ETV Bharat / health

എയിംസ് വെർച്വൽ ഓട്ടോപ്‌സി സൗകര്യം, മറ്റ് സ്ഥാപനങ്ങളിലേക്കും വിപുലീകരിക്കുന്നു - എയിംസ് വെർച്വൽ ഓട്ടോപ്‌സി

ഡൽഹി എയിംസ്‌ കൂടാതെ നെയ്‌ഗ്രിംസ്‌ ഷില്ലോങ്, എയിംസ്‌ ഋഷികേശ്, എയിംസ്‌ ഗുവാഹത്തി തുടങ്ങിയ രാജ്യത്തുടനീളമുള്ള മറ്റ് സ്ഥാപനങ്ങളിൽ വെർച്വൽ ഓട്ടോപ്‌സി കൂടുതൽ കാര്യക്ഷമമാക്കും

Delhi AIIMS  AIIMS facility for virtual autopsy  nodal centre for institutes  എയിംസ് വെർച്വൽ ഓട്ടോപ്‌സി  ഡൽഹി എയിംസ്‌
AIIMS facility for virtual autopsy
author img

By ETV Bharat Kerala Team

Published : Feb 24, 2024, 12:05 PM IST

ന്യൂഡൽഹി : സെന്‍റർ ഫോർ അഡ്വാൻസ്‌ഡ്‌ റിസർച്ച് ആൻഡ് എക്‌സലൻസ് ഇൻ വെർച്വൽ ഓട്ടോപ്‌സി ഇന്ത്യയില്‍ കൂടുതല്‍ വികസിപ്പിക്കുന്നു. അത്യാധുനിക കേന്ദ്രമായ ഡൽഹി എയിംസ്‌ കൂടാതെ നെയ്‌ഗ്രിംസ്‌ ഷില്ലോങ്, എയിംസ്‌ ഋഷികേശ്, എയിംസ്‌ ഗുവാഹത്തി തുടങ്ങിയ രാജ്യത്തുടനീളമുള്ള മറ്റ് സ്ഥാപനങ്ങളിൽ വെർച്വൽ ഓട്ടോപ്‌സി കൂടുതൽ കാര്യക്ഷമമാക്കും.

ഫോറൻസിക് മെഡിസിൻ മേഖലയിലെ സാങ്കേതിക പുരോഗതിയിൽ ലോകത്തെ മുൻനിര രാജ്യമായി ഈ കേന്ദ്രം ഇന്ത്യയെ സ്ഥാപിക്കും. എയിംസിലെ സെന്‍റർ ഫോർ അഡ്വാൻസ്‌ഡ്‌ റിസർച്ച് ആൻഡ് എക്‌സലൻസ് ഇൻ വെർച്വൽ ഓട്ടോപ്‌സിയിൽ 5 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ കൂടുതൽ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയുമായ സുധീർ ഗുപ്‌ത പറഞ്ഞു.

വെർച്വൽ ഓട്ടോപ്‌സിക്കായി ഇന്ത്യയിൽ കൂടുതൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ഐസിഎംആറിനും ഇന്ത്യൻ സർക്കാരിനും താൽപ്പര്യമുണ്ട്. രണ്ടാമത്തെ കേന്ദ്രം ഷില്ലോങ്ങിൽ നെയ്‌ഗ്രിംസ്‌ തുറന്നതായും ഗുപ്‌ത പറഞ്ഞു. ശരാശരി, പ്രതിദിനം 6-7 കേസുകളിൽ ഓട്ടോപ്‌സി നടത്തുന്നു, കഴിഞ്ഞ വർഷം ഏകദേശം 100 വെർച്വൽ ഓട്ടോപ്‌സികൾ നടത്തി.

വെർച്വൽ ഓട്ടോപ്‌സി റിപ്പോർട്ടുകളുടെ തെളിവുകളുടെ മൂല്യവും വിശ്വാസ്യതയും വർധിപ്പിക്കുകയും അധ്യാപനത്തിലും പരിശീലനത്തിലും ഒരു മികച്ച ഉപകരണമായി ഉയർന്നുവരുകയും ചെയ്‌തു. യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്‍റെ കാരണം സ്ഥാപിക്കാൻ പോസ്റ്റ്‌മോർട്ടം സിടി ആൻജിയോഗ്രാഫി പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.