ETV Bharat / health

നെഞ്ചുവേദന; ലക്ഷണങ്ങൾ ഇതാണോ ? എങ്കിൽ സൂക്ഷിക്കണം - causes of chest pain - CAUSES OF CHEST PAIN

ഹൃദ്രോഗത്തിന് പുറമെ മറ്റ് വിവിധ രോഗങ്ങളും നെഞ്ചുവേദനയ്ക്ക് കാരണമാണ്. നേരത്തെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നെഞ്ചുവേദനയുടെ കാരണങ്ങൾ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ അപകട സാധ്യത കുറക്കാം.

നHAVING CHEST PAIN  CHEST PAIN SYMPTOMS  CHEST PAIN  POSSIBLE CAUSES OF CHEST PAIN
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Aug 27, 2024, 7:54 PM IST

നെഞ്ചുവേദനയെന്ന് കേട്ടാൽ ആദ്യം ചിന്ത പോകുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്കാണ്. അതുകൊണ്ട് തന്നെ നെഞ്ചിന്‍റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന ആളുകളിൽ വലിയ ആദി ഉണ്ടാക്കാറുണ്ട്. എന്നാൽ ഹൃദ്രോഗത്തിന് പുറമെ മറ്റ് പല പ്രശ്‌നങ്ങളും നെഞ്ചുവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ രോഗ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. നേരത്തെ രോഗലക്ഷണങ്ങൾ മനസിലാക്കുന്നതിലൂടെ രോഗം നിർണയം നടത്താനും കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കാനും സഹായിക്കും.

നെഞ്ചുവേദനയുടെ ലക്ഷണങ്ങളും കാരണങ്ങളും

നെഞ്ചെരിച്ചിൽ, ദഹനക്കേട്: ഭക്ഷണം കഴിച്ചതിനു ശേഷം സാധാരണയായി കണ്ടുവരുന്നവയാണ് നെഞ്ചെരിച്ചിൽ ദഹനക്കേട് എന്നിവ. പുളിച്ചു തികട്ടൽ, വായിൽ വെള്ളം നിറയുക, നെഞ്ചുവേദന, ഭക്ഷണം ഇറക്കാൻ പ്രയാസം, ശ്വാസം മുട്ടൽ, വയറിന്‍റെ മേൽഭഗത്ത് അസ്വസ്ഥത, തൊണ്ടയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങൾ.

നെഞ്ചിലെ ഉളുക്ക് : നെഞ്ചിലുണ്ടാകുന്ന പരിക്ക്, അമിത വ്യായാമം എന്നിവ നെഞ്ചിൽ ഉളുക്കുണ്ടാക്കാൻ കരണമാകുന്നവയാണ്. ആഴത്തിൽ ശ്വാസമെടുക്കുമ്പോൾ വേദന കൂടുതലായി അനുഭവപ്പെടാം. ശരിയായ വിശ്രമത്തിലൂടെ നെഞ്ചിലെ ഉളുക്ക് ഭേദമാക്കാം സാധിക്കും.

ഉത്കണ്‌ഠ, വിഷാദം, പാനിക് അറ്റാക്ക്: വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിയർപ്പ്, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെകിൽ അത് ഉത്കണ്‌ഠ, വിഷാദം, പാനിക് അറ്റാക്ക് എന്നിവയുടെ കരണങ്ങളാകാം.

നെഞ്ചിലെ അണുബാധ, ന്യുമോണിയ, പ്ലൂറിസി: മഞ്ഞയോ പച്ചയോ നിറത്തിലുള്ള കഫം, കഠിനമായ പനി എന്നി ലക്ഷണങ്ങളോടൊപ്പം ആഴത്തിൽ ശ്വാസമെടുക്കുമ്പോൾ കഠിനമായ വേദന അനുഭപ്പെടുന്നുണ്ടെകിൽ അത് അണുബാധ, ന്യുമോണിയ, പ്ലൂറിസി എന്നിവ കാരണമാകാം.

നെഞ്ചുവേദനയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും

പെരികാർഡിറ്റിസ്: ആഴത്തിൽ ശ്വാസോച്ഛ്വാസം നടക്കുമ്പോഴോ കിടക്കുമ്പോഴോ അതികഠിനമായതും പെട്ടെന്നുള്ളതും കുത്തുന്നതുമായവേദന അനുഭവപ്പെടുന്നു.

ഹൃദയാഘാതം, ആൻജീന: ഈ രണ്ട് അവസ്ഥകളും നെഞ്ചുവേദന ഉണ്ടാക്കുന്നവയാണ്. എന്നാൽ ഹൃദയാഘാതം എത്രയും പെട്ടന്ന് ചികിത്സ ഉറപ്പാക്കേണ്ട രോഗമാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതം മരണത്തിലേക്ക് നയിക്കും. അതേസമയം ആൻജീന സാധാരണയായി കൊറോണറി ആർട്ടറി രോഗത്തിൻ്റെ ഫലമായാണ് ഉണ്ടാകുന്നത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങിലേക്ക് നയിക്കുന്ന ഘടകങ്ങൾ

താഴെ പറയുന്നവ നിങ്ങൾക്ക് കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു

* പുകവലി

* പൊണ്ണത്തടി

* ഉയർന്ന രക്തസമ്മർദ്ദം

* പ്രമേഹം

* ഉയർന്ന കൊളസ്ട്രോൾ

* പാരമ്പര്യം

നിങ്ങൾക്ക് സ്ഥിരമായതോ കഠിനമായതോ ആയ നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കിൽ, കാരണം കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ലഭിക്കുന്നതിനും ഉടനടി വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: എല്ലുകളിലെ കാൻസർ എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ എന്തൊക്കെ? അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.