രാജമൗലി-മഹേഷ് ബാബു കൂട്ടുക്കെട്ടില്‍ പിറക്കുന്ന 'എസ് എസ് എംബി 29' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാംചരണ്‍- ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെ നായകന്മാരാക്കി ഒരുക്കിയ ചിത്രം 'ആര്‍ ആര്‍ ആറി'ന്‍റെ ഗംഭീര വിജയത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളറിയാനും ആരാധകര്‍ ആകാംക്ഷയിലാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അപ്ഡേറ്റുകളെ കുറിച്ച് രാജമൗലിയോട് ചോദിച്ചപ്പോള്‍ വടിയെടുത്ത് അവരെ തമാശയോടെ അടിക്കാന്‍ ഓങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
തെലുഗുവില്‍ പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന 'മാതു വടലര 2' സിനിമയുടെ പ്രൊമോഷനിടെയുള്ള ഒരു വീഡിയോ ആണ് വൈറലാവുന്നത്. 'മാതു വടരല 2' പ്രൊമോഷന് വീഡിയോ ചെയ്യാന്‍ വന്ന അണിയറ പ്രവര്‍ത്തകര്‍ മഹേഷ് ബാബുവിനൊപ്പമുള്ള രാജമൗലിയുടെ ചിത്രത്തിന്‍റെ അപ്ഡേഷന്‍ ചോദിക്കുന്നതും തുടര്‍ന്ന് അദ്ദേഹം ഒരു വടിയെടുത്ത് അടിക്കാന്‍ ഓങ്ങുന്നതുമാണ് വീഡിയോ.
#SSRMB ani rudhu #SSMB29 adhi🔥 pic.twitter.com/qmoGGmj8Hq
— AitheyEnti (@Tweetagnito) September 11, 2024
മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം ഹനുമാനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നതെന്നും അതല്ല ഗരുഡനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഫ്രിക്കന്‍ വനങ്ങളില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ നടന്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1000 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിന്‍റെ സഹനിര്‍മാതാവ് കൂടിയാണ് മഹേഷ് ബാബു. നിലവില്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. നേരത്തെ മഹേഷ് ബാബു രാജമൗലി ചിത്രത്തിന് ഒന്നിലധികം ഭാഗങ്ങളുണ്ടെന്ന് തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദ് പ്രഖ്യാപിച്ചിരുന്നു.