ETV Bharat / entertainment

പുഴുവിന് ശേഷം 'പാതിരാത്രി'; റത്തീന ചിത്രത്തിൽ നവ്യയും സൗബിനും മുഖ്യവേഷങ്ങളിൽ - Paathirathri movie pooja - PAATHIRATHRI MOVIE POOJA

നവ്യയും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'പാതിരാത്രി'യുടെ പൂജ കൊച്ചിയില്‍ നടന്നു.

SOUBIN SHAHIR NEW MOVIE  PAATHIRATHRI MOVIE  NAVYA NAIR NEW MOVIE
pooja ceremony (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 5:42 PM IST

മമ്മൂട്ടി നായകനായ പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമ 'പാതിരാത്രി'യുടെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. 'ഇലവീഴാ പൂഞ്ചിറ'യ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രകാശനം ചെയ്‌തത് നവ്യ നായരും സൗബിനും ചേര്‍ന്നാണ്.

നവ്യ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് സ്വിച്ചോണ്‍ കർമ്മവും നിര്‍വഹിച്ചു. പ്രശസ്‌ത സംവിധായകൻ മേജർ രവിയാണ് ഫസ്‌റ്റ് ക്ലാപ് നൽകിയത്. ചടങ്ങിൽ സിനിമാരംഗത്തെ വിശിഷ്‌ട വ്യക്തികൾ പങ്കെടുത്തു.

സിനിമയുടെ ടാഗ് ലൈൻ സൂചിപ്പിക്കും പോലെ ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ നേരിടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണിത്. നവ്യ നായരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി അബ്‌ദുള്‍ നാസറാണ്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ നവ്യ നായര്‍ ചിത്രം കൂടിയാണ് 'പാതിരാത്രി'.

സൗബിനെയും നവ്യ നായരെയും കൂടാതെ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‍ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം ജേക്‌സ് ബിജോയുമാണ്‌ നിര്‍വഹിക്കുന്നത്.

മറ്റ് അണിയറ പ്രവര്‍ത്തകര്‍:
പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്‌ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്‌സ്, പിആർഒ: ആതിര ദിൽജിത്ത്

ALSO READ:"ഇനി ഉത്തരത്തിനു" ശേഷം എവി മൂവീസ് പ്രൊഡക്ഷൻ്റെ രണ്ടാം ചിത്രം; പൂജ തലശ്ശേരിയിൽ നടന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.