ETV Bharat / entertainment

സ്നേഹ ചൈതന്യമേ ജീവ സംഗീതമേ...'; ചിത്രയും വിജയ് യേശുദാസും ചേർന്ന് പാടിയ ഗാനം - Sneha Chaithanyame song

സ്വർഗത്തിലെ മനോഹര ഗാനം പുറത്ത്. അജു വര്‍ഗീസ് ജോണി ആന്‍റണി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ സ്നേഹ ചൈതന്യമേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രയും വിജയ് യേശുദാസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

author img

By ETV Bharat Entertainment Team

Published : 2 hours ago

SWARGAM  SWARGAM MOVIE SONG  സ്വർഗത്തിലെ മനോഹര ഗാനം പുറത്ത്  സ്വര്‍ഗം
SWARGAM MOVIE SONG (ETV Bharat)

അജു വര്‍ഗീസ് ജോണി ആന്‍റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'സ്വർഗം'. 'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യുടെ വിജയത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വർഗം'. ചിത്രത്തിലെ 'സ്നേഹ ചൈതന്യമേ' എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്ത്.

കെ.എസ് ചിത്രയും വിജയ് യേശുദാസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജിന്‍റോ ജോണ്‍, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവര്‍ ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നി‍ർവ്വഹിച്ചിരിക്കുന്നത്. പ്രശസ്‌തമായ ക്രിസ്ത്യൻ ഭക്‌തി ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനിയാണ് ഗാനരചന.

'ഇസ്രായേലിൻ നാഥനാകും', 'ദൈവത്തെ മറന്നു കുഞ്ഞേ', 'പെറ്റമ്മ മറന്നാലും' തുടങ്ങി ഒട്ടേറെ ഹിറ്റ് ക്രിസ്‌തീയ ഭക്‌തി ഗാനങ്ങൾ രചിച്ചിട്ടുള്ള ബേബി ജോൺ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്.

സിനിമയുടേതായി ഇതിനോടകം പുറത്തിറങ്ങിയ കല്യാണപാട്ടും കപ്പ പാട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മധ്യതിരുവതാംകൂറിലെ ക്രൈസ്‌തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ചിത്രപശ്ചാത്തലം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഒക്ടോബറില്‍ ചിത്രം റിലീസിനെത്തും.

അനന്യ, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്‌ണൻ, പുത്തില്ലം ഭാസി, രഞ്ജി കങ്കോൽ, ഉണ്ണി രാജ, മനോഹരി ജോയ്, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, മഞ്ചാടി ജോബി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

പുതുമുഖങ്ങളായ സൂര്യ, ദേവാഞ്ജന, ശ്രീറാം, സുജേഷ് ഉണ്ണിത്താൻ, റിയോ ഡോൺ മാക്‌സ്‌, സിൻഡ്രല്ല ഡോൺ മാക്‌സ്‌, റിതിക റോസ് റെജിസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസും ടീമുമാണ് സിനിമയുടെ നിര്‍മ്മാണം.

ഡോ. ലിസി കെ ഫെർണാണ്ടസിന്‍റെ കഥയ്ക്ക് റെജിസ് ആൻ്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ് ശരവണൻ ആണ് ഛായാഗ്രഹണം. ബികെ ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവരുടെ ഗാനരചനയില്‍ ബിജിബാൽ, ജിന്‍റോ ജോൺ, ഡോ. ലിസി കെ. ഫെർണാണ്ടസ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഗായകർ - കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സൂരജ് സന്തോഷ്, അന്ന ബേബി, സുദീപ് കുമാർ, എഡിറ്റിംഗ് - ഡോൺമാക്‌സ്‌, കൊറിയോഗ്രാഫി - കല, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, ക്രിയേറ്റീവ് ഡയറക്ഷൻ - റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എകെ രജിലേഷ്, അസോസിയേറ്റ് ഡയറക്‌ടർമാർ - ആൻ്റോസ് മാണി, രാജേഷ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ് പി.കെ, ഓഡിയോഗ്രാഫി - ഡോ. ആശിഷ് ജോസ് ഇല്ലിക്കൽ, വിതരണം സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് - പ്രദീപ്‌ മേനോന്‍, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, പ്രോജക്‌ട് ഡിസൈനർ - ജിൻ്റോ ജോൺ, പ്രോജക്‌ട് കോ-ഓർഡിനേറ്റർ - സിജോ ജോസഫ് മുട്ടം, പ്രമോഷൻ കൺസൾട്ടൻ്റ് - ജയകൃഷ്‌ണൻ ചന്ദ്രൻ, സ്‌റ്റിൽസ് - ജിജേഷ് വാടി, ഡിസൈൻ - ജിസൻ പോൾ, ഐടി സപ്പോർട്ട് ആന്‍ഡ് സോഷ്യൽ മീഡിയ - അഭിലാഷ് തോമസ്, ബിടിഎസ് - ജസ്‌റ്റിന്‍ ജോര്‍ജ്ജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്‌, പിആർ‍ഒ - വാഴൂർ ജോസ്, എഎസ്. ദിനേശ്, ആതിര ദിൽജിത്ത് എന്നിവരും നിര്‍വ്വഹിക്കുന്നു.

Also Read: 'മറവികളെ പറയൂ...'! ബോഗയ്‌ന്‍വില്ലയിലെ മനോഹര ഗാനം പുറത്ത് - Bougainvillea song Maravikale

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.