ഹൈദരാബാദ്: സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് സൂര്യയും ബോബി ഡിയോളും അഭിനയിച്ച പിരീഡ് ആക്ഷൻ ഡ്രാമ ചിത്രം കങ്കുവ, പവൻ കല്യാൺ ചിത്രം ഉസ്‌താദ് ഭഗത് സിങ്ങ് എന്നിവ. രണ്ടും വലിയ ദൃശ്യ വിസ്‍മയങ്ങളാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരു ചിത്രങ്ങളുടെയും ടീസറുകള്‍ കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ റിലീസ് ചെയ്‌തത്. യുട്യൂബിൽ വൻ ജനപ്രീതിയാണ് ടീസറുകള്‍ നേടിയത്.
ചൊവ്വാഴ്‌ച (19-03-2024) റിലീസ് ചെയ്‌തതു മുതൽ 13 ദശലക്ഷത്തിലധികം വ്യൂസ് ആണ് ടീസര്‍ ഇതിനോടകം നേടിയത്. കൂടാതെ ആദ്യ 24 മണിക്കൂറിനുള്ളിൽ 390 K ലൈക്കുകളും ലഭിച്ചു. നിലവില്‍ 2.9 ദശലക്ഷത്തിലധികം വ്യൂസ് നേടി ഉസ്‌താദ് ഭഗത് സിങ്ങാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് (Ustaad Bhagat Singh Teaser and Kanguva Teaser Trends on YouTube).
ഉസ്‌താദ് ഭഗത് സിങ്ങിൻ്റെ പ്രൊഡക്ഷൻ ബാനറായ മൈത്രി മൂവി മേക്കേഴ്‌സ് സിനിമയുടെ ട്രെൻഡിങ്ങ് നിലയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അഭിമാനത്തോടെ പങ്കിട്ടു. യൂട്യൂബ് ട്രെൻഡുകളിൽ ഒന്നാം സ്ഥാനം നേടിയതിന്‍റെ ഭാഗമായുള്ള ആഘോഷത്തിന്‍റെ വീഡിയോയും ചിത്രത്തിന്‍റെ നിർമ്മാതാക്കൾ പങ്കിട്ടിട്ടുണ്ട്.
ഉസ്‌താദ് ഭഗത് സിങ്ങ് ടീസര്‍:
ഹരീഷ് ശങ്കർ സംവിധാനം ചെയ്‌ത ഉസ്‌താദ് ഭഗത് സിങ്ങ് ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും. ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഒരു കൂട്ടം കുറ്റവാളികൾ സന്യാസിമാരെ ക്രൂരമായി പീഡിപ്പിക്കുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ടീസറില്‍ പവൻ കല്യാൺ പൊലീസ് ഓഫീസറായി നാടകീയമായ അരങ്ങേറ്റം നടത്തുന്നതും, ആക്രമണകാരികളെ വേഗത്തിൽ അമര്‍ച്ച ചെയ്യുന്നതും കാണാം (Ustaad Bhagat Singh Teaser and Kanguva Teaser Trends on YouTube).
- " class="align-text-top noRightClick twitterSection" data="">
ടീസറിൽ നിരവധി രാഷ്ട്രീയ സൂചനകളുമുണ്ട്. അത് അദ്ദേഹത്തിൻ്റെ ജനസേന പാർട്ടിയുടെ ചിഹ്നമായ ഗ്ലാസ് ടംബ്ലറാണ്. 'നീ റേഞ്ച് ഇഡി' (ഇത് നിങ്ങളുടെ റേഞ്ച്) എന്ന് പറഞ്ഞ് ഒരു വില്ലന്‍റെ ഗ്ലാസ് താഴെ വീഴുമ്പോൾ, പൊട്ടിയ ചില്ലു കഷണം എടുത്ത് പവൻ കല്യാൺ ബിഗ് സ്‌ക്രീനിൽ തിളങ്ങുന്ന ഭാവവും ടീസറില്‍ കാണാം. ഒരു മിനിറ്റും രണ്ട് സെക്കൻഡും ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ദശലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് ടീസര്‍ കണ്ടത്.
Also Read: ഭീഷണിയായി പൈറസി വെബ്‌സൈറ്റുകൾ; വിനോദ വ്യവസായത്തിന് വൻ നഷ്‌ടം
കങ്കുവ ടീസര്‍:
ആരാധകരെ ത്രസിപ്പിക്കുന്ന രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. കങ്കുവായിലെ വില്ലൻ വേഷം ചെയ്യുന്ന ബോബി ഡിയോളിന്‍റെ കഥാപാത്രത്തെയും ടീസറിൽ കാണാം. സൂര്യയുടെ കരിയറിലെ അതിഗംഭീര വേഷമായിരിക്കും ഇതെന്ന് ടീസർ അടിവരയിടുന്നു. 38 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന 'കങ്കുവ'യിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്‌റ്റുഡിയോ ഗ്രീനും UV ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന 'കങ്കുവ'യുടെ ബഡ്‌ജറ്റ് 350 കോടി രൂപയാണ്. 10 വ്യത്യസ്‌ത ഭാഷകളിലായി 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="">