ETV Bharat / entertainment

അയ്യപ്പനും കോശിയ്ക്കും ശേഷം വീണ്ടും പാട്ടുപാടി ബിജു മേനോന്‍; തലവനിലെ പുതിയ ഗാനം പുറത്ത് - THALAVAN MOVIE SONG RELEASED

പുത്തന്‍ ചലച്ചിത്രം തലവനിലെ ,ബിജു മേനോന്‍ പാടിയ ഗാനം സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തു. ഗാനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

THALAVAN MOVIE  BIJU MENON SONG  THALAVAN MOVIE SONG  THALAVAN MOVIE NEW SONG
Thalavan poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 7:05 PM IST

രാധക ശ്രദ്ധനേടി തിയേറ്ററില്‍ മുന്നേറുന്ന ജിസ് ജോയ് ചിത്രം തലവനിലെ ബിജു മേനോന്‍ പാടിയ 'കാണുന്നതും കേൾക്കുന്നതും' എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തു. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനത്തിനു ശേഷം ബിജു മേനോന്‍റെ ശബ്‌ദത്തില്‍ പുറത്തിറങ്ങുന്ന ഗാനമാണിത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം രചിച്ചിരിക്കുന്നത് സംവിധായൻ ജിസ് ജോയ് തന്നെയാണ്. റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം ഗാനത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഗംഭീര അഭിപ്രായത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന തലവന് രണ്ടാം വാരത്തില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരാന്‍ സാധിച്ചു. പ്രവൃത്തിദിനങ്ങളിലും ധാരാളം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ബിജു മേനോനെക്കൂടാതെ ആസിഫ് അലിയും ജിസ് ജോയ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റെയും ലണ്ടൻ സ്‌റ്റുഡിയോസിന്‍റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്‌റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്‌ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍:

സംഗീതം & പശ്ചാത്തല സംഗീതം- ദീപക് ദേവ്, ഛായാഗ്രഹണം- ശരൺ വേലായുധൻ, എഡിറ്റിങ്ങ്- സൂരജ് ഇ എസ്, കലാസംവിധാനം- അജയൻ മങ്ങാട്, സൗണ്ട്- രംഗനാഥ് രവി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്‌റ്റ്യൂം- ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സാഗർ, അസ്സോസിയേറ്റ് ഡയറക്‌ടേർസ്- ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ- ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ആസാദ് കണ്ണാടിക്കൽ, പിആർഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ്ങ്- അനൂപ് സുന്ദരൻ.

ALSO READ: 'ഹമാരേ ബാരാ' സിനിമ വിവാദം; സ്‌റ്റേ നീക്കി, റിലീസിന് അനുമതി നൽകി ബോംബെ ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.