വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തില്‍ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് സിനിമാ- സീരിയല്‍ താരം ശ്രീവിദ്യയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും. സെപ്‌റ്റംബര്‍ എട്ടിന് രാവിലെ 11.20 നും 11.50 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളത്ത് വച്ചാണ് വിവാഹം.
വിവാഹത്തിന്‍റെ ഒരുക്കങ്ങളൊക്കെ ശ്രീവിദ്യ തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയുടെ ഹല്‍ദി ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീവിദ്യ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
സിരീയല്‍-സിനിമ രംഗത്തെ നിരവധി താരങ്ങളാണ് ഹല്‍ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പാട്ടും നൃത്തവും വിവിധ പരിപാടികളുമായി ഹല്‍ദി ആഘോഷം ഗംഭീരമാക്കുകയായിരുന്നു ശ്രീവിദ്യയും കൂട്ടരും. ഹല്‍ദിയില്‍ ശ്രീവിദ്യ ധരിച്ചിരുന്ന വസ്‌ത്രവും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
ഇളം പച്ച നിറത്തില്‍ കല്ലുകള്‍ പതിപ്പിച്ച വെസ്‌റ്റേണ്‍ ലുക്കിലുള്ള വസ്‌ത്രമാണ് ശ്രീവിദ്യ ധരിച്ചത്. ശ്രീവിദ്യയുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിരുന്നു. എന്നാല്‍ ഒട്ടേറെ വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു ഫോട്ടോ ഷൂട്ട് കാരണം താന്‍ എയറിലായിരുന്നുവെന്നും ഒരുപാട് മോശം കമന്‍റുകള്‍ വന്നുവെന്നും ശ്രീവിദ്യ പ്രതികരിച്ചു. ആ ഡ്രസ് ഇട്ടു നോക്കാതെയാണ് ഷൂട്ടിന് വന്നത്. അതാണ് പ്രശ്‌നമായതെന്ന് ശ്രീവിദ്യ പറഞ്ഞു. ഒപ്പം മഴയും കൂടി പെയ്തപ്പോള്‍ കൂടുതല്‍ പ്രശ്നമായി. വീട്ടുകാരോ സുഹൃത്തുക്കളോ ഒന്നും പറഞ്ഞില്ല. കമന്‍റുകള്‍ കണ്ടപ്പോള്‍ അത് വേണ്ടായിരുന്നുവെന്ന് പിന്നീട് തനിക്ക് തോന്നിയെന്നും ശ്രീവിദ്യ പറഞ്ഞു.
Also Read: ഹോട്ട്ലുക്കില്‍ ശ്രീവിദ്യ; സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍