ETV Bharat / entertainment

പുതുമുഖങ്ങളെ അണിനിരത്തി സഞ്ജിത്ത് ചന്ദ്രസേനൻ ചിത്രം; പൂജയും സ്വിച്ച് ഓണും നടന്നു - സഞ്ജിത്ത് ചന്ദ്രസേനൻ സിനിമ

മാർച്ച് അവസാന വാരത്തോട് കൂടി ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

Sanjith Chandrasenan new movie  Sanjith Chandrasenan movie pooja  malayalam upcoming movie  സഞ്ജിത്ത് ചന്ദ്രസേനൻ സിനിമ  സിനിമ പൂജ സ്വിച്ച് ഓൺ കർമം
Sanjith Chandrasenan new movie
author img

By ETV Bharat Kerala Team

Published : Feb 4, 2024, 8:33 PM IST

പുതുമുഖങ്ങളെ അണിനിരത്തി പുതിയ സിനിമയുമായി സഞ്ജിത്ത് ചന്ദ്രസേനൻ എത്തുന്നു. 'ത്രയം', 'നമുക്ക് കോടതിയിൽ കാണാം' എന്നി ചിത്രങ്ങൾക്ക് ശേഷമാണ് സഞ്ജിത്തിന്‍റെ സംവിധാനത്തിൽ പുതിയ സിനിമ വരുന്നത് (Sanjith Chandrasenan new movie). ഈ സിനിമയുടെ പൂജയും സ്വിച്ച് ഓണും നടന്നു. ചോറ്റാനിക്കര അമ്പലത്തിൽ വച്ചാണ് പൂജ ചടങ്ങുകൾ നടന്നത്.

Sanjith Chandrasenan new movie  Sanjith Chandrasenan movie pooja  malayalam upcoming movie  സഞ്ജിത്ത് ചന്ദ്രസേനൻ സിനിമ  സിനിമ പൂജ സ്വിച്ച് ഓൺ കർമം
പൂജാചടങ്ങ്

പ്രശസ്‌ത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരാണ് ഭദ്രദീപം തെളിച്ചത്. വൈ എന്‍റർടെയിൻമെൻസ് മാനേജിങ് ഡയറക്‌ടർ മനു പത്മനാഭൻ നായർ, ലൂമിനാർ ഫിലിംസ് മാനേജിങ് ഡയറക്‌ടർ ജിജോ മാത്യു, ഗോപകുമാർ, സംവിധായകൻ സഞ്ജിത് ചന്ദ്രസേനൻ, എഡിറ്റർ സാഗർദാസ്, കാമറാമാൻ മാത്യു പ്രസാദ്, സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യം, പ്രോജക്‌ട് ഡിസൈനർ എൻ എസ് രതീഷ്, വിനോദ് വേണുഗോപാൽ എന്നിവരും ഭദ്രദീപം തെളിച്ചു (Sanjith Chandrasenan movie Pooja and switch on ceremony).

തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ക്ലാപ്പ് അടിച്ചു. പ്രശസ്‌ത കാമറാമാൻ സിനു സിദ്ധാർത്ഥ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. നടിമാരായ സരയൂ, ബഷീർ ബാഷി, ആൽഫി പഞ്ഞിക്കാരൻ, ഡയറക്‌ടർ ചാൾസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.

സഞ്ജിത്ത് ചന്ദ്രസേനൻ ചിത്രം വരുന്നു

വൈ എന്‍റർടെയിൻമെൻസും കിഷ്‌കിന്ധ പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഇവരുടെ മൂന്നാമത്തെ സിനിമയാണിത്. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് സഞ്ജിത്ത് ചന്ദ്രസേനന്‍റെ പുതിയ സിനിമയ്‌ക്ക്. സഞ്ജിത്ത് ചന്ദ്രസേനൻ തന്നെയാണ് സിനിമയ്‌ക്കായി തിരക്കഥയും ഒരുക്കിയത്.

90കളാണ് ഈ ചിത്രം പശ്ചാത്തലമാക്കുന്നത്. 90കളിൽ പാലക്കാടൻ ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈമും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. മാത്യു പ്രസാദ് കെ പ്രസാദാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സാഗർ ദാസ് എഡിറ്റിംഗും രാഹുൽ സുബ്രഹ്മണ്യൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ധനേഷ് ആനന്ദാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: മുഖ്യ സംവിധാന സഹായി - സജിത്ത് ബാലകൃഷ്‌ണൻ, മുഖ്യ ഛായാഗ്രഹണ സഹായി - വിപിൻ ഷാജി, പ്രൊജക്റ്റ്‌ ഡിസൈൻ - എൻ എസ് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകർ, സംവിധാന സഹായികൾ - സുജിത്ത് സുരേന്ദ്രൻ, നിവേദ് ആർ അശോക്, അബ്ദുൾ മുഹ്സിൻ, ശ്രീരാഗ് വി രാമൻ, അസോസിയേറ്റ് എഡിറ്റർ - അർജുൻ ആസാദ്, സ്റ്റിൽസ് - വിഘ്‌നേഷ് പ്രദീപ്‌, പി ആർ ഒ മഞ്ജു ഗോപിനാഥ്.

മാർച്ച് അവസാന വാരത്തോട് കൂടി ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പാലക്കാട് നെന്മാറ, പല്ലശന ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.