ETV Bharat / entertainment

യേശുക്രിസ്‌തുവിനെ കുറിച്ചുളള വിവാദ പരാമർശം; ക്രിസ്ത്യൻ സംഘടനയുടെ പ്രതിഷേധത്തിനു പിന്നാലെ മാപ്പ് പറഞ്ഞ്‌ വിജയ് ആൻ്റണി - Vijay Antony Jesus Christ Comment

റോമിയോ ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് വിജയ്‌ ആന്‍റണി യേശുക്രിസ്‌തുവിനെ കുറിച്ചുളള വിവാദ പരാമർശം നടത്തിയത്.

Vijay Antony  Jesus Christ Comment  Vijay Antony Apologises  Romeo film promotion
Vijay Antony
author img

By ETV Bharat Kerala Team

Published : Mar 17, 2024, 1:32 PM IST

ഹൈദരാബാദ്: യേശുക്രിസ്‌തുവിനെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി തമിഴ് നടനും ഗായകനുമായ വിജയ് ആന്‍റണി. അടുത്തിടെ ചെന്നൈയിൽ വച്ച് തന്‍റെ വരാനിരിക്കുന്ന 'റോമിയോ' എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് താരം യേശു ക്രിസ്‌തുവിനെക്കുറിച്ചുളള വിവാദ പരാമർശം നടത്തിയത്. ഈ പരാമർശത്തിൽ താരം മാപ്പ് പറഞ്ഞില്ലെങ്കിൽ വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തമിഴ്‌നാട് ഫെഡറേഷൻ ഓഫ് ക്രിസ്‌ത്യൻ ചർച്ച് സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിജയ് ആന്‍റണി തന്‍റെ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി രംഗത്തുവന്നത്. തന്‍റെ അഭിപ്രായങ്ങൾ ചരിത്രപരമായ മുന്തിരി ജ്യൂസിന്‍റെ ഉപഭോഗത്തെയാണ് പരാമർശിക്കുന്നതെന്നും മദ്യമല്ലെന്നും തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. തന്‍റെ രക്തം ചൊരിയുകയും ജനങ്ങൾക്ക് വേണ്ടി മരിക്കുകയും ചെയ്‌ത യേശുവിനെ തെറ്റായി ചിത്രീകരിക്കുന്ന കാര്യം താൻ ഒരിക്കലും സ്വപ്‌നം പോലും കണ്ടിട്ടില്ലെന്നാണ് വിജയ്‌ പറഞ്ഞത് (Vijay Antony Apologizes Over Jesus Christ Comment).

വിവാദ പരാമര്‍ശം ഇങ്ങനെ: റോമിയോ സിനിമയുടെ പോസ്‌റ്ററിനെക്കുറിച്ചുളള വാർത്ത സമ്മേളനത്തിനിടെയാണ് വിവാദം കത്തിപ്പടർന്നത്. കട്ടിലിൽ ഇരുന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തില്‍ ഒരാളെ അവതരിപ്പിക്കുന്ന മൃണാളിനി മദ്യം കുടിക്കുമ്പോൾ വിജയ്‌ ആൻ്റണി ഒരു ഭരണിയിൽ പാൽ പിടിച്ച് നായികയെ നോക്കുന്നതായിരുന്നു ചിത്രത്തിന്‍റെ പോസ്‌റ്റർ.

മദ്യപാനത്തിൽ നിന്ന് മുക്തി നേടാൻ എല്ലാവരും പരിശ്രമിക്കുമ്പോൾ റോമിയോ എന്ന ചിത്രം സ്ത്രീകൾക്കിടയിലെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലേയെന്ന ചോദ്യം വാര്‍ത്ത സമ്മേളനത്തിനിടെ ഉയര്‍ന്നു. എന്നാൽ, മദ്യപാനത്തെ പ്രോത്സാഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

കൂടാതെ, ചരിത്രപരമായ ആചാരങ്ങൾ ഉദ്ധരിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു. തങ്ങൾ വളരെക്കാലമായി മദ്യപിക്കുന്നെന്നും ഇപ്പോൾ തമിഴ്‌നാട്ടിൽ നിരോധിച്ചിരിക്കുന്ന ഒരു മദ്യം തങ്ങൾ കുടിക്കുമായിരുന്നെന്നും രണ്ടായിരം വർഷങ്ങൾക്ക് മുൻപ്‌ യേശു ക്രിസ്‌തു പോലും വീഞ്ഞു കുടിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.

Also Read : 'ജയ്‌ ശ്രീ രാം' തലക്കെട്ടില്‍ കുറിപ്പ് ; അന്നപൂരണി വിവാദത്തില്‍ മാപ്പുപറഞ്ഞ് നയന്‍താര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.