ETV Bharat / entertainment

ചങ്കുരിച്ചാൽ... സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ വീഡിയോ സോങ് പുറത്ത്

സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ 'ചങ്കുരിച്ചാൽ' എന്ന വീഡിയോ സോങ് പുറത്തിറങ്ങി. മെയ് 16ന് ചിത്രം തീയേറ്ററുകളിലേക്ക്

Hrudayahariyaya Pranayakadha  Changurichal  ഹൃദയഹാരിയായ പ്രണയകഥ  ചങ്കുരിച്ചാൽ  രാജേഷ് മാധവൻ ചിത്ര നായർ
Changurichal official Video song out
author img

By ETV Bharat Kerala Team

Published : Feb 13, 2024, 8:13 PM IST

ലയാളി പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന സുരേശൻ്റെയും സുമലതയുടെയും പ്രണയം തകർന്നു..! രതീഷ് ബാലകൃഷ്‌ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ ( Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha) 'ചങ്കുരിച്ചാൽ' (Changurichal) വീഡിയോ സോങ് പുറത്തിറങ്ങി. മലയാളത്തിലെ ആസ്ഥാന വിരഹ ഗാനമാകുവാനുള്ള എല്ലാ സാധ്യതയുമുള്ള ഒരു ഗാനമാണിത്.

  • " class="align-text-top noRightClick twitterSection" data="">

രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. ചിത്രം മെയ് 16ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്‌ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഡോൺ വിൻസെന്‍റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്ന് കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ഈ ഗാനത്തിലും അത്തരത്തിൽ തന്നെയുള്ള ഒരു അവതരണമാണ് പ്രേക്ഷകന് കാണുവാൻ കഴിയുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, ഛായാഗ്രഹണം: സബിൻ ഊരാളുക്കണ്ടി, പ്രൊഡക്ഷൻ ഡിസൈനർ: കെ കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെന്‍റ്, ക്രിയേറ്റീവ് ഡയറക്‌ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്‌ണൻ, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, ലിറിക്‌സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്‌സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്‌ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.