ഹൈദരാബാദ്: ശരീരത്തിന് ഊർജ്ജം ലഭിക്കാൻ എനർജി ഡ്രിങ്കുകൾ കുടിക്കുന്നവരാണോ... അങ്ങനെയെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് നോർവീജിയൻ പഠനം. നോർവെയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള 18 മുതല്‍ 35 വയസ് വരെയുള്ള 53,266 ആളുകളിലാണ് പഠനം നടത്തിയത്.
എനര്‍ജി ഡ്രിങ്കുകൾ കുടിക്കുന്നത് കോളജ് വിദ്യാർത്ഥികൾക്കിടയിൽ വലിയ തോതിലുള്ള ഉറക്കമില്ലായ്‌മയ്‌ക്ക് കാരണമാകുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തല്‍ (Energy Drinks Are Blow To Sleep). എനർജി ഡ്രിങ്കുകൾ കൂടുതൽ തവണ കുടിക്കുന്തോറും രാത്രി ഉറക്കം കൂടുതൽ അസ്വസ്ഥമാകുമെന്ന് ഗവേഷകർ കണ്ടെത്തി. മാസത്തിൽ 1-3 തവണ കുടിച്ചാലും ഉറക്കമില്ലായ്‌മയുടെ സാധ്യത വർദ്ധിക്കുന്നു എന്നത് ശ്രദ്ധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് (Addiction Of Energy Drinks May Lead To Insomnia).
വില്ലൻ കഫീൻ: എനർജി ഡ്രിങ്കുകളിൽ കഫീൻ, പഞ്ചസാര, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ലിറ്ററിന് ശരാശരി 150 മില്ലിഗ്രാം കഫീൻ എന്ന കണക്കില്‍ എനര്‍ജി ഡ്രിങ്കുകളില്‍ ചേർക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നൽകുന്നതായി പരസ്യം ചെയ്യുന്നതിനാലാണ് വിദ്യാർഥികളും യുവാക്കളും ഇവയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നത് എന്ന് പഠനങ്ങൾ പറയുന്നു.
എനർജി ഡ്രിങ്കുകളില്‍ കഫീൻ കൂടാതെ പഞ്ചസാരയുടെ അളവും കൂടുതലാണ്. കഫീൻ ഇൻസുലിന്‍റെ പ്രവർത്തനത്തെ പ്രതിരോധിക്കുന്ന ഘടകമാണ്. അതിനാൽ ഇതിന്‍റെ സ്ഥിരോപയോഗം പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. ഷുഗറിന്‍റെ അളവ് കൂടുതലുള്ള പാനീയങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യതയും കൂട്ടും.
ഉറക്കം നഷ്‌ടമാകരുത്: കഫീന്‍ നമ്മളെ ഉറങ്ങാനാണ് പ്രേരിപ്പിക്കുക (Caffeine Can Induce Sleep). എനർജി ഡ്രിങ്കുകൾ ഉറക്കം കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുവെങ്കിലും, ഇതിന്‍റെ യഥാര്‍ത്ഥ ഫലം എന്താണെന്നത് അജ്ഞാതമാണ്. ഇത് കണ്ടെത്തുന്നതിനായി എനർജി ഡ്രിങ്കുകൾ നിങ്ങൾ എത്ര തവണ കുടിക്കും? നിങ്ങൾ എത്ര നന്നായി ഉറങ്ങുന്നു? എന്നീ കാര്യങ്ങളാണ് പഠനത്തിനായി പരിശോധിച്ചത്. ഈ പാനീയങ്ങൾ കുടിക്കാത്തവരും ഇടയ്ക്കിടെ ഇത് കുടിക്കുന്നവരും അരമണിക്കൂറോളം ഉറങ്ങുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഉറങ്ങിക്കഴിഞ്ഞ് ഉണരുന്ന ഇവർ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ ഉറങ്ങാറില്ലെന്നാണ് വെളിപ്പെടുത്തൽ.
സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ, അത് ഉറക്കമില്ലായ്‌മയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട്. ആഴ്‌ചയിൽ മൂന്ന് രാത്രികളെങ്കിലും ഉറങ്ങാൻ കഴിയാതെ വരിക, ഉറങ്ങിക്കഴിഞ്ഞാൽ നേരത്തെ എഴുന്നേൽക്കുക, പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് ഇൻസോമ്‌നിയയുടെ ലക്ഷണങ്ങൾ.