ETV Bharat / entertainment

വിജയ്-വെങ്കട് പ്രഭു ചിത്രം 'ഗോട്ട്' ട്രെയിലർ പുറത്ത്; ചിത്രം സെപ്റ്റംബർ 5ന് തിയേറ്ററില്‍ - GOAT OFFICIAL TRAILER Out - GOAT OFFICIAL TRAILER OUT

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ഗോട്ടി'ന്‍റെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വെങ്കട് പ്രഭു ആണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം സെപ്റ്റംബർ 5ന് റിലീസ് ചെയ്യും.

VIJAY MOVIE GOAT TRAILER OUT  VIJAY VENKAT PRABHU MOVIE GOAT  ഗോട്ട് ട്രെയിലർ പുറത്ത്  വിജയ്‌യുടെ പുതിയ സിനിമ
GOAT Movie Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 17, 2024, 11:00 PM IST

പ്രശസ്‌ത സംവിധായകൻ വെങ്കട് പ്രഭു രചിച്ച് സംവിധാനം ചെയ്‌ത, ദളപതി വിജയ്‌ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം' (ഗോട്ട്)' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഗോട്ട് എജിഎസ് എന്‍റർടൈയിന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. മീനാക്ഷി ചൗധരി നായിക വേഷം ചെയ്യുന്ന ചിത്രത്തിന്‍റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്‌മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്‌ഠൻ, അഞ്ജന കിർത്തി, ഗഞ്ച കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബർ 5ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ റെക്കോർഡ് റിലീസായി ശ്രീ ഗോകുലം മൂവീസ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും.

ഛായാഗ്രഹണം- സിദ്ധാർഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്‌കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്‌സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം-സതീഷ് കൃഷ്‌ണൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ എന്നിവരാണ് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമാർ. വിഎഫ്എക്‌സ് ഹെഡ് ഹരിഹര സുതനും ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ ഡ്രീം ബിഗ് ഫിലിംസുമാണ്.

Also Read: ദളപതി വിജയ്‌യുടെ റോൾസ് റോയ്‌സ് ഗോസ്‌റ്റ് കാർ വിൽപ്പനയ്ക്ക്; വീഡിയോ പങ്കുവെച്ച് എമ്പയർ ഓട്ടോസ് ചെന്നൈ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.