ETV Bharat / health

സ്‌തനാർബുദ ചികിത്സയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ അക്യുപങ്‌ചർ; പഠനം പറയുന്നതിങ്ങനെ - Acupuncture may lower hot flashes - ACUPUNCTURE MAY LOWER HOT FLASHES

ക്യാൻസറിന്‍റെ ആദ്യഘട്ടം മുതൽ മൂന്നാംഘട്ടം വരെയുള്ള 158 സ്‌ത്രീകളെയാണ് ക്യാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിനായി വിധേയമാക്കിയത്. ഇവരിൽ രണ്ടര മാസത്തോളം ക്രമരഹിതമായ ആഴ്‌ചയിൽ രണ്ടുതവണ അക്യുപങ്‌ചർ പരീക്ഷിച്ചു.

സ്‌തനാർബുദം  ACUPUNCTURE MAY LOWER HOT FLASHES  BREAST CANCER THERAPY  HOT FLASHES
Acupuncture may lower hot flashes post anti-hormonal breast cancer therapy (IANS photo)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 10:29 AM IST

ഡൽഹി: സ്‌തനാർബുദ രോഗികൾ സ്വീകരിക്കുന്ന എൻഡോക്രൈൻ തെറാപ്പിയുടെ ഭാഗമായുണ്ടാകുന്ന പാർശ്വഫലങ്ങൾ അക്യുപങ്‌ചറിലൂടെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനം. മൂന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ സംയോജിത വിശകലനത്തെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

"പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ, രോഗികൾക്ക് അവരുടെ നിർദ്ദേശിച്ച മരുന്നുകൾ തുടരുന്നത് എളുപ്പമാക്കുന്നു, ഇത് ക്യാൻസർ വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കാനും സ്‌തനാർബുദത്തെ അതിജീവിക്കുന്നവർക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാനും കഴിയും,"- ഡാന-ഫാർബർ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പ്രധാന ഗവേഷകൻ വീഡോംഗ് ലു പറഞ്ഞു.

ചില തരത്തിലുള്ള സ്‌തനാർബുദങ്ങൾക്ക് കാരണമാകുന്ന ഹോർമോൺ സിഗ്നലിങ് തടയാൻ എൻഡോക്രൈൻ തെറാപ്പി സഹായിക്കുന്നു. ബ്രെസ്‌റ്റ് ക്യാൻസറിൽ നിന്ന് മുക്തരാകുന്നതിനായുള്ള ചികിത്സയാണെങ്കിലും ഈ തെറാപ്പിയുടെ പാർശ്വഫലങ്ങൾ സ്‌ത്രീകളെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. സ്‌തനാർബുദമുള്ള 80 ശതമാനം സ്‌ത്രീകൾക്ക് ഹോട്ട് ഫ്ലാഷസ് ഉണ്ടാകുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പെട്ടന്ന് ശരീരത്തിന് ചൂട്, വിയർപ്പ് എന്നിവ അനുഭവപ്പെടുന്നു.

ക്യാൻസറിന്‍റെ ആദ്യഘട്ടം മുതൽ മൂന്നാംഘട്ടം വരെയുള്ള 158 സ്‌ത്രീകളെയാണ് ക്യാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിനായി വിധേയമാക്കിയത്. ഇവരിൽ രണ്ടര മാസത്തോളം ക്രമരഹിതമായ ആഴ്‌ചയിൽ രണ്ടുതവണ അക്യുപങ്‌ചർ പരീക്ഷിച്ചു (IA). ഇതിനു ശേഷം 10 ആഴ്‌ച അക്യുപങ്‌ചർ നൽകാതെ പിന്തുടർന്നു. അക്യുപങ്‌ചർ നൽകാത്തവർക്ക് 10 ആഴ്‌ച സാധാരണ പരിചരണം നൽകുകയും തുടർന്ന് രണ്ടര മാസം ആഴ്‌ചയിലൊരിക്കൽ അക്യുപങ്‌ചറിന് വിധേയരാക്കുകയും ചെയ്‌തു (DCA).

10 ആഴ്‌ചക്ക് ശേഷം ഡിഎസി ഗ്രൂപ്പിലെ 18 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഎ ഗ്രൂപ്പിലെ 64 ശതമാനം ആളുകൾക്ക് ഹോട്ട് ഫ്‌ളാഷസിന്‍റെ തീവ്രതയിൽ പുരോഗതി റിപ്പോർട്ട് ചെയ്‌തു. മാത്രമല്ല ആഴ്‌ചയിൽ അക്യുപങ്‌ചർ സ്വീകരിച്ച ഡിഎസി പങ്കാളികളിൽ 10-ാം ആഴ്‌ചയുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗലക്ഷണങ്ങിൽ കാര്യമായ പുരോഗതിയുള്ളതായി കണ്ടു. അതേസമയം പഠനത്തിന് വിധേയമായ ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also read:40 വയസിന് താഴെയുള്ള ഇന്ത്യക്കാരിൽ ക്യാന്‍സര്‍ കൂടുന്നു; കാരണം ഇതാകാമെന്ന് ഡോക്‌ടർമാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.