ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയ്‌ക്ക് തുടക്കമായി. പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് എറണാകുളത്താണ് ആരംഭിച്ചത്. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വച്ച് ഇന്ന് (ഏപ്രിൽ 26) നടന്ന പൂജ ചടങ്ങിൽ 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. രഞ്ജി പണിക്കറാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്.
മാസ് റൊമാന്‍റിക് കോമഡി എന്‍റർടെയിനറായാണ് 'പെറ്റ് ഡീറ്റെക്റ്റീവ്' അണിയിച്ചൊരുക്കുന്നത്. ജയ് വിഷ്‌ണുവിനൊപ്പം സംവിധായകൻ പ്രനീഷ് വിജയനും ചേർന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. സമ്പൂർണ മൃഗാധിപത്യം എന്ന ടാഗ്‌ലൈനുമായി എത്തുന്ന 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയിലൂടെ ചലച്ചിത്ര നിർമാണ രംഗത്തും ചുവടുറപ്പിക്കുകയാണ് ഷറഫുദ്ദീൻ.
ഇദ്ദേഹം ആദ്യമായി നിർമാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയ്‌ക്ക്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഏറെ പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുടെ സംവിധായകനായ അഭിനവ് സുന്ദർ നായികാണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.
രാജേഷ് മുരുഗേശനാണ് ഈ സിനിമയ്‌ക്ക് സംഗീതം പകരുന്നത്. സഹ തിരക്കഥാകൃത്തായ ജയ് വിഷ്‌ണു ഈ സിനമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്‌ണു ശങ്കർ, കോസ്‌റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്‌റ്റിൽസ് - അജിത് മേനോൻ,, വിഎഫ്എക്‌സ് സൂപ്പർവൈസർ - പ്രശാന്ത് കെ നായർ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
Also Read: അനുപമ പരമേശ്വരന്‍റെ 'ടില്ലു സ്‌ക്വയർ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?