൂടുതൽ വഷളാകാന്‍ സാധ്യതയുണ്ട്.

ചൂടും ഹൃദയവും തമ്മിലുള്ള ബന്ധം എന്താണ്? : ഹൃദ്രോഗത്തിന്‍റെ കാര്യത്തിൽ ഉയർന്ന ചൂട് പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെങ്കിലും ഇത് ഒരു പ്രധാന അപകട ഘടകമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഡാനിയൽ ഡബ്ല്യു റിഗ്‌സ് പറഞ്ഞു. വേനൽക്കാലത്ത് സൂര്യപ്രകാശം ഏൽക്കുന്നവരുടെ രക്തത്തിൽ വീക്കം സൂചകങ്ങളുടെ അളവ് വർദ്ധിക്കുന്നതായി പറയുന്നു. അണുബാധയെ ചെറുക്കുന്ന ബി കോശങ്ങളുടെ എണ്ണം കുറയുന്നു എന്നതും ശ്രദ്ധേയമാണ്. രോഗപ്രതിരോധ ശേഷി കുറയുന്നു എന്നതിന്‍റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.

താപനിലയും ഈർപ്പവും അണുബാധകളുടെയും വായുവിലൂടെയുള്ള രോഗങ്ങളുടെയും വ്യാപനത്തിന് കാരണമാകുന്നു. ഇതിനർത്ഥം ഉയർന്ന താപനിലയുടെ പ്രഭാവം കാരണം അണുബാധയ്ക്കുള്ള സാധ്യത മാത്രമല്ല, കോശജ്വലന പ്രക്രിയയുമായി ബന്ധപ്പെട്ട ഹൃദ്രോഗം പോലുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു എന്നാണ്.

ALSO READ : വേനൽ കടുക്കുന്നു ; ജലജന്യ രോഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.