ETV Bharat / entertainment

പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'യിലെ 'ത തക്കര' ഗാനം പുറത്ത് - Kalki 2898 AD New Song Out - KALKI 2898 AD NEW SONG OUT

സന്തോഷ് നാരായണൻ സംഗീതം പകർന്ന്‌ സഞ്ജിത്ത് ഹെഗ്‌ഡെ, ദീ, സന്തോഷ് നാരായണൻ എന്നിവർ ചേർന്ന്‌ ആലപിച്ച 'ത തക്കര' ഗാനം പുറത്ത്‌

TA TAKKARA SONG FROM KALKI 2898 AD  KALKI 2898 AD MOVIE  PRABHAS DISHA PATANI  കൽക്കി 2898 എഡി
KALKI 2898 AD (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 10:17 PM IST

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യിലെ 'ത തക്കര' ഗാനം പുറത്തുവിട്ടു. രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് സന്തോഷ് നാരായണൻ സംഗീതം പകർന്ന ഈ ഗാനം സഞ്ജിത്ത് ഹെഗ്‌ഡെ, ദീ, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് ആലപിച്ചത്.

വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 2024 ജൂൺ 27 ന് തിയറ്റർ റിലീസ് ചെയ്‌ത ചിത്രം രണ്ടാം ദിനത്തിൽ ആകെ മൊത്തം 298.5 കോടിയാണ് സ്വന്തമാക്കിയത്. റിലീസ് ദിനത്തിൽ തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിക്കാൻ ചിത്രത്തിന് സാധിച്ചതോടെ മൂന്നാം ദിനത്തിൽ 350 ൽ നിന്നും മാറി 425 സ്ക്രീനുകളിലായാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്.

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലകനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

'കാശി, 'കോംപ്ലക്‌സ്‌', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്‌ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിക്കുന്നത്.

ALSO READ: ബോക്‌സോഫിസില്‍ വീണ്ടും പ്രഭാസ് മാജിക്; 100 കോടി ക്ലബില്‍ കയറുന്ന അഞ്ചാമത്തെ ചിത്രമായി 'കൽക്കി 2898 എഡി'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.