'സിങ്കം എഗെയ്‌നി'ന്‍റെ ട്രെയിലര്‍ ലോഞ്ചിനുള്ള സമയം അടുത്തെത്തുമ്പോള്‍ ആരാധകര്‍ക്ക് ആകാംക്ഷയും പ്രതീക്ഷയും ഏറെയുകയാണ്. ദീപിക പദുക്കോണ്‍, അജയ് ദേവഗണ്‍, കരീന കപൂര്‍, അക്ഷയ്‌കുമാര്‍, ടൈഗര്‍ ഷെറഫ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷെറഫ് ഇങ്ങനെ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കാനായി എത്തുന്നത്. രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സിന്‍റെ സിങ്കം, സിങ്കം റിട്ടേണ്‍സ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്.
ഈ ഫ്രാഞ്ചൈസിയുടെ അടുത്ത ചിത്രമായ 'സിങ്കം എഗെയ്‌നി'ന്‍റെ ട്രെയിലര്‍ സംബന്ധിച്ച വലിയ അപ്‌ഡേററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒക്ടോബര്‍ 7 ന് മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ററില്‍ ട്രെയിലര്‍ ലോഞ്ച് നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 'സിങ്കം എഗെയ്‌നി'ന്‍റെ ട്രെയിലറിന്‍റെ ദൈര്‍ഘ്യം നാല് മിനിറ്റ് 45 സെക്കന്‍റ് ആണെന്നാണ് സൂചന.
അമ്മയായതിന് ശേഷം ദീപിക പദുക്കോണ്‍ ഈ വലിയ ചടങ്ങില്‍ പങ്കെടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മാത്രമല്ല അമ്മയായതിന് ശേഷം ദീപിക പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയുമായിരിക്കും ഇത്. അത് ആരാധകര്‍ക്ക് കൂടുതല്‍ ആകാംക്ഷ നല്‍കുന്നുണ്ട്.
പോലീസ് കഥാപാത്രമായാണ് ബിഗ് സ്‌ക്രീനിലേക്ക് ദീപിക തിരിച്ചെത്തുന്നത്. ഇതോടെ വീണ്ടും സിനിമയുടെ തിരക്കിലേക്ക് ദീപിക സജീവമാകുമെന്നാണ് സൂചന.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം സല്‍മാന്‍ ഖാന്‍ കാമിയോ വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിനായി ഒരു ദിവസത്തെ ഡേറ്റ് നല്‍കിയെന്നാണ് അറിയുന്നത്. സല്‍മാന്‍ ഖാന്‍ ദബാംഗ് എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രമായ ചൂല്‍ബുല്‍ പാണ്ഡെയായിട്ടാണ് എത്തുകയെന്നാണ് സൂചന.
അതേസമയം കോപ്പ് യൂണിവേഴ്‌സിലെ ഏറ്റവും വലിയ ചിത്രമായാണ് "സിങ്കം എഗെയ്‌ന്‍' ഒരുങ്ങുന്നത്. നവംബര്‍ ഒന്നിന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ആമസോണ്‍ പ്രൈമിനാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം 130 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.