ETV Bharat / entertainment

ഒരുപാട് പേരുടെ ഭാവനകൾക്ക് രൂപം നൽകിയ മനുഷ്യന്‍, വിയോഗം വേദനാജനകം; റാമോജി റാവുവിനെ കുറിച്ച് വിജയ് സേതുപതി - Vijay Sethupathi Tribute to Late Ramoji Rao

റാമോജി റാവുവിനു അന്ത്യാജ്ഞലി അർപ്പിച്ച് നടന്‍ വിജയ് സേതുപതി. അദ്ദേഹവുമായി നേരിട്ട് പരിചയമില്ലെങ്കിലും റാമോജിയുടെ മരണം വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

ACTOR VIJAY SETHUPATHI  TRIBUTE TO LATE RAMOJI RAO  റാമോജി റാവു മരണം
റാമോജി റാവു, വിജയ് സേതുപതി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 2:59 PM IST

ചെന്നൈ : റാമോജി ഫിലിം സിറ്റി സ്ഥാപകന്‍ റാമോജി റാവുവിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ വിജയ് സേതുപതി. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്‌ത് പെയ്‌സൺ സ്റ്റുഡിയോ നിർമ്മിക്കുന്ന വിജയ് സേതുപതിയുടെ അൻപതാമത് ചിത്രമായ 'മഹാരാജ' യുടെ പ്രൊമോഷന്‍റെ ഭാഗമായി ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ നടന്ന വാർത്താ സമ്മേളനത്തില്‍ അദ്ദേഹം റാമോജി റാവുവിനു അന്ത്യാജ്ഞലി അർപ്പിച്ചു.

പ്രശസ്‌ത നിര്‍മാതാവും റാമോജി ഗ്രൂപ്പ് സ്ഥാപകനുമാണ് റാമോജി റാവു. 'റാമോജി റാവുവിന്‍റെ മരണം വളരെ ദുഖകരമാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ല. പക്ഷേ പുതുപ്പേട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഞാൻ ഫിലിം സിറ്റിയില്‍ പോയിട്ടുണ്ട്. അവിടെ, അദ്ദേഹത്തിൻ്റെ സെറ്റിൽ വിമാനത്താവളം, ജയിൽ, കുന്നുകള്‍ തുടങ്ങി ഒരു സിനിമ നിർമിക്കാൻ ആവശ്യമായ എല്ലാം ഉണ്ട്. റാമോജി റാവുവിൻ്റെ സെറ്റിൽ പലയിടത്തും ഞാൻ ഉറങ്ങിയിട്ടുണ്ട്. ഒരുപാട് ഷൂട്ടിങ് കണ്ടിട്ടുണ്ട്. സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അവിടെ നിന്നും പഠിക്കാന്‍ കഴിഞ്ഞു.' -സേതുപതി പറഞ്ഞു.

ഒരുപാട് പേരുടെ ഭാവനകൾക്ക് രൂപം നൽകിയ അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പറഞ്ഞാണ് സേതുപതി വാക്കുകള്‍ അവസാനിപ്പിച്ചത്.

Also Read: വിട 'റാമോജി ഗാരു'; സ്‌നേഹവായ്‌പുകള്‍ ഏറ്റുവാങ്ങി അതികായന്‍ മടങ്ങി, ഫിലിം സിറ്റിയിലെ സ്‌മൃതി വനത്തിൽ അന്ത്യവിശ്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.