ETV Bharat / entertainment

6 മാസം കൂടുമ്പോള്‍ കാറുകള്‍ മാറ്റി വാങ്ങും, അവസാനം ഓര്‍മ്മയില്ലാതെ ഗാന്ധിഭവനില്‍, 2 ആഗ്രഹങ്ങള്‍ ബാക്കിയാക്കി മടക്കം

ടിപി മാധവന്‍റെ രണ്ട് ആഗ്രഹങ്ങള്‍ക്കും അദ്ദേഹത്തിന് മരണം വരെ ആഗ്രഹ നിർവൃതി ലഭിച്ചില്ല. നാടകത്തില്‍ നിന്നും സിനിമയിലേയ്‌ക്കെത്തിയ നടന്‍. സിനിമയും ദാമ്പത്യ ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കാതെ ടിപി മാധവൻ വിവാഹ മോചനവും നേടിയിരുന്നു.

TP MADHAVAN  മോഹങ്ങൾ ബാക്കിയാക്കി ടിപി മാധവന്‍  ടിപി മാധവന്‍  TP MADHAVAN PASSES AWAY
TP Madhavan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 9, 2024, 3:15 PM IST

Updated : Oct 9, 2024, 4:03 PM IST

പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌ത ടിപി മാധവൻ. 1935 നവംബർ 7ന് തിരുവനന്തപുരത്തെ പ്രശസ്‌തമായ കുടുംബത്തില്‍ ജനനം. കേരള യൂണിവേഴ്‌സിറ്റി അടക്കം നിരവധി യൂണിവേഴ്‌സിറ്റികളിൽ ഡീനായിരുന്ന എൻ പരമേശ്വരൻ പിള്ളയാണ് അച്ഛൻ. അമ്മ സരസ്വതിയും.

ചെറുപ്രായത്തിൽ തന്നെ നാടകങ്ങളോട് വല്ലാത്ത അഭിനിവേശം പ്രകടിപ്പിച്ചിരുന്നു ടിപി മാധവന്‍. നാടക അഭിനയം ജീവവായു പോലെ ഉള്ളിൽ ഉറയ്ക്കുന്ന സമയത്ത് വിഖ്യാത സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ 'ജേതാക്കൾ' എന്ന നാടകത്തിൽ ഒരു വേഷം ചെയ്യാൻ അവസരം ലഭിച്ചു. ആ നാടകത്തിൽ ഒരു പെൺ വേഷമായിരുന്നു ടിപി മാധവന്.

സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച 'ജേതാക്കള്‍' എന്ന നാടകം മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം മികച്ച നടനായും തിരഞ്ഞെടുത്തിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ സോഷ്യോളജിയിൽ ബിരുദ പഠനത്തിന് ചേര്‍ന്നു. കോളേജ് പഠന കാലത്ത് അദ്ദേഹം നാടകങ്ങളിൽ സജീവമായി.

ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദത്തിനായി ആഗ്ര യൂണിവേഴ്‌സിറ്റിയിലേക്ക് ചേക്കേറി. ഇവിടെ നിന്നും സോഷ്യോളജിയിൽ ബിരുദാന്തര ബിരുദം നേടി. പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രീ പ്രെസ്‌ ജേണൽ എന്ന മാധ്യമ സ്ഥാപനത്തിന്‍റെ ഭാഗമായി. കൽക്കത്തയിൽ ആയിരുന്നു ആദ്യ പോസ്‌റ്റിംഗ്.

പിന്നീട് കുറച്ചു നാള്‍ മാധ്യമ മേഖലയിൽ ശോഭിച്ചിരുന്ന ടിപി മാധവൻ നാടക പ്രവർത്തനങ്ങൾക്ക് ഒരല്‍പ്പം ഇടവേള നൽകിയിരുന്നു. അതിനിടെ കൽക്കത്തയിൽ കേരളകൗമുദിയുടെ ബ്യൂറോ ചീഫ് ആയി കുറച്ചുനാൾ ജോലി ചെയ്‌തു. കേരളകൗമുദിയിലെ ജോലി, കൊൽക്കത്ത മലയാളി അസോസിയേഷനുമായി മികച്ചൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ ടിപി മാധവനെ സഹായിച്ചു.

കൊൽക്കത്ത മലയാളി അസോസിയേഷന്‍റെ സജീവ പ്രവർത്തകരിൽ ഒരാളായി മാറാൻ ടിപി മാധവന് അധിക സമയം വേണ്ടിവന്നില്ല. കൊൽക്കത്ത മലയാളി അസോസിയേഷന്‍റെ ഭാഗമായതോടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാടകങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. കൊൽക്കത്ത മലയാളി അസോസിയേഷന്‍റെ പിൻബലത്തിൽ നിരവധി നാടകങ്ങൾ അക്കാലത്ത് കൊൽക്കത്തയിൽ അരങ്ങേറി. മിക്ക നാടകങ്ങളിലും പ്രധാന വേഷം ചെയ്‌തുകൊണ്ട് തന്നിലെ അഭിനേതാവിനെ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു ടിപി മാധവൻ.

അക്കാലത്ത് പ്രശസ്‌ത നോവലിസ്‌റ്റ് സി രാധാകൃഷ്‌ണന്‍റെ 'തേവിടിച്ചി' എന്ന നോവൽ നടൻ മധുവിന് സിനിമയാക്കിയാൽ കൊള്ളാമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. മധു തന്നെയാണ് ചിത്രത്തിന്‍റെ സംവിധായകനും. സിനിമയില്‍ അഭിനയിക്കാൻ ഒരു നായികയെ തപ്പി മധു അക്കാലത്ത് കൊൽക്കത്തയിൽ എത്തി. അന്ന് മധുവിന് വേണ്ട എല്ലാ സഹായങ്ങളും കൊൽക്കത്തയിൽ ചെയ്‌തു കൊടുത്തത് ടിപി മാധവൻ ആയിരുന്നു.

ടിപി മാധവൻ മുഖേനയാണ് ലില്ലി ചക്രവർത്തി എന്ന നടിയെ മധുവിന്‍റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് എത്തിക്കുന്നത്. 'പ്രിയ' എന്നായിരുന്നു ആ സിനിമയുടെ പേര്. കൽക്കത്തയിൽ നിന്നും തിരിച്ചു പോകുന്ന വഴി, സിനിമയിൽ അഭിനയിക്കാന്‍ താല്‍പ്പര്യം ഉ ണ്ടെങ്കിൽ കൂടെ പോന്നോളൂ എന്ന് മധു, ടിപി മാധവനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ടിപി മാധവൻ അന്ന് സിനിമ എന്ന മോഹത്തോട് മുഖം തിരിച്ചു.

പിന്നീട് ഒരു അഡ്വൈസിംഗ് കമ്പനിയിൽ ജോലി മാറ്റം. ഇതിനിടയിൽ പട്ടാളത്തിൽ ചേരാനുള്ള ഒരു ശ്രമവും നടത്തി. ഒരു അപകടത്തെ തുടർന്ന് കൊൽക്കത്ത ജീവിതം അവസാനിപ്പിച്ച് ടിപി മാധവൻ തിരുവനന്തപുരത്തേക്ക് തിരിച്ചു വന്നു. ശേഷം വിവാഹിതനായി.

വർഷങ്ങൾ പിന്നിട്ടു, ബാംഗ്ലൂരിലും കൊൽക്കത്തയിലുമായി ടിപി മാധവന്‍റെ ജീവിതം പാറി നടന്നു. അതിനിടയിൽ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മറ്റൊരു സിനിമയുടെ സംവിധാന സംരംഭവുമായി ലൊക്കേഷൻ കാണാൻ എത്തിയ മധു സാറിനെ കാണാനിടവന്നു. അദ്ദേഹം അന്ന് സംവിധാനം ചെയ്യാനിരുന്ന 'അക്കൽദാമ' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ടിപി മാധവന് ഉറപ്പു നൽകി.

പിന്നീടാണ് സിനിമയാണ് തന്‍റെ ജീവിതം എന്ന് ടിപി മാധവൻ തീരുമാനിക്കുന്നത്. സിനിമ ജീവിതവും ദാമ്പത്യ ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ടിപി മാധവൻ വിവാഹ മോചനം നേടി. അതിനിടയിൽ 1975ൽ തമിഴ് സംവിധായകൻ ഭീം സിംഗ് സംവിധാനം ചെയ്‌ത മലയാള ചിത്രമായ 'രാഗ'ത്തിൽ മികച്ചത് എന്ന് പറയാവുന്ന ആദ്യത്തെ വേഷം ചെയ്‌തു.

നടി സുകുമാരിയുടെ ഭർത്താവാണ് സംവിധായകൻ ഭീം സിംഗ്. എസ്എല്‍ പുരം സദാനന്ദനായിരുന്നു 'രാഗ'ത്തിന്‍റെ തിരക്കഥാകൃത്ത്. പിന്നീട് അഭിനയ മേഖലയിൽ ടിപി മാധവന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മികച്ച കഥാപാത്രങ്ങൾ ടിപി മാധവനെ തേടി നിരനിരയായി എത്തിക്കൊണ്ടിരുന്നു. 'നാടോടിക്കാറ്റ്', 'അയാൾ കഥ എഴുതുകയാണ്', 'നരസിംഹം' തുടങ്ങി പുതിയ തലമുറ പോലും ഓർത്തു വച്ചിരിക്കുന്ന ടിപി മാധവന്‍റെ അനശ്വര കഥാപാത്രങ്ങൾ.

നാളെ എന്നൊരു ചിന്ത ടിപി മാധവൻ എന്ന വ്യക്‌തിക്ക് ഇല്ലായിരുന്നു. കിട്ടിയ സമ്പാദ്യങ്ങൾ അതുകൊണ്ട് തന്നെ ഭാവിയിലേക്ക് വേണ്ടി കരുതിവെക്കണമെന്ന ബോധ്യത്തിൽ അല്ല ടിപി ജീവിച്ചത്. ഓരോ ആറ് മാസത്തിലും കാറുകൾ മാറ്റി മാറ്റി വാങ്ങുമായിരുന്നു. 'പണം ഇന്നു വരും നാളെ പോകും എന്ന ചിന്ത, സിനിമയിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങിയതോടെ ചെയ്‌തത് തെറ്റാണെന്ന് ബോധ്യപ്പെട്ടു.

കിട്ടിയ പണം മദ്യപിച്ചോ മറ്റ് അസാന്‍മാർഗിക പ്രവർത്തനങ്ങൾ ചെയ്തോ നശിപ്പിച്ചില്ല. ലക്ഷങ്ങൾ കയ്യിൽ വന്ന ദിവസങ്ങൾ വരെ ഉണ്ടായിരുന്നു. പണം ഏതു വഴി പോയെന്ന നിശ്ചയമില്ല ടിപി മാധവന്.

2013 ഓടുകൂടി സിനിമകളിൽ അവസരം കുറഞ്ഞതോടെ നടന്‍ ഹരിദ്വാറിലേയ്‌ക്ക് സന്യാസത്തിന് പുറപ്പെട്ടു. അവിടെ വച്ച് 2015ല്‍ ടിപി മാധവന് സ്ട്രോക്ക് സംഭവിച്ചു. ഹരിദ്വാറിലെ സന്യാസിമാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതും നാട്ടിലേക്ക് തിരികെ പോകാനുള്ള പണം നൽകി സഹായിച്ചതും. പിന്നീട് തിരുവനന്തപുരത്തെത്തി ഒരു ഒറ്റമുറി ലോഡ്‌ജിൽ നരക തുല്യമായ ജീവിതം നയിച്ചു. സീരിയൽ സംവിധായകൻ പ്രസാദ് നൂറനാടാണ് ടിപി മാധവനെ ലോഡ്‌ജ് മുറിയിൽ നിന്നും കണ്ടെത്തുന്നത്. അദ്ദേഹം ടിപി മാധവനെ ഗാന്ധി ഭവനിൽ എത്തിച്ചു.

പിന്നീട് നീണ്ട ഒൻപത് വർഷക്കാലം ടിപി മാധവൻ ഗാന്ധിഭവനിലെ അന്തേവാസിയായി. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ടിപി മാധവന് ഗാന്ധിഭവൻ മികച്ച ചികിത്സ ഒരുക്കി. മരണം വരെയും ടിപി മാധവൻ എന്ന കലാകാരന് അർഹിച്ച പരിഗണന നൽകി തന്നെയാണ് ഗാന്ധിഭവൻ അദ്ദേഹത്തെ ശുശ്രൂഷിച്ചത്. ഗാന്ധിഭവനിൽ അദ്ദേഹത്തിന് സ്വന്തമായൊരു മുറിയുണ്ട്. ഗാന്ധിഭവൻ അന്തേവാസികളുമായി പലപ്പോഴും യാത്ര പോകാറുണ്ട്. യാത്രകൾ ചെയ്യാൻ ഇഷ്‌ടമുള്ള ടിപി മാധവൻ യാത്രകളിൽ ബസ്സിന്‍റെ മുൻ സീറ്റിൽ ഉണ്ടാകും.

സിനിമ കാണാൻ തീരെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. വൈകുന്നേരം വാർത്തകൾ കേൾക്കും. രണ്ട് മോഹങ്ങൾ ബാക്കിവച്ചാണ് ടിപി ഈ ലോകത്തോട് വിട പറഞ്ഞത്. ഒന്ന് തന്‍റെ സ്വന്തം മകനെ കാണണം. രണ്ടാമത്തെ ആഗ്രഹം മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലുമായി കുറച്ചു സമയം ചിലവഴിക്കണം. രണ്ട് കാര്യങ്ങൾക്കും അദ്ദേഹത്തിന് മരണം വരെ ആഗ്രഹ നിർവൃതി ലഭിച്ചില്ല. രണ്ട് ആഗ്രഹങ്ങൾക്കും ഗാന്ധിഭവന്‍റെ ഭാഗത്ത് നിന്നും മികച്ച ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ എല്ലാ ശ്രമങ്ങളും വിഫലമായി.

ഗാന്ധിഭവന്‍റെ വൈസ് ചെയർമാനും മാധ്യമപ്രവർത്തകനുമായ അമല്‍രാജാണ് ടിപി മാധവനെ കുറിച്ചുള്ള വിരവങ്ങള്‍ ഇടിവി ഭാരതിന് നല്‍കിയത്.

Also Read: നടന്‍ ടിപി മാധവന്‍ അന്തരിച്ചു

Last Updated : Oct 9, 2024, 4:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.