ETV Bharat / entertainment

'റാമോജിയുടെ ഇച്‌ഛാശക്തിയെ എന്നും ബഹുമാനിക്കുന്നു' ; വിയോഗത്തില്‍ അനുശോചിച്ച് വേണു ഐഎസ്‌സി - VENU ISCS TRIBUTE TO RAMOJI RAO - VENU ISCS TRIBUTE TO RAMOJI RAO

റാമോജി റാവുവിന്‍റെ വിയോഗത്തിൽ അനുശോചിച്ച് പ്രശസ്‌ത ഛായാഗ്രാഹകൻ വേണു ഐഎസ്‌സി.

VENU ISC  RAMOJI RAO  RAMOJI RAO PASSED AWAY  എറണാകുളം
SHRI VENU ISC CONDOLES SHRI RAMOJI RAO (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 10:43 AM IST

Updated : Jun 8, 2024, 12:19 PM IST

VENU ISCS TRIBUTE TO RAMOJI RAO (ETV Bharat)

എറണാകുളം : റാമോജി റാവുവിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്‌ത ഛായാഗ്രാഹകൻ വേണു ഐഎസ്‌സി. റാമോജി റാവുവിന്‍റെ വിയോഗത്തിൽ അതിയായ ദുഖമുണ്ട്. പലപ്പോഴും ഹൈദരാബാദിലെ ചിത്രീകരണ വേളകളില്‍ അദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും സാധിച്ചിട്ടുണ്ട്. വലിയൊരു ആത്മബന്ധം വളർന്നില്ലെങ്കിലും ഒരു വ്യക്തി എന്ന നിലയിലും ഒരു ബിസിനസ്‌മാൻ എന്ന നിലയിലും അദ്ദേഹത്തോട് ബഹുമാനമായിരുന്നു.

"ഏറെ വർഷം ഞാൻ ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ഞാൻ താമസിക്കുന്നതിന്‍റെ കുറച്ചുമാറി തന്നെയാണ് ശ്രീ റാമോജി റാവുവിന്‍റെയും വസതി. ഒരു കാര്യം ചിന്തിച്ചുറപ്പിച്ച് ഇറങ്ങിയാൽ അത് നേടിയെടുക്കാൻ ഏതറ്റം വരെയും പോകുന്ന അദ്ദേഹത്തിന്‍റെ ഇച്‌ഛാശക്തിയെ എക്കാലവും ബഹുമാനിക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും അദ്ദേഹത്തിന്‍റെ വിയോഗം തീരാനഷ്‌ടമായാണ് അനുഭവപ്പെടുന്നത്"- വേണു ഐഎസ്‌സി പ്രതികരിച്ചു.

മലയാളം, തമിഴ്, കന്നട, തെലുഗു തുടങ്ങി നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള വേണു ഐഎസ്‌സിയുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് റാമോജി ഫിലിം സിറ്റി എന്ന് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം മുൻപ് തുറന്നുപറഞ്ഞിരുന്നു.

ALSO READ : റാമോജി റാവു അന്തരിച്ചു ; വിടവാങ്ങിയത് സിനിമ-മാധ്യമ സംരംഭക രംഗത്തെ അതികായന്‍

Last Updated : Jun 8, 2024, 12:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.