ETV Bharat / entertainment

'പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍റെ തിരിച്ചുവരവ്‌ തടയാൻ കഴിയില്ല'; 'ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ്', ട്രെയിലർ ഉടൻ വരുന്നു - Baahubali Crown of Blood - BAAHUBALI CROWN OF BLOOD

'ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ്' ആനിമേറ്റഡ് സീരീസ് പ്രഖ്യാപിച്ച് സംവിധായകൻ എസ്എസ് രാജമൗലി.

SS RAJAMOULI  ANIMATED SERIES  BAAHUBALI  ബാഹുബലി ക്രൗൺ ഓഫ് ബ്ലഡ്
BAAHUBALI CROWN OF BLOOD
author img

By ETV Bharat Kerala Team

Published : Apr 30, 2024, 11:04 PM IST

മുംബൈ (മഹാരാഷ്‌ട്ര): സംവിധായകൻ എസ്എസ് രാജമൗലി തന്‍റെ ഏറ്റവും പുതിയ പ്രോജക്റ്റ്, 'ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്' പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ അറിയിപ്പ്‌ രാജമൗലി തന്‍റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെയാണ്‌ നടത്തിയത്‌. ടൈറ്റിൽ അനാച്ഛാദനം ചെയ്യുന്ന വീഡിയോ പങ്കിട്ടു കൊണ്ട്‌ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

'മഹിഷ്‌മതിയിലെ ആളുകൾ അവന്‍റെ നാമം ജപിക്കുമ്പോൾ, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍റെ തിരിച്ചുവരവ്‌ തടയാൻ കഴിയില്ല. 'ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്', ആനിമേറ്റഡ് സീരീസ് ട്രെയിലർ ഉടൻ വരുന്നു' എന്ന കുറിപ്പോടെയാണ്‌ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്‌. അഭിനേതാക്കളെയും കഥയെയും കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

രാജമൗലി, 2017-ൽ 'ബാഹുബലി: ദി ലോസ്റ്റ് ലെജൻഡ്‌സ്' എന്ന പേരിൽ നാല് സീസണുകളിലായി ഒരു ആനിമേഷൻ പരമ്പര അവതരിപ്പിച്ചു. ആമസോൺ പ്രൈം വീഡിയോയിലാണ് ഷോ സ്ട്രീം ചെയ്‌തത്.

ആദ്യ ചിത്രം വലിയ തരംഗം സൃഷ്‌ടിച്ചതിനാല്‍ തന്നെ 'ബാഹുബലി 2' റിലീസ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ഇന്ത്യയിലെ 6,500 സ്‌ക്രീനുകൾ ഉൾപ്പെടെ ലോകമെമ്പാടും 9,000 ലധികം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു. ഇത്‌ അക്കാലത്തെ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമയാക്കി മാറ്റി.

Also Read: തിയേറ്റർ കീഴടക്കാൻ ജോസച്ചായൻ നേരത്തെയെത്തും; 'ടർബോ' വമ്പൻ അപ്‌ഡേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.