ETV Bharat / entertainment

'ഇനി മുതല്‍ നമ്മുടെ ലൈഫില്‍ പെണ്ണുമില്ല, തല്ലുമില്ല'; ചിരിപടര്‍ത്തി വാഴ ട്രെയിലർ - Vaazha official Trailer

author img

By ETV Bharat Entertainment Team

Published : Aug 14, 2024, 5:02 PM IST

വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്‌സ്‌ ട്രെയിലര്‍ റിലീസ് ചെയ്‌തു. വിപിൻ ദാസിന്‍റെ തിരക്കഥയില്‍ ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.

VAAZHA TRAILER  VAAZHA OFFICIAL TRAILER RELEASED  വാഴ ട്രെയിലർ  VAAZHA MOVIE RELEASE
Vaazha Trailer released (Youtube Official)

'ജയ ജയ ജയ ജയഹേ', 'ഗുരുവായൂർ അമ്പലനടയിൽ' എന്നീ ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രങ്ങളുടെ സംവിധായകന്‍ വിപിൻ ദാസിന്‍റെ തിരക്കഥയിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്‌സ്‌'. ആനന്ദ് മേനോൻ സംവിധാനം ചെയ്‌ത സിനിമയുടെ ട്രെയിലർ റിലീസ്‌ ചെയ്‌തു. നർമ്മത്തിന് പ്രാധാന്യം നൽകിയാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് 2.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

നാളെയാണ് (ഓഗസ്‌റ്റ് 15) ചിത്രം പ്രദർശനത്തിനെത്തുന്നത്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക്, അമിത് മോഹൻ, അൻഷിദ് അനു, അനുരാജ്, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, കോട്ടയം നസീർ, നോബി മാർക്കോസ്, അസീസ് നെടുമങ്ങാട്, അരുൺ സോൾ, ശ്രുതി മണികണ്‌ഠൻ, രാജേശ്വരി, മീനാക്ഷി ഉണ്ണികൃഷ്‌ണൻ, സിയാ വിൻസെന്‍റെ, പ്രിയ ശ്രീജിത്ത്, സ്‌മിനു സിജോ എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രത്തിലെ 'അതിമനോഹരം' എന്ന ഗാനം സോഷ്യൽ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പാർവതിഷ് പ്രദീപ്, ഇലക്ട്രോണിക് കിളി, നൊമാഡിക് വോയിസ്, റാക്‌സ്‌ റേഡിയന്‍റ്, ജയ് സ്റ്റെല്ലാർ, രജത് പ്രകാശ് എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്‌സിന്‍റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.

നീരജ് മാധവിന്‍റെ 'ഗൗതമൻ്റെ രഥം' എന്ന സിനിമയ്‌ക്ക് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്‌സ്‌'. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്‌റ്റുഡിയോസ്, സിഗ്‌നേച്ചര്‍ സ്‌റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പിബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.

അരവിന്ദ് പുതുശ്ശേരി ഛായാഗ്രഹണവും കണ്ണൻ മോഹൻ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ചീഫ് അസോസിയേറ്റ് - ശ്രീലാൽ, അസോസിയേറ്റ് ഡയറക്‌ടർ - അനൂപ് രാജ്, സവിൻ, കലാസംവിധാനം- ബാബു പിള്ള, മ്യൂസിക് സൂപ്പർ വിഷൻ - അങ്കിത് മേനോൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - അനീഷ് നന്തിപുലം, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്‌സിംഗ് - വിഷ്‌ണു സുജതൻ, ആക്ഷൻ ഡയറക്‌ടർ - കലൈ കിങ്സൺ, ഡിജിറ്റൽ പി ആർ ഒ - വിപിൻ കുമാർ, ഡിഐ - ജോയ്‌നർ തോമസ്, സ്‌റ്റിൽസ് - അമൽ ജെയിംസ്, ടൈറ്റിൽ ഡിസൈൻ - സാർക്കാസനം, ഡിസൈൻ - യെല്ലോ ടൂത്ത്‌സ്‌, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.