ETV Bharat / entertainment

'മഞ്ഞുമ്മൽ ബോയ്‌സ്' തിയേറ്ററിലേക്ക്; ട്രെയിലറിന് പിന്നാലെ വമ്പൻ അപ്‌ഡേറ്റ്

author img

By ETV Bharat Kerala Team

Published : Feb 11, 2024, 8:02 PM IST

ഫെബ്രുവരി 22 മുതൽ 'മഞ്ഞുമ്മൽ ബോയ്‌സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

Manjummel Boys release  Soubin Shahir Sreenath Bhasi  മഞ്ഞുമ്മൽ ബോയ്‌സ് റിലീസ്  Manjummel Boys trailer  മഞ്ഞുമ്മൽ ബോയ്‌സ്
Manjummel Boys release

ജാൻ - എ - മൻ സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇനി വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന സിനിമകളില്‍ ഒന്ന് കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 22 മുതലാകും 'മഞ്ഞുമ്മൽ ബോയ്‌സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക (Manjummel Boys movie to release on 22nd February 2024).

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ സലീം കുമാറിന്‍റെ മകൻ ചന്തു സലീം കുമാറും ഈ സിനിമയിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. ചന്തു സലീം കുമാറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച ഈ സിനിമ പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് നിർമാണം. യഥാർഥ സംഭവത്തെ ആസ്‌പദമാക്കി, ഒരു സർവൈവൽ ത്രില്ലറായാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' അണിയിച്ചൊരുക്കിയിരിക്കുന്നത്.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ദുരൂഹതകൾ നിറച്ചെത്തിയ ട്രെയിലർ പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിരുന്നു.

പുറത്ത് വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മൂന്ന് മില്യണിലധികം കാഴ്‌ചക്കാരെയാണ് യൂട്യൂബിൽ ട്രെയിലർ സ്വന്തമാക്കിയത്. ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിലാണ് ട്രെയിലർ. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വേൾഡ് വൈഡ് ഡിസ്‌ട്രിബ്യൂഷൻ നിർവഹിക്കുന്നത്.

ചിത്രത്തിൻ്റേതായി നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ ഗാനവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്ന പുതിയ പോസ്റ്ററും അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു.

ഷൈജു ഖാലിദാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. സുഷിൻ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.

സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനർ - മഹ്സർ ഹംസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആക്ഷൻ ഡയറക്‌ടർ - വിക്രം ദഹിയ, സൗണ്ട് ഡിസൈൻ - ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്‌സ് - ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറക്‌ടർ - ഗണപതി, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്തസ്.

ALSO READ: 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വരവ് ഫെബ്രുവരിയിൽ; താരനിബിഡമായി പുതിയ പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.