വിജയ് സേതുപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രമാണ് 'വിടുതലൈ' രണ്ടാം ഭാഗം. സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ചു. വിജയ് സേതുപതിയും സൂരിയും വെട്രിമാരനും നിർമ്മാതാക്കളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടാണ് സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ച വിവരം പ്രൊഡക്ഷന്‍ ഹൗസ് പ്രേക്ഷകരെ അറിയിച്ചത്.
ഡബ്ബിംഗ് ആരംഭിക്കും മുമ്പ് വിജയ് സേതുപതിയും സൂരിയും ഭദ്രദീപം തെളിയിക്കുന്ന ചിത്രവും നിര്‍മ്മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. ഡിസംബർ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
വിജയ് സേതുപതി, മഞ്ജു വാര്യര്‍, സൂരി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്. അനുരാഗ് കശ്യപ്, ഗൗതം വാസുദേവ് മേനോൻ, കിഷോർ, രാജീവ് മേനോൻ, ചേതൻ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തും.
ആർ എസ് ഇൻഫോടൈൻമെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ് സിനിമയുടെ നിര്‍മ്മാണം. സിനിമയുടെ കേരള വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് വൈഗ എന്‍റര്‍പ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്.
ആർ. വേൽരാജ് ഛായാഗ്രഹണവും രാമർ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഇളയരാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
കലാസംവിധാനം - ജാക്കി, കോസ്റ്റ്യൂം ഡിസൈനർ - ഉത്തര മേനോൻ, സ്‌റ്റണ്ട്സ് - പീറ്റർ ഹെയ്ൻ, സ്‌റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ - ടി ഉദയകുമാർ, വിഎഫ്എക്‌സ് - ആർ ഹരിഹരസുദൻ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്‍റ് - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.