ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഏലയ്ക്ക. വലുപ്പത്തിൽ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ഏലക്കയുടെ സ്ഥാനം. ഏലയ്‌ക്കയിട്ട ചായയും വെള്ളവും പായസവുമൊക്കെ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. മണവും രുചിയുമാണ് ഏലയ്‌ക്കയെ ഇത്രയേറെ പ്രിയമുള്ളതാക്കുന്നത്. കുങ്കുമവും വാനിലയും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം ഏലയ്ക്കയാണ്. ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതിന് പുറമെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവും ഏലയ്‌ക്കയ്‌ക്കുണ്ട്. ദിവസവും ഏലയ്ക്ക കഴിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ദഹന പ്രശ്‌നങ്ങൾ അകറ്റാൻ
ഏലയ്‌ക്കയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹന പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഏലയ്‌ക്ക ഗുണകരമാണ്.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ളതിനാൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കും. ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താനും ഏലയ്‌ക്ക കഴിക്കുന്നത് നല്ലതാണ്.
പ്രമേഹം നിയന്ത്രിയ്ക്കാൻ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏലയ്‌ക്ക സഹായിക്കും. ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. അതുകൊണ്ട് പ്രമേഹ രോഗികൾ ദിവസവും ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്.
ക്യാൻസർ സാധ്യത കുറയ്ക്കാൻ
ഏലയ്‌ക്കയിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ചില ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൊഴുപ്പ് കുറയ്ക്കാൻ
അടവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്‌ക്ക വളരെയധികം സഹായിക്കും.
ലൈംഗീക ജീവിതം
ഏലയ്‌ക്ക ഒരു എനർജി ബൂസ്റ്ററാണ്. ലൈംഗീക ജീവിതം മെച്ചപ്പെടുത്താൻ ഇത് ഗുണം ചെയ്യും. ഏലയ്‌ക്ക കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാൻ സഹായിക്കും. വന്ധ്യതാ പ്രശ്‍നം നേരിടുന്നവർ ഏലയ്ക്ക കഴിക്കുന്നത് നല്ലതാണ്.
വായ്‌നാറ്റം അറ്റാൻ
വായ്‌നാറ്റം അകറ്റാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലയ്‌ക്ക. ആന്‍റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിന് ശേഷം ഏലയ്‌ക്ക ചവയ്ക്കുന്നത് വായ്‌നാറ്റം ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഇത് വായിൽ ഫ്രഷ്‌നെസ് നൽകാനും ഗുണം ചെയ്യും.
സമ്മർദ്ദം കുറയ്ക്കാൻ
മാനസികാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്‌ക്ക. ഇത് സമ്മർദ്ദം കുറയ്ക്കാൻ വളരെയധികം ഗുണകരമാണ്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ
ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രധിരോധശേഷി വർധിപ്പിക്കാൻ ഏലയ്‌ക്ക കഴിക്കുന്നത് നല്ലതാണ്. ചുമ, ജലദോഷം, ശ്വാസംമുട്ടൽ എന്നീ പ്രശ്‌നങ്ങൾ ചെറുക്കനും ഇത് സഹായിക്കും.
Also Read : പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഇത് മാത്രം മതി; ഗുണങ്ങളറിയാം