ബോളിവുഡ് താരം ബോബി ഡിയോളും സൂര്യയും ആദ്യമായി ഒന്നിച്ചെത്തുന്ന 'കങ്കുവ', ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 'കങ്കുവ' ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി സൂര്യ ആരാധകര്‍. 'കങ്കുവ'യുടെ ട്രെയിലർ നിർമാതാക്കൾ ഉടൻ റിലീസ് ചെയ്യും.
ഇന്ന് (ഓഗസ്‌റ്റ് 12) ഉച്ചയ്ക്ക് 1 മണിക്ക് 'കങ്കുവ' ട്രെയിലർ റിലീസ് ചെയ്യുമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചു. ബോബി ഡിയോൾ തൻ്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ട്രെയിലര്‍ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്രെയിലര്‍ റിലീസ് പ്രഖ്യാപനത്തിനൊപ്പം പുതിയൊരു പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്. സൂര്യയുടെയും ബോബി ഡിയോളിന്‍റെയും കഥാപാത്രങ്ങള്‍ നേര്‍ക്കുനേരുള്ള ഒരു പോസ്‌റ്ററാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ഒപ്പം ഒരു കുറിപ്പും പങ്കുവച്ചു. "'കങ്കുവ'യ്‌ക്കൊപ്പം ക്രോധത്തിൻ്റെയും മഹത്വത്തിൻ്റെയും ശക്തമായൊരു കഥ നിങ്ങൾക്ക് മുന്നില്‍ കൊണ്ടു വരുന്നു. ട്രെയിലർ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് അനാവരണം ചെയ്യും. നിങ്ങൾ തയ്യാറാണോ?" -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് ബോബി ഡിയോള്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് ബോബി ഡിയോള്‍ എത്തുന്നത്. ദിഷ പടാനിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ബോബി ഡിയോളിന്‍റെയും ദിശയുടെയും ആദ്യ തമിഴ് ചിത്രം കൂടിയാണ് 'കങ്കുവ'. നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, കോവൈ സരള, റെഡിൻ കിംഗ്സ്ലി, ആനന്ദരാജ്, രവി രാഘവേന്ദ്ര, ബി എസ് അവിനാഷ്, കെ എസ് രവികുമാർ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
സംവിധായകൻ ശിവ സൃഷ്‌ടിച്ച ഈ അദ്‌ഭുത ലോകം കാണാനായി, കാത്തിരിക്കുന്ന സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിയ വാർത്തയാണിത്. 2024 ഒക്ടോബർ 10ന് 'കങ്കുവ' റിലീസിനെത്തും.
ഏകദേശം 10,000 പേര്‍ ഉൾപ്പെടുന്ന ഏറ്റവും വലിയ യുദ്ധ രംഗങ്ങളും 'കങ്കുവ'യില്‍ ഉണ്ട്. വെട്രി പളനിസാമിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. ദേവി ശ്രീ പ്രസാദാണ് 'കങ്കുവ'യിലെ ഗാനങ്ങള്‍ക്ക് സംഗീതം പകർന്നിരിക്കുന്നത്.
Also Read: കങ്കുവ ട്രെയിലര്‍ റിലീസ് തീയതി പുറത്ത്; തരംഗമായി സൂര്യയുടെ പുതിയ ലുക്ക് - Kanguva trailer release