ETV Bharat / entertainment

'ആത്‌മഭാവഗായകാ ഇനിയുമിനിയും പാടൂ...'; പി ജയചന്ദ്രന്‍ വീണ്ടും പാടാനൊരുങ്ങുന്നു, സന്തോഷം പങ്കിട്ട് റഫീഖ് അഹമ്മദ് - P Jayachandran again singing - P JAYACHANDRAN AGAIN SINGING

ഒരു ഇടവേളയ്ക്ക് ശേഷമാണ് പി ജയചന്ദ്രന്‍ വീണ്ടും പാടാനൊരുങ്ങുന്നത്. ഗാനരചയിതാവ് റഫീഖ് അഹമ്മദാണ് ഇതു സംബന്ധിച്ച വാര്‍ത്ത പങ്കുവച്ചത്.

P JAYACHANDRAN SINGER  RAFEEQ AHAMMAD SHARES FB POST  പി ജയചന്ദ്രന്‍ ഗായകന്‍  പി ജയചന്ദ്രന്‍ പാട്ടുകള്‍
P Jayachandran (Wikipedia)
author img

By ETV Bharat Entertainment Team

Published : Sep 9, 2024, 6:48 PM IST

ലയാളത്തിന്‍റെ ഭാവ ഗായകന്‍ പി ജയചന്ദ്രന്‍ വീണ്ടും പാടാനൊരുങ്ങുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് പി ജയചന്ദ്രന്‍ വീണ്ടും സജീവമാകുന്നത്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

പി ജയചന്ദ്രന്‍റെ ആരോഗ്യനിലയെ കുറിച്ച് അടുത്തിടെ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാര്‍ച്ചില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച പി ജയചന്ദ്രന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതോടെയാണ് അദ്ദേഹം വീണ്ടും പാടാനൊരുങ്ങുന്നത്.

P JAYACHANDRAN SINGER  RAFEEQ AHAMMAD SHARES FB POST  പി ജയചന്ദ്രന്‍ ഗായകന്‍  പി ജയചന്ദ്രന്‍ പാട്ടുകള്‍
റഫീഖ് അഹമ്മദ് പങ്കിട്ട കുറിപ്പ് (Face Book)

മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. രാമനാഥന്‍ മാഷാണ് സംഗീതത്തില്‍ ആദ്യ ഗുരു. സ്‌കൂള്‍ യുവജനോത്സവത്തില്‍ നിന്നായിരുന്നു തുടക്കം. 1958 ലെ ആദ്യ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാമനായും ലളിതഗാനത്തില്‍ രണ്ടാമനായും തിളങ്ങി.

1965 ല്‍ മദ്രാസിലെത്തി. ഇന്ത്യാ- പാക് യുദ്ധഫണ്ടിനായി എം ബി ശ്രീനിവാസന്‍ നടത്തിയ ഗാനമേളയില്‍ യേശുദാസിന് പകരക്കാരനായി 'പഴശ്ശി രാജ'യിലെ 'ചൊട്ട മുതല്‍ ചുടല' വരെ എന്ന ഗാനം ആലപിച്ചത് വഴിത്തിരിവായി. ജി ദേവരാജന്‍ സംഗീതം ചെയ്‌ത 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം ജയചന്ദ്രനെ കൂടുതല്‍ ജനപ്രിയനാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1965 ല്‍ പുറത്തിറങ്ങിയ 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന ചിത്രത്തില്‍ 'മുല്ലപ്പൂമാലയുമായി' എന്ന ഗാനം പാടികൊണ്ടാണ് ജയചന്ദ്രന്‍ പിന്നണിഗാനരംഗത്തേക്ക് ചുവടു വച്ചത്. 1985 ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും അഞ്ചുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2021 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു.

Also Read:'കേരളമേ പോരൂ'... വയനാടിനായി യേശുദാസിന്‍റെ സാന്ത്വന സംഗീതം ; വീഡിയോ പങ്കുവച്ച് മോഹൻലാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.