ETV Bharat / entertainment

തരംഗമായി 'വർഷങ്ങൾക്കു ശേഷം' ടീസർ; വിനീത് ശ്രീനിവാസൻ മാജിക് ഏപ്രിൽ 11ന് തിയേറ്ററുകളിൽ - വർഷങ്ങൾക്കു ശേഷം ടീസർ

പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

Varshangalkku Shesham Teaser  Pranav mohanlal Vineeth sreenivasan  Dhyan sreenivasan  വർഷങ്ങൾക്കു ശേഷം ടീസർ  വർഷങ്ങൾക്കു ശേഷം റിലീസ്
Varshangalkku Shesham
author img

By ETV Bharat Kerala Team

Published : Feb 14, 2024, 12:48 PM IST

ടുവിൽ സിനിമാസ്വാദകർ കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം പുറത്ത്. മെറിലാൻഡ് സിനിമാസ് നിർമാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന 'വർഷങ്ങൾക്കു ശേഷം' സിനിമ ഏപ്രിൽ 11ന് തിയേറ്ററുകളിലെത്തും (Varshangalkku Shesham Release). റംസാൻ - വിഷു റിലീസായാണ് 'വർഷങ്ങൾക്കു ശേഷം' പ്രേക്ഷകർക്കരികിൽ എത്തുക. ഈ ചിത്രത്തിന്‍റെ ടീസറും പുറത്തുവന്നു (Varshangalkku Shesham Teaser out).

വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്‌ക്രീനിൽ ഉറപ്പ് നൽകുന്നതാണ് ടീസർ. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിരയും അണിനിരക്കുന്നുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസറും താരനിരയാൽ സമ്പന്നമാണ്. ഏതായാലും സിനിമയുടെ റിലീസിനായി ആകാംക്ഷപൂർവം കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ടീസർ.

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'ഹൃദയം' മികച്ച പ്രതികരണം നേടിയിരുന്നു. പ്രണവ് മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിലെയും നായകൻ. വീണ്ടും ഈ കോംബോ മടങ്ങിയെത്തുമ്പോൾ സിനിമാസ്വാദകരും ആവേശത്തിലാണ്.

  • " class="align-text-top noRightClick twitterSection" data="">

മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ, 'ഹൃദയം' നിർമിച്ച വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമാതാവ്. വലിയ ക്യാൻവാസിലാണ് പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചെലവഴിച്ചത് എന്നാണ് വിവരം.

വിനീത് ശ്രീനിവാസൻ തന്നെയാണ് 'വർഷങ്ങൾക്കു ശേഷം' സിനിമയുടെ തിരക്കഥയും രചിച്ചത്. പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

ധ്യാൻ ശ്രീനിവാസന്‍റെ സംവിധാനത്തിൽ 2019ൽ പുറത്തറങ്ങിയ 'ലൗ ആക്ഷൻ ഡ്രാമ'യ്‌ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'വർഷങ്ങൾക്കു ശേഷം' സിനിമയ്‌ക്ക്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ഈ ചിത്രം ഇന്ത്യയൊട്ടാകെ വിതരണം ചെയ്യുന്നത്.

വിശ്വജിത്താണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രഞ്ജൻ എബ്രഹാം എഡിറ്റിങ് നിർവഹിക്കുന്ന സിനിമയ്‌ക്ക് സംഗീതം പകരുന്നത് അമൃത് രാംനാഥാണ്. നിമേഷ് താനൂർ കലാസംവിധാനവും നിർവഹിക്കുന്നു.

ALSO READ: ഹൃദയത്തിന് വർഷങ്ങൾക്കു ശേഷം; ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറക്കി കരൺ ജോഹർ

കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിങ് മാനേജർ - ജയറാം രാമചന്ദ്രൻ, വരികൾ - ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്‌സില്ല Inc., പി ആർ ഒ - ആതിര ദിൽജിത്, ഓഡിയോ പാർട്‌ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ - ഫാഴ്‌സ് ഫിലിം എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.