ETV Bharat / entertainment

അപകീർത്തികരമായ പരാമർശം ; എവി രാജുവിനെതിരെ മാനനഷ്‌ടക്കേസ് നൽകി തൃഷ - എവി രാജു തൃഷ കേസ്

തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് എ വി രാജുവിനെതിരെ നിമയനടപടി സ്വീകരിക്കുമെന്ന് തൃഷ നേരത്തെ വ്യക്തമാക്കിയിരുന്നു

Trisha Against AV Raju  Derogatory Remarks Against Trisha  Former AIADMK Leader AV Raju  എവി രാജു തൃഷ കേസ്  തൃഷ
Trisha AV Raju
author img

By ETV Bharat Kerala Team

Published : Feb 22, 2024, 2:50 PM IST

ഹൈദരാബാദ്: അപകീർത്തികരമായ പരാമർശം നടത്തിയതിന് എഐഎഡിഎംകെ മുൻ നേതാവ് എ വി രാജുവിനെതിരെ മാനനഷ്‌ടക്കേസ് നൽകി തെന്നിന്ത്യൻ നടി തൃഷ. വ്യാഴാഴ്‌ചയാണ് (ഫെബ്രുവരി 22 ) തൃഷ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇത് സംബന്ധിച്ച് പ്രസ്‌താവന പുറത്തിറക്കിയത്. തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് എ വി രാജുവിനെതിരെ നിമയനടപടി സ്വീകരിക്കുമെന്ന് തൃഷ നേരത്തെ അറിയിച്ചിരുന്നു (Trisha Files Defamation Case Against Former AIADMK Leader AV Raju).

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആളുകൾ ഏത് നിലവാരത്തിലേക്കും തരംതാഴുന്നത് വെറുപ്പുളവാക്കുന്ന കാഴ്‌ചയാണെന്നും തന്‍റെ അഭിഭാഷക സംഘം വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് തൃഷ നേരത്തെ അറിയിച്ചത്. പിന്നാലെയാണ് ഇപ്പോൾ എഐഎഡിഎംകെ മുൻ നേതാവിനെതിരെ കേസ് ഫയൽ ചെയ്‌തതായി താരം അറിയിച്ചത്.

അതേസമയം തൃഷയെ പരാമർശിച്ചുകൊണ്ട് എ വി രാജു നടത്തിയ പ്രസ്‌താവന വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന നിലയിലായിരുന്നു എ വി രാജുവിന്‍റെ വിവാദ പ്രസ്‌താവന. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് തൃഷയെ റിസോർട്ടിൽ എത്തിച്ചു എന്നായിരുന്നു ഇയാൾ അവകാശപ്പെട്ടത്.

പിന്നാലെ സാമൂഹിക മാധ്യമങ്ങളിലടക്കം ഈ പരാമർശം വലിയ ചർച്ചയായി. ഇതിന്‍റെ വീഡിയോയും ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം പാർട്ടി ചട്ടങ്ങൾ ലംഘിച്ചതിന് ഫെബ്രുവരി 17നാണ് എവി രാജുവിനെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയത്.

ഇതിനിടെയാണ് പ്രതികരണവുമായി തൃഷ രംഗത്തെത്തിയത്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇത്തരത്തിൽ നീചമായി പെരുമാറുന്നതിലെ നിരാശ പ്രകടിപ്പിച്ച തൃഷ ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിച്ചു. 'ശ്രദ്ധ നേടുന്നതിനായി ഏത് തലത്തിലേക്കും താഴുന്നവരെയും നിന്ദ്യരായ മനുഷ്യരെയും ആവർത്തിച്ച് കാണുന്നത് വെറുപ്പുളവാക്കുന്നു. ഇതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു. ഇനി പറയുന്നതും ചെയ്യുന്നതും എൻ്റെ ലീഗൽ ടീമായിരിക്കും'- തൃഷയുടെ വാക്കുകൾ ഇങ്ങനെ.

അതേസമയം കഴിഞ്ഞ വർഷം നവംബറിൽ, നടൻ മന്‍സൂര്‍ അലി ഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിലും തൃഷ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തൃഷയും വിജയ്‌യും പ്രധാന വേഷങ്ങളിൽ എത്തിയ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിൽ മന്‍സൂര്‍ അലി ഖാനും വേഷമിട്ടിരുന്നു. 'ലിയോ'യിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍റെ വിവാദ പരാമർശം.

ALSO READ: അധിക്ഷേപ പരാമർശം; എഐഎഡിഎംകെ നേതാവിനെതിരെ തൃഷ, നിയമനടപടി സ്വീകരിക്കുമെന്നും നടി

മുൻപ് സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും 'ലിയോ'യിൽ ഇല്ലെന്നുമാണ് ഇയാൾ പറഞ്ഞത്. പിന്നാലെ ഇയാൾക്കെതിരെ സിനിമക്കകത്തും പുറത്തും നിന്ന് വ്യാപകപ്രതിഷേധം ഉയർന്നു. വിവാദ പരാമർശത്തിൽ മാപ്പ് പറയാൻ ആദ്യം വിസമ്മതിച്ച മൻസൂർ അലി ഖാൻ നടികർ സംഘം ഉൾപ്പടെ നടപടിയുമായി എത്തിയതിന് പിന്നാലെ മാപ്പ് പറഞ്ഞതും വാർത്തയായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.