ETV Bharat / entertainment

'വീട്ടിലേക്ക് വിളിക്കും, ഭക്ഷണം തരും'; റാമോജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സന്തോഷ് ശിവൻ - SANTOSH SIVAN TRIBUTE TO RAMOJI RAO - SANTOSH SIVAN TRIBUTE TO RAMOJI RAO

റാമോജി റാവുവിന്‍റെ വിയോഗത്തിൽ അനുശോചിച്ച് പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ.

SANTOSH SIVAN  RAMOJI RAO PASSED AWAY  RAMOJI RAO  SANTOSH SIVAN ON RAMOJI RAO
SANTOSH SIVAN ON RAMOJI RAO (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 11:45 AM IST

Updated : Jun 8, 2024, 1:38 PM IST

റാമോജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സന്തോഷ് ശിവൻ (ETV Bharat)

എറണാകുളം : പത്മവിഭൂഷണ്‍ റാമോജി റാവുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. നിരവധി സിനിമകൾ റാമോജി ഫിലിം സിറ്റിയിൽ താൻ ഷൂട്ട് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും ഇൻട്രസ്‌റ്റിങ് ആയ പ്രൊജക്‌ടുകളിൽ ഒന്നാണ് റാമോജി ഫിലിം സിറ്റി.

അദ്ദേഹത്തിന്‍റെ ആ കാഴ്‌ചപ്പാടിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അടുത്ത ആത്മബന്ധം ഉണ്ടായില്ലെങ്കിലും പലപ്പോഴും താൻ ചിത്രീകരണത്തിന് എത്തുമ്പോൾ അദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു.

അങ്ങനെ പലതവണ ഭക്ഷണം തന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അടങ്ങാത്ത ആത്മദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ സിനിമാമേഖലയ്ക്ക് തീരാനഷ്‌ടം കൂടിയാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും സന്തോഷ് ശിവൻ പറഞ്ഞു.

ALSO READ : ജനനം കര്‍ഷക കുടുംബത്തില്‍ ; ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിലായി പടുത്തുയര്‍ത്തിയത് വന്‍ വ്യവസായ ശൃംഖല

Last Updated : Jun 8, 2024, 1:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.