ETV Bharat / entertainment

'പെരുമാനി കത്തിയാലും നമ്മടെ കച്ചോടം നടക്കണം'; വേറിട്ട കാഴ്‌ചവിരുന്നായി ട്രെയിലർ - Perumani movie trailer - PERUMANI MOVIE TRAILER

'പെരുമാനി' മെയ് 10 മുതൽ തിയേറ്ററുകളിൽ

VINAY FORRT PERUMANI VIRAL LOOK  പെരുമാനി ട്രെയിലർ  PERUMANI RELEASE  MALAYALAM NEW RELEASES
PERUMANI
author img

By ETV Bharat Kerala Team

Published : Apr 29, 2024, 1:33 PM IST

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പന്' ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമ 'പെരുമാനി'യുടെ ട്രെയിലർ പുറത്ത്. നടൻ ടൊവിനോ തോമസ് ആണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്. കെട്ടിലും മട്ടിലും വൈവിധ്യവുമായി എത്തുന്ന സിനിമയുടെ ഏറെ കൗതുകമുണർത്തുന്ന ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

സണ്ണി വെയ്‌ൻ, വിനയ് ഫോർട്ട്‌, ലുക്‌മാന്‍ അവറാൻ എന്നിവരാണ് 'പെരുമാനി'യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ മേക്കോവറുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിനയ് ഫോർട്ടിന്‍റെ വേറിട്ട ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു.

അതേസമയം സിനിമയുടെ ഏകദേശ സാരാംശം വ്യക്തമാക്കുന്ന വിധത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. കലഹങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം പ്രമേയമാക്കുന്നത്. ഫാന്‍റസി ഡ്രാമ ജോണറിലാണ് 'പെരുമാനി' പ്രേക്ഷകരിലേക്ക് എത്തുന്നത്. മെയ് 10 ന് 'പെരുമാനി'യുടെ കഥ തിയേറ്ററുകളിലെത്തും.

  • " class="align-text-top noRightClick twitterSection" data="">

സംവിധായകൻ മജു തന്നെയാണ് ഈ സിനിമയുടെ തിരക്കഥാകൃത്തും. ഫിറോസ് തൈരിനിലാണ് 'പെരുമാനി'യുടെ നിർമാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന സിനിമ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്.

തികച്ചും വ്യത്യസ്‌തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ദീപ തോമസും സുപ്രധാന വേഷത്തിലുണ്ട്. വിജിലേഷ്, രാധിക രാധാകൃഷ്‌ണൻ, നവാസ് വള്ളിക്കുന്ന്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവരാണ് ഈ ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ.

മനേഷ് മാധവൻ ഛായാഗ്രഹണവും ജോയൽ കവി ചിത്രസംയോജനവും നിർവഹിക്കുന്നു. മുഹ്സിൻ പരാരി, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദറുമാണ്.

പ്രൊജക്റ്റ്‌ ഡിസൈനെർ- ഷംസുദ്ദീന്‍ മങ്കരത്തൊടി, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട് - വൈശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഹാരിസ് റഹ്മാൻ, കോസ്റ്റ്യൂം ഡിസൈനര്‍ - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - ലാലു കൂട്ടാലിട, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനീഷ് ജോർജ്, പ്രൊജക്റ്റ്‌ കോർഡിനേറ്റർ - അനൂപ് കൃഷ്‌ണ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി, ആർട്ട്‌ ഡയറക്‌ടർ - വിശ്വനാഥൻ അരവിന്ദ്, വിഎഫ്എക്‌സ് - സജി ജൂനിയർ എഫ് എക്‌സ്, കളറിസ്‌റ്റ് - രമേശ്‌ അയ്യർ, അസോസിയേറ്റ് ഡയറക്‌ടർമാർ - ഷിന്‍റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്‌റ്റണ്ട് - മാഫിയ ശശി, സ്‌റ്റിൽസ് - സെറീൻ ബാബു, പോസ്‌റ്റർ ഡിസൈനിങ് - യെല്ലോ ടൂത്ത്‌സ്.

ALSO READ: അൽത്താഫിന് മൈക്ക് അലർജി, അനാർക്കലിയുടെ 'കോമഡി ഗുരു'; കളർഫുളായി 'മന്ദാകിനി' ട്രെയിലർ ലോഞ്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.