മഹാകവി കുമാരനാശാന്‍റെ 'കരുണ' എന്ന മഹാകാവ്യത്തിന് പുത്തൻ ഭാഷ്യവുമായി 'വാസവദത്ത'. 'വാസവദത്ത'യുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. 'കരുണ'യ്‌ക്ക് പുത്തന്‍ ഭാഷ ഒരുക്കാൻ കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്‌മ നിര്‍മ്മിച്ച്, ശ്യാം നാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'വാസവദത്ത'
ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ വാസവദത്തയായി എത്തുന്നത് സൗമ്യയാണ്. തോഴിയായി തമിഴ് - മലയാളം നടി രമ്യയും വേഷമിടും. ഉപഗുപ്‌തനായി വിഷ്‌ണുവും ശങ്കര ചെട്ടിയായി വൈക്കം ഭാസിയും വേഷമിടും. അലൻസിയർ, ഗീതാ വിജയൻ, നന്ദകിഷോർ, തട്ടീം മുട്ടീം താരം ജയകുമാർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
സൈമൺ ജോസഫ് ആണ് ഛായാഗ്രാഹണം. ശ്യാം നാഥിന്‍റെ ഗാന രചനയില്‍ ജെറി അമൽ ദേവാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക. മധു ബാലകൃഷ്‌ണൻ, ഗായത്രി എന്നിവര്‍ ചേര്‍ന്നാണ് 'വാസവദത്ത'യ്‌ക്ക് വേണ്ടി ഗാനം ആലപിക്കുക.
കല - കണ്ണൻ മുണ്ടൂർ, എഡിറ്റിംഗ് - ജിസ്, മേക്കപ്പ് - രാജേഷ് ആലത്തൂർ, കോസ്റ്റ്യൂംസ് - മുത്തു മൂന്നാർ, പ്രൊഡക്ഷൻ കൺട്രോളർ - അശ്വിൻ, കൊ-ഓഡിനേറ്റർ - ബിനീഷ് തിരൂർ, പിആർഒ - എ.എസ് ദിനേശ് എന്നിവരും നിര്‍വഹിക്കും.
Also Read: ഓണം റിലീസിനൊരുങ്ങി ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം' - Kishkindha Kandam release