ETV Bharat / entertainment

'കപ്പിൾ ഡയറക്‌ടേഴ്‌സ്' ഒരുക്കുന്ന സസ്‌പെൻസ് ഹൊറർ ത്രില്ലർ 'ദി മിസ്റ്റേക്കർ ഹൂ' തിയേറ്ററുകളിലേക്ക് - The Mistaker Who release - THE MISTAKER WHO RELEASE

മായ ശിവയും ശിവ നായരും ഒരുക്കിയ 'ദി മിസ്റ്റേക്കർ ഹൂ' മെയ് 31ന് തിയേറ്ററുകളിൽ.

SUSPENSE HORROR THRILLER MOVIES  MALAYALAM NEW RELEASES  കപ്പിൾ ഡയറക്‌ടേഴ്‌സ് സിനിമ  ദി മിസ്റ്റേക്കർ ഹൂ റിലീസ്
The Mistaker Who (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 22, 2024, 7:35 AM IST

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും ഒരുക്കിയ സസ്‌പെൻസ് ഹൊറർ ത്രില്ലർ ചിത്രം 'ദി മിസ്റ്റേക്കർ ഹൂ' റിലീസിനൊരുങ്ങുന്നു. ചിത്രം മെയ് 31ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

തന്‍റെ കുടുംബത്തിന്‍റെ തകർച്ചയ്‌ക്ക് കാരണക്കാരായവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന യുവാവിന്‍റെ കഥയാണ് 'ദി മിസ്റ്റേക്കർ ഹൂ' പറയുന്നത്. നായകന് നേരിടേണ്ടി വരുന്ന സങ്കീർണമായ പ്രശ്‌നങ്ങളും മാനസിക സംഘർഷങ്ങളും ഈ സിനിമ പ്രമേയമാക്കുന്നു. ഥൻ, മെയ്‌ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആദിത്യദേവ് നായകനാകുന്ന സിനിമ കൂടിയാണ് 'ദി മിസ്റ്റേക്കർ ഹൂ'.

SUSPENSE HORROR THRILLER MOVIES  MALAYALAM NEW RELEASES  കപ്പിൾ ഡയറക്‌ടേഴ്‌സ് സിനിമ  ദി മിസ്റ്റേക്കർ ഹൂ റിലീസ്
ചിത്രീകരണത്തിനിടെ ശിവ നായരും മായ ശിവയും (Source: ETV Bharat Reporter)

ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേഷ്‌മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ആദിത്യദേവ് ഫിലിംസിന്‍റെ ബാനറിൽ സംവിധായകരായ മായയും ശിവയും തന്നെയാണ് ഈ ചിത്രം നിർമിക്കുന്നതും.

Suspense Horror Thriller movies  malayalam new releases  കപ്പിൾ ഡയറക്‌ടേഴ്‌സ് സിനിമ  ദി മിസ്റ്റേക്കർ ഹൂ റിലീസ്
'ദി മിസ്റ്റേക്കർ ഹൂ' സിനിമയിലെ രംഗം (Source: ETV Bharat Reporter)

മായ ശിവയാണ് 'ദി മിസ്റ്റേക്കർ ഹൂ' സിനിമയുടെ കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്‌ത്രാലങ്കാരം എന്നിവ നിർവഹിച്ചിരിക്കുന്നത്. മായ ശിവയും ആദിത്യദേവുമാണ് ഛായാഗ്രാഹകർ. എഡിറ്റിങ്ങും ആദിത്യദേവ് കൈകാര്യം ചെയ്യുന്നു. ആലാപനം - രവിശങ്കർ, വിതരണം - ഫിയോക്, ചമയം - മായ ശിവ, ശിവനായർ, ത്രിൽസ് - ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ പെരുന്താന്നി, പിആർഒ - അജയ് തുണ്ടത്തിൽഎന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: പ്രഭാസും 'ബുജ്ജിയും' റാമോജി ഫിലിം സിറ്റിയിലേക്ക്; കൽക്കി 2898 എഡി യുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.